നല്ലൊരു വരുമാനം ഇടിയപ്പം നിർമ്മാണത്തിലൂടെ


Spread the love

സ്വന്തമായി ഒരു ബിസിനസ്സ് സംരംഭം എന്നത് പലരുടെയും മനസ്സിലുള്ള ഒരു ആഗ്രഹമാണ്. എന്നാല്‍ അത് സഫലമാക്കാനുള്ള ആശയങ്ങളുടെയും, കൃത്യമായ മാര്‍ഗ്ഗങ്ങളുടെയും അഭാവം നമ്മുടെ ആഗ്രഹങ്ങളക്ക് ഒരു വിലങ്ങുതടിയായി മാറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. തികച്ചും ലളിതമായി കുറഞ്ഞ മുതല്‍മുടക്കില്‍ വീട്ടമ്മമാര്‍ക്കും, യുവാക്കള്‍ക്കും ചെയ്ത് വിജയിപ്പിക്കാന്‍ പറ്റുന്ന നല്ല സംരംഭങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ഇടിയപ്പം നിർമ്മാണം. ആവിയില്‍ വെന്ത പലഹാരങ്ങള്‍ ഇന്ന് ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. സ്വന്തം വീടിന്‍റെ അടുക്കള തന്നെ ഉപയോഗപ്പെടുത്തി ഇവ ഉണ്ടാക്കാം. ഗുണമേന്മയുള്ള അസംസ്കൃത സാധനങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. തുടക്കത്തിൽ ചെറിയ തോതിൽ ഉണ്ടാക്കി സാധ്യതകൾ മനസ്സിലാക്കിയ ശേഷം സംരംഭം വിപുലീകരിക്കാവുന്നതാണ്.
വലിയ രീതിയിൽ ബിസിനസ്സ് കൊണ്ടുപോകാനായി മെഷീനുകൾ സ്‌ഥാപിക്കേണ്ടിവരും. ഇതിനായി ഏകദേശം 85000 രൂപ മുതൽ 150000 രൂപ വരെ മൂലധനം വേണ്ടി വരും. ഇങ്ങനെ ഉള്ള സംരംഭങ്ങൾക്ക് വായ്‌പ്പാ സൗകര്യങ്ങൾ ഉള്ളതിനാൽ മൂലധനം ഇല്ലാത്തവർ വിഷമിക്കേണ്ട കാര്യമില്ല. കേരള ഗവണ്മെന്റ് വനിതകൾക്കായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ശരണ്യ എന്ന വായ്‌പ്പാ പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ 50000 രൂപ വരെ വായ്‌പ്പ 50% സബ്സിഡിയോടുകൂടി ലഭിക്കും. അതായത് 50000 രൂപ വായ്‌പ്പ എടുക്കുകയാണെങ്കിൽ തിരിച്ച് 25000 രൂപ അടച്ചാൽ മതിയാകും. വ്യവസായ വകുപ്പിന്റെ സംരംഭ സഹായപദ്ധതി(ESS) വനിതകൾ, എസ്ടി, എസ്‌സി വിഭാഗക്കാർ, യുവാക്കൾ എന്നിവർ നടത്തുന്ന സംരംഭങ്ങൾക്ക് 25% സബ്സിഡിയും, കൂടാതെ സ്‌ഥിരം നിക്ഷേപർക്ക് 15% മുതൽ 40% വരെ സബ്സിഡിയും നൽകുന്നു.ഇതുപോലുള്ള പദ്ധതികൾ ഇനിയും ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്മായി ബന്ധപ്പെടുക. മെഷീൻ ഉണ്ടെങ്കിൽ മണിക്കൂറിൽ 450-500 ഇടിയപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ബിസിനസിലെ ഏറ്റവും പ്രധാന ഘടകം വിൽപ്പനയാണ്.

കാറ്ററിംഗ് നടത്തുന്നവരുടെ ഇടയിലും, ഹോട്ടലുകളിലും, സൂപ്പര്‍മാര്‍ക്കറ്റുകളിലും, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഇവ എത്തിക്കാൻ സാധിക്കും. വൃത്തിയുള്ളതും, ഗുണമേന്മയുള്ളതുമായ ഉത്പന്നം വിപണിയിൽ എത്തിക്കാൻ സാധിച്ചാൽ ആവിശ്യക്കാർ കൂടും അതിനോടൊപ്പം ബിസിനസ്സും വളരും.ഇതിൽ നിന്നും മാസം ചുരുങ്ങിയത് 50,000 രൂപ ലാഭം ഉറപ്പായും ഉണ്ടാക്കാം.

കുടുബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചു നിന്ന് സംരംഭത്തിന്‍റെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാൽ ഏറെ ഗുണകരം. തുടക്കത്തില്‍ തിരിച്ചടികള്‍ ഉണ്ടാകാം. ഉറച്ച മനസ്സോടെ മുന്നോട്ട് പോവുക. വിജയം സുനിശ്ചിതമാണ്.

ഇതുപോലുള്ള മറ്റൊരു സംരംഭമായ ചപ്പാത്തി നിർമ്മാണത്തെ കുറിച്ച് വായ്കുവാൻ ഈ ലിങ്ക് ചെയ്യു.ചപ്പാത്തി നിർമ്മാണത്തിലൂടെ സമ്പാദിക്കാം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്ന് ഇതുപോലുള്ള സംരംഭങ്ങളെ കുറിച്ചുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close