വീട്ടിൽ വളരെ എളുപ്പം തുടങ്ങാവുന്ന സംരംഭം .


Spread the love

നല്ല ബ്രാൻഡിങ്ങോടുകൂടി പരിമിതമായ സാഹചര്യം മുതലെടുത്ത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന വളരെ നല്ലൊരു സംരംഭമാണ് ഇഡ്ഡലി,  ദോശ മാവ് നിർമ്മാണം. ഇഡ്ഡലിയും,  ദോശയും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പ്രഭാതഭക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ്. കേരളത്തിൽ നാടൻ ഭക്ഷണങ്ങളോടുള്ള താല്പര്യം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഉദ്യോഗസ്ഥരായ കുടുംബങ്ങളിലും വീട്ടമ്മമാരുടെ അസാന്യധ്യത്തിലും പാക്ക്ഡ്  ഇഡ്ഡലി – ദോശ മാവ്  വളരെ പ്രയോജനകരമാണ്. അതുകൊണ്ട് തന്നെ ഇത് ഒരു കുടുംബ സംരംഭമായി ആരംഭിക്കാവുന്നതാണ്. ആധുനിക രീതിയിൽ നിർമ്മിക്കുന്നതും, ബ്രാൻഡിങ്ങോടുകൂടിയ പാക്കിംഗും  ഉണ്ടെങ്കിൽ വിപണി കണ്ടെത്താനും വിറ്റഴിക്കാനും ബുദ്ധിമുട്ടുണ്ടാകില്ല. ഇതിന് തുടക്കത്തിൽ വരുന്ന ചിലവ് ഏകദേശം 1 ലക്ഷം രുപയാണ്. ഇതുപോലുള്ള ചെറിയ സംരംഭങ്ങൾക്ക് വായ്‌പ്പ കിട്ടുന്നതാണ്. മൂലധനം ഇല്ലാത്തവർക്ക് ഈ വായ്‌പ്പാമാർഗം സ്വീകരിക്കാവുന്നതാണ്.

എങ്ങനെ തുടങ്ങാം

നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട് ഇന്ന് വിപണിയിൽ ഇതുപോലുള്ള ഉൽപ്പന്നങ്ങൾ എത്തുന്നത്. നമ്മൾ ചിന്തിക്കേണ്ടത് എങ്ങനെ അതിൽനിന്നും വ്യത്യസ്തമായി നമുക്ക് മാർക്കറ്റിൽ നമ്മളുടെ ഉൽപ്പന്നം അവതരിപ്പിക്കാം എന്നുള്ളതാണ്. അതിനെ കുറിച്ച്  നിങ്ങൾക്ക് അറിവില്ലെങ്കിൽ എന്തെങ്കിലും ബ്രാൻഡിംഗ് കൺസൽട്ടൻസി യുമായി ബന്ധപ്പെട്ടാൽ മതിയാകും. ഈ ഉത്പന്നം പറ്റുന്ന രീതിയിൽ ആൾക്കാരിൽ എത്തിക്കണം. ഏതൊരു സംരംഭം ആരംഭിക്കുന്നതിനു മുൻപും ഉൽപ്പന്നത്തെ കുറിച്ച് നല്ലതുപോലെ അറിഞ്ഞിരിക്കുക. കൂടാതെ സംരംഭത്തിനുള്ള മൂലധനം ഉറപ്പുവരുത്തുക. ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ അടുത്തുള്ള കടകളിലും പിന്നെ ഫ്ളാറ്റുകളും,  വില്ലകളും കേന്ദ്രീകരിച്ച് ഡയറക്റ്റ് ഡെലിവറി, ഹോം ഡെലിവറി എന്നിങ്ങനെ പല രീതിയിൽ നമ്മുടെ ഉൽപ്പന്നം വിറ്റഴിക്കാം. ദോശ മാവ് നിർമ്മാണത്തെ കുറിച്ച് അറിവില്ലെങ്കിൽ കേരളത്തിലെ കാർഷിക, ഭക്ഷ്യ സംസ്കരണ, ചെറുകിട വ്യവസായ രംഗത്ത് 2014 മുതൽ പ്രവർത്തിച്ചു വരുന്ന ഇൻക്യുബേഷൻ സെന്ററായ പിറവം അഗ്രോ പാർക്കിൽ ട്രെയിനിങ് ലഭ്യമാണ്.  (C.F.T.R.I) സെൻട്രൽ ഫുഡ്‌ ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ   ഈ സംരംഭത്തെക്കുറിച്ചുള്ള ട്രെയിനിങ് ലഭ്യമാണ്. ഉൽപന്നത്തിന്റെ    ഷെൽഫ് ലൈഫ് കൂട്ടുന്നതിനായി C.F.T.R.I യുടെ ഫോർമുല ഉപയോഗിച്ചാൽ മതിയാകും.

ഇതിനുവേണ്ടി അത്യാവശ്യമായി വേണ്ട ഗ്രൈൻഡർ, സീലിംഗ് മെഷീൻ തുടങ്ങിയവ വാങ്ങിയാൽ സംരംഭം തുടങ്ങാവുന്നതാണ്. 10,000 രൂപയുടെ പ്രതിദിന വില്പന നേടുമ്പോൾ മാസം 50000 രൂപ ചെലവുകൾ കഴിഞ്ഞ് ലാഭമായി ലഭിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.F.S.S.A.I, G.S.T, M.S.M.E പോലെയുള്ള ആവശ്യമായ ലൈസൻസുകൾ നേടുക.

2. കഴുകാനും അരയ്ക്കാനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക.

3. വിൽപ്പനയ്ക്ക് മുമ്പ് സാമ്പിൾ പാചകം ചെയ്തു രുചിയും ഗുണവും ഉറപ്പുവരുത്തുക.

4. ഭംഗിയുള്ള പായ്ക്കിങ്ങിൽ ബ്രാൻഡിങ്ങോടുകൂടി വിപണനം നടത്തുക.

5. ഒരിക്കൽ വാങ്ങിയവർക്ക് നമ്മുടെ ഉല്പന്നത്തിന്റെ ഗുണമേന്മയും, രുചിയും കാരണം വീണ്ടും വാങ്ങുവാൻ തോന്നണം, എന്നാൽ മാത്രമേ സംരംഭം വിജയകരമായി നടത്തുവാൻ കഴിയുള്ളു. അതിനാൽ ഗുണമേന്മ ഉറപ്പുവരുത്തണം.

6. ഡിമാൻഡ് അനുസരിച്ച് ഉൽപന്നം വിതരണം ചെയ്യണം. ഒരു ദിവസം 100 പാക്കറ്റ് വിൽക്കും എന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ ഒരിക്കലും അതിൽ കൂടുതൽ വിറ്റുപോകും എന്ന് കരുതി കൂടുതൽ  പാക്കറ്റ് നിക്ഷേപിച്ചാൽ നഷ്ടം ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണ്.എന്നാൽ ആ സ്ഥാനത്ത് 95 പാക്കറ്റ് നിക്ഷേപിച്ചാൽ ഉറപ്പായും വിറ്റു പോകും നഷ്ടം വരുന്നത് ഒഴുവാക്കാനും സാധിക്കും.

ഇഡ്ഡലി- ദോശ മാവ് നിർമ്മാണം അത്ര മോശമായി തോന്നുന്നവരോടായി പറയാൻ ഉള്ളത് ദോശ മാവ് നിർമ്മാണത്തിലൂടെ ഇപ്പോൾ കോടികൾ സമ്പാദിക്കുന്ന ഒരു മലയാളിയെ കുറിച്ചാണ്. ഐ. ഡി ഫ്രഷ് എന്ന കമ്പനിയുടെ തുടക്കം ഒരു ഗ്രൈൻഡറും, മിക്സിയും, സീലിംഗ് മെഷീനിലും നിന്നാണ്. ചെറിയ തോതിൽ തുടങ്ങിയ സംരംഭം ഇന്ന് ദിവസേന 50000 കിലോ മാവാണ് നിർമ്മിക്കുന്നത്. ഏകദേശം ഒരു വർഷത്തെ ടേൺ ഓവർ 100 കോടിക്ക് മുകളിലാണ്. ഇന്ത്യയിലെ പത്താമത്തെ കോടീശ്വരനായ വിപ്രോയുടെ എം. ഡി അസിം പ്രേംജി പോലും ദോശ മാവ് ബിസിനസ്സിൽ നിക്ഷേപമുള്ളയാളാണ്. അതുകൊണ്ട് ഒന്നും ചെറുതായി കാണേണ്ട. എന്തെങ്കിലും ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ നാളേക്ക് വേണ്ടി കാത്തിരിക്കരുത്. ഏതൊരു കാര്യത്തിലും നമ്മുടെ രാജ്യത്ത് ബിസിനസ്‌ അവസരം ഏറെ ഉണ്ട്. തിരഞ്ഞെടുക്കാൻ പോകുന്ന സംരംഭത്തെക്കുറിച്ച് നല്ല അറിവും, ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ വിജയകരമായി ബിസിനസ്സ് ആരംഭിക്കാം.

ഇതുപോലെ തന്നെ വീട്ടിൽ തുടങ്ങാവുന്ന മറ്റൊരു സംരംഭമാണ് ഉണ്ണിയപ്പം നിർമ്മാണം. ഇതിനെ കുറിച്ച് കൂടുതൽ അറിയാനായി ഈ ലിങ്ക് ക്ലിക് ചെയ്യു.ഉണ്ണിയപ്പം നിർമ്മാണത്തിലൂടെ സമ്പാദിക്കാം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close