
ഒരു കാലത്ത് ആരാധകരുടെ മനം കവര്‍ന്ന നടിയായിരുന്നു സില്‍ക്ക് സ്മിത. എന്നാല്‍ സിനിമ ജീവിതത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് സില്‍ക്ക് വിടവാങ്ങിയത്. മിലന് ലുതെരിയ സംവിധാനം ചെയ്ത ദി ഡേര്‍ട്ടി പിക്ചര്‍ ആയിരുന്നു ഇതിനു മുന്‍പ് സില്‍ക്കിന്റെ ജീവിതം പറഞ്ഞ ചിത്രം. ചിത്രത്തില്‍ നായികയായി അഭിനയിച്ച വിദ്യ ബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും നടിയുടെ ജീവിതം പ്രേക്ഷകരിലേക്കെത്തുകയാണ്. വെബ് സീരീസിലൂടെയാണ് സില്‍ക്കിന്റെ ജീവിതം അവതരിപ്പിക്കുന്നത്. നിരൂപകപ്രശംസ നേടിയ ‘കാല’ ചിത്രത്തിന്റെ സംവിധായകന് പാ രഞ്ജിത്താണ് വെബ് സീരിസ് ഒരുക്കന്നത്. വിജയ് ലക്ഷ്മി എന്നു പേരുള്ള സില്‍ക്ക് സ്മിതയുടെ ചെറുപ്പംകാലം മുതലുള്ള സംഭവങ്ങളാണ് വെബ് സീരിസിലുണ്ടാവുക. ഇതുമായി ബന്ധപെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാ രഞ്ജിത്ത് എന്ന സംവിധായകനില്‍ സില്‍ക്ക് സ്മിതയുടെ ജീവിത പറയുന്ന വെബ് സീരിസ് ഭദ്രമാണ്. ഒരുപക്ഷേ ഇതുവരെ ആരും ചര്‍ച്ച ചെയ്യാത്ത സില്‍ക്കിന്റെ ജീവിതമായിക്കും പാ രഞ്ജിത്ത് പറയുക.
പതിനഞ്ചു വര്‍ഷത്തോളം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സില്‍ക്ക്. എന്നാല്‍ അഭിനയത്തേക്കാള്‍ ഉപരി സില്‍ക്കിന്റെ ശരീരത്തെയായിരുന്നു ആരാധകര്‍ ആഘോഷിച്ചത്. 1980ല്‍ വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടിചക്രം എന്ന ചിത്രത്തിലെ ബാര്‍ നര്‍ത്തകിയുടെ വേഷത്തിലൂടെയാണ് സില്‍ക്ക് സിനിമയിലേക്ക് കടന്നുവരുന്നത്.
പിന്നീടങ്ങോട്ട് 450ഓളം ചിത്രങ്ങളിലൂടെ സില്‍ക്ക് തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ സജീവമായി. എന്നാല്‍ യുവത്വത്തെ കോരിത്തരിപ്പിച്ച മാദകസുന്ദരി എന്ന വിശേഷണം മാത്രമായിരുന്നു താരത്തിനുണ്ടായിരുന്നത്. ഒടുവില്‍ മുപ്പതാംവയസ്സില് സില്‍ക്ക് ചെന്നൈയിലെ ഫ്ലാറ്റില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2