വീട്ടമ്മമാർക്ക് ഒരു സംരംഭം


Spread the love

വീട്ടിലെ സാഹചര്യങ്ങൾ കാരണം പുറത്ത് ജോലിക്ക് പോകുവാൻ കഴിയാതെ ഇരിക്കുന്ന വീട്ടമ്മമാർക്കും, വിദേശത്തു നിന്ന് ജോലി നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർക്കും, ചെറിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ചെയ്യാൻ പറ്റുന്ന കുറെ ഏറെ സംരംഭങ്ങളുണ്ട്. കടകളിൽ വിറ്റ് ന്യായമായ ലാഭം ഉണ്ടാക്കാവുന്ന ഉൽപ്പന്നങ്ങൾ കണ്ടെത്തുക എന്നതാണ് ഒരു സംരംഭകനെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായ ദൗത്യം. ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങുവാൻ കഴിയുന്ന നല്ല സംരംഭങ്ങളിൽ ഒന്നാണ് നാടൻ പലഹാര നിര്‍മ്മാണ യൂണിറ്റുകൾ. സംരംഭക മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഉല്പന്നത്തിന്റെ ആവിശ്യകതയെയും, ഉൽപ്പന്നത്തെ കുറിച്ചും നന്നായി പഠിക്കണം.

തിരക്കിട്ട ജീവിതരീതിയിൽ വൈകിട്ട്‌ ചായക്ക്‌ പലഹാരങ്ങള്‍ ഒന്നും ഇപ്പോള്‍ അധികം പേരും വീട്ടില്‍ ഉണ്ടാകാറില്ല. തൊഴിലാളികളുടെ ദൗർലഭ്യവും, സ്ഥലക്കുറവും, അസൗകര്യങ്ങളും കാരണം ചായക്കടകള്‍ പോലും പുറത്ത് നിന്നും ഉണ്ടാക്കി കൊണ്ട് വരുന്നവരുടെ കൈയില്‍ നിന്നും വാങ്ങുകയാണ്‌ ചെയ്യുന്നത്‌. നാടന്‍ പലഹാരങ്ങള്‍ക്ക്‌ ഡിമാന്റ്‌ ദിനംപ്രതി വർധിച്ചു വരുകയാണ്‌.
ഉണ്ണിയപ്പം, നെയ്യപ്പം, പഴംപൊരി, ഉഴുന്നുവട, പരിപ്പുവട, ഇലയട, വെട്ട് കേക്ക്, മോദകം, കൊഴുക്കട്ട, ബജി എന്നിങ്ങനെയുള്ള നാടൻ പലഹാരങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്‌.

ഉല്‍പ്പന്നങ്ങള്‍ കാറ്ററിംഗ് യൂണിറ്റുകൾക്ക് നേരിട്ടും, വാഹനങ്ങളിലും, ചായ കടകളിലും, ബേക്കറികളിലും വില്പന നടത്താം. കൊടുക്കുന്ന സാധനങ്ങള്‍ക്ക്‌ അടുത്ത ദിവസം വില തരണമെന്നു വ്യവസ്ഥ വയ്ക്കണം. കടം കൂടാതെയിരിക്കുവാൻ ശ്രദ്ധിക്കണം. സീസൺ അനുസരിച്ചു വിലകുറയുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള പലഹാരങ്ങൾ കൂടുതലായി ഉണ്ടാക്കുവാൻ ശ്രദ്ധിക്കണം. വാഴക്ക, ഏത്തൻപഴം എന്നിവ കഴിവതും കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുവാൻ ശ്രമിക്കണം. ഉല്പന്നത്തിന്റെ ഗുണമേന്മയിൽ എപ്പോഴും ശ്രദ്ധ ചെലുത്തണം. ആരോഗ്യത്തിന് ഹാനികരമാകുന്ന യാതൊരു വിധത്തിലുള്ള പ്രിസർവേറ്റീവുകൾ, കളറുകൾ, കൃത്രിമ ഫ്‌ളേവറുകൾ എന്നിവ ചേർക്കുവാൻ പാടില്ല. പലഹാരം ഉണ്ടാക്കുവാനായി ഉപയോഗിക്കുന്ന എണ്ണ അധികം പ്രാവശ്യം ഉപയോഗിക്കരുത്, അത് ആരോഗ്യത്തിനു ഹാനികരമാണ്. ഉപയോഗിച്ച എണ്ണ എൻജിൻ ഓയിൽ ഉണ്ടാക്കുവാനായി വില നൽകി തിരികെ എടുക്കുന്നവർക്ക്‌ വിൽകാവുന്നതാണ്.

ചിലവും ലാഭവും

ഒരു പഴംപൊരി ഉണ്ടാക്കാന്‍ 2 രൂപയില്‍ കൂടുതൽ ആകുകയില്ല. ഹോട്ടലില്‍ ഒരെണ്ണത്തിന്‌ 7 രൂപ കൊടുക്കണം. അപ്പോള്‍ സംരംഭകർക്ക്‌ എന്തായാലും 4 രൂപയെങ്കിലും കിട്ടും. അങ്ങനെ ഓരോ പലഹാരത്തിനും ഒന്നിന്‌ കുറഞ്ഞത്‌ 2 രൂപ ലാഭമെങ്കിലും കിട്ടും. ആദ്യം കുറച്ച് പലഹാരങ്ങൾ ഉണ്ടാക്കി വിറ്റ്‌ നോക്കുക. വില്‍പ്പന വര്‍ധിക്കുന്നതനുസരിച്ച്‌ ബിസിനസ്സ് വിപുലീകരിക്കാം. ഈ സംരംഭത്തിന് അതികം മൂലധനം വേണ്ടെന്നുള്ളതാണ് നല്ല വശം. വീട്ടമ്മമാർക്ക് തുടങ്ങാൻ സാധിക്കുന്ന ഒരു നല്ല സംരംഭമാണിത്. താല്പര്യമുള്ള ആർക്കും F.S.S.A.I. ലൈസൻസ് എടുത്തശേഷം ഈ സംരംഭം ആരംഭിക്കാം. ഇത്തരം സംരംഭങ്ങൾക്ക് തുടക്കത്തിൽ G.S.T. രജിസ്ട്രേഷൻ ആവശ്യമില്ല.

ഇതുപോലുള്ള മറ്റൊരു സംരംഭമായ ചപ്പാത്തി നിർമ്മാണത്തെ കുറിച്ച് വായ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
ചപ്പാത്തി നിർമ്മാണത്തിലൂടെ സമ്പാദിക്കാം

ഇതുപോലുള്ള സംരംഭങ്ങളെ കുറിച്ച് അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു പേജ് ലൈക്‌ ചെയ്യു  Expose Kerala

ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമെങ്കിൽ share ചെയ്തു നിങ്ങൾക്ക് വേണ്ടപെട്ടവർക്ക് എത്തിക്കുക.

Ad Widget
Ad Widget

Recommended For You

About the Author: admin

Close