
വാഹനങ്ങുടെ കുരുക്കുകൾ ഒന്നും ഇല്ലാതെ സുഖകരമായി യാത്ര ചെയ്യാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയിലെ പല നഗരങ്ങളിൽ നിന്നും നമ്മൾ ഒരുപാട് തവണ ട്രാഫിക് ബ്ലോക്കിൽ പെട്ടുപോയിട്ടുണ്ട്. ശരിയായി ട്രാഫിക് നിയമങ്ങൾ പാലിക്കാതെയും മറ്റും സഞ്ചരിക്കുന്ന വാഹനങ്ങൾ പലപ്പോഴും ട്രാഫിക് ബ്ലോക്കുകൾ സൃഷ്ടിക്കാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷ നേടാൻ സ്കൈ ബസുകൾ ഇന്ത്യയിൽ കൊണ്ടുവരാൻ പോകുകയാണ്. ഇങ്ങനെയുള്ള പറക്കും ബസുകൾ വഴി നിരത്തുകളിൽ ഉണ്ടാവുന്ന യാത്രാക്ലേശങ്ങൾ ഇല്ലാതാക്കാൻ പറ്റും. കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തന്നെയാണ് സർക്കാരിന്റെ പുതിയ പദ്ധതിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഉടനെ തന്നെ ഇത്തരം സ്കൈബസുകൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറയുകയുണ്ടായി.
സ്കൈബസ് എന്നത് ഒരു റെയിൽവേ സിസ്റ്റമാണ്. ഇവ മെട്രോ റെയിലിന്റെ പ്രവർത്തനാവുമായി ഏറെ സാമ്യമുള്ളതാണ്. പക്ഷേ എല്ലാ സ്കൈബസുകളും ഉയർത്തിവെച്ച ട്രാക്കിന്റെ താഴ്ഭാഗത്തിലൂടെയാണ് സഞ്ചരിക്കുക. ഇന്ത്യയിലെ ടെക്നോളജിസ്റ്റുകൾ പദ്ധതിക്കായി രൂപകല്പന ചെയ്ത സ്കൈബസ് സംവിധാനം ജർമ്മനിയിലേതിന് സമാനമാണെന്ന് പറയപ്പെടുന്നുണ്ട്. ഈ സ്കൈബസുകൾ ഏകദേശം 100 km/h വേഗതയിൽ സഞ്ചരിക്കും എന്നാണ് ടെക്നോളജിസ്റ്റുകൾ അവകാശപ്പെടുന്നത്. വൈദ്യുതി വഴിയാകും ഇവ പ്രവർത്തിപ്പിക്കുക. നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന പെട്രോൾ/ഡീസൽ വണ്ടികൾ വഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാൻ ഇത്തരം സ്കൈബസുകൾ സഹായിക്കും. സ്കൈ ബസുകൾക്ക് ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ദൂരം സഞ്ചരിക്കാനാകും, ഇതുവഴി രാജ്യത്തിന്റെ അടിസ്ഥനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും പറ്റും.
ഇന്ത്യയിലെ ആദ്യ സ്കൈബസ് ഡൽഹിയിലെയും ഹരിയാനയിലെയും ചില നഗരങ്ങളിലാണ് സർവീസ് നടത്തുക. പ്രകൃതിയുടെ സന്തുലിതാവസ്ഥ മറന്നു കൊണ്ടുള്ള ഒരു വികസനപദ്ധതികൾക്കും താൻ കൂട്ടുനിൽക്കില്ലെന്ന് മന്ത്രി ഗഡ്കരി അഭിപ്രായപ്പെട്ടു. തലസ്ഥാനത്തെ ഗതാഗതകുരുക്കും മലിനീകരണവും കുറയ്ക്കാൻ ദൗല ഗ്വാനിൽ നിന്ന് മനേസറിലേക്ക് സ്കൈ ബസുകൾ ഉടൻ തന്നെ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ റൂട്ട് പിന്നീട് സോഹ്നയിലേക്ക് വരെ നീട്ടുമെന്നും മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിട്ടുണ്ട്. പദ്ധതിയുടെ സ്ഥിതി വിലയിരുത്തികൊണ്ട് കൂടുതൽ മെട്രോ നഗരങ്ങളിൽ സ്കൈബസ് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary :- skybus will be the new project of central govt. Delhi will be the first city to have skybus.
Read also കരുത്തുറ്റ ഹൈബ്രിഡ് ടെക്നോളജിയുമായി ഗ്രാൻഡ് വിറ്റാര. വിതരണം ജൂലൈ 20 ന്