സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ടില്‍ നേരിയ ആശ്വാസം… ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്ക്


Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ആയിരം കടന്നും ആയിരത്തിനോട് അടുത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ കണക്കുവച്ച് നോക്കുമ്പോള്‍ സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് സ്ഥിരീകരണം നേരിയ ആശ്വാസം നല്‍കുന്നത് തന്നെയാണ്. 375 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരില്‍ 31 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 40 പേരും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2 മരണവും സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് ഉച്ചവരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി പുറത്ത് വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മുഴുവന്‍ വിവരങ്ങള്‍ എത്രയും വേഗം പുറത്ത് വിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തലസ്ഥാനത്ത് ഇന്ന് 70 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 220 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് ആസ്ഥാനത്തും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്‍.ആര്‍.ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗബാധ. നെയ്യാറ്റിന്‍കര സ്വദേശിയായ ഇദ്ദേഹം ഈ മാസം 24 വരെ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. ഉറവിടം വ്യക്തമല്ല. അണുവിമുക്തമാക്കാന്‍ പൊലീസ് ആസ്ഥാനം അടച്ചേക്കും. രോഗബാധിതന്റെ സമ്ബര്‍ക്കപ്പട്ടിക ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. നേരത്തെ, ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫിസും ഒരാഴ്ച അടച്ചിട്ടിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close