ഷഓമിയുടെ മിജിയായ്   സ്മാര്‍ട്  ഗ്ലാസ്


Spread the love

ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ വൈകാതെ പുറത്തിറക്കിയേക്കുമെന്ന് ഇന്റര്‍നെറ്റില്‍ ശ്രുതിയുണ്ട്. അതിനു മുൻപ് തങ്ങളുടെ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസായ മിജിയാ പുറത്തിറക്കാനാണ് ഷഓമി ശ്രമിക്കുന്നത്. ഈ ക്യാമറ വച്ച് അത് ധരിച്ചിരിക്കുന്ന ആള്‍ എന്താണ് കാണുന്നതെന്ന് റെക്കോർഡു ചെയ്‌തെടുക്കാം. ഇത് ഒരു ഫോര്‍-ഇന്‍-വണ്‍ ക്യാമറയാണെന്ന് പാന്‍ഡെയ്‌ലി (PanDaily) റിപ്പോര്‍ട്ടു ചെയ്യുന്നു. മിജിയാ (Mijia) എന്നു പേരിട്ടിരിക്കുന്ന കണ്ണടയിൽ 50 എംപി പ്രധാന ക്യാമറയും 15 മടങ്ങ് വരെ സൂം നല്‍കാന്‍ ശേഷിയുള്ള 8 എംപി പെരിസ്‌കോപ് ക്യാമറയുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സൂമും കലര്‍ത്തിയാല്‍ 15 മടങ്ങ് ദൂരത്തുള്ള വസ്തുക്കളെ അടുത്ത് എന്നതു പോലെ പകര്‍ത്താം. ഇതിന് സ്പ്ലിറ്റ് ഇമേജ് സ്റ്റബിലൈസേഷന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നു.

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ പുറത്തിറക്കിയ 8-കോറുകളുള്ള ഒരു പ്രോസസറാണ് മിജിയായ്ക്ക് ശക്തി പകരുന്നത്. ഒപ്പം 3ജിബി റാമും, 32 ജിബി സ്റ്റോറേജ് ശേഷിയും ഉണ്ട്. ഇരട്ട വൈ-ഫൈ, ബ്ലൂടൂത് 5.0, തുടങ്ങിയ ഫീച്ചറുകളും മിജിയായില്‍ ഉണ്ട്.  കണ്ണട പോലെ ധരിക്കാവുന്ന ഈ ഉപകരണത്തിന്
1020 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. മുഴുവന്‍ ചാര്‍ജ് ഉണ്ടെങ്കില്‍ തുടര്‍ച്ചയായി 100 മിനിറ്റ് റെക്കോർഡ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.  ടൈം ബ്രാക്കറ്റിങ് ഫങ്ഷന്‍  ഇതു വഴി ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുന്നതിനു 10 സെക്കന്‍ഡ് മുൻപെ ഷൂട്ടു ചെയ്തു തുടങ്ങാന്‍ മിജിയായ്ക്ക് സാധിക്കുമെന്നു കരുതുന്നു.  കുറച്ചു നീല പ്രകാശം മാത്രമാണ് ഗ്ലാസ് പുറത്തുവിടുന്നതെന്നു തെളിയിക്കാനായി ജര്‍മന്‍ കമ്പനിയായ റെയ്ന്‍ലാന്‍ഡ് (Rheinland) സര്‍ട്ടിഫിക്കറ്റും ഗ്ലാസിന് ലഭിച്ചിട്ടുണ്ട്. സോണിയുടെ മൈക്രോ ഓലെഡ് സിലിക്കന്‍-കേന്ദ്രീകൃത ഡിസ്‌പ്ലേയാണിത്. പരമാവധി ബ്രൈറ്റ്‌നസ് 3000 നിറ്റ് ആണെങ്കിലും കണ്ണിന് അങ്ങേയറ്റം കിട്ടുന്നത് 1800 നിറ്റ് ആയിരിക്കുമെന്ന് സ്പാരോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെ പ്രകാശ കാര്യക്ഷമതാ അനുപാതം 60 ശതമാനമാണ്.  മിജിയാ ഗ്ലാസിന് മൈക്രോ ഓലെഡ് ഡിസ്‌പ്ലേ പ്ലസ് ഫ്രീ-ഫോം ഓപ്ടിക്കല്‍ പ്രിസം ഗ്ലാസാണ് ഉള്ളത്.   ഷൂട്ടു ചെയ്യുന്ന വിഡിയോ ഷെയർ ചെയ്യണമെങ്കില്‍ സ്മാര്‍ട് ഫോണുകളുടെ സഹായം വേണം. മിജിയായ്ക്കായി ഷഓമി ഉണ്ടാക്കിയിട്ടിരിക്കുന്ന ആപ്പ് സ്മാര്‍ട് ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യണം. ഇവ തമ്മില്‍ ബന്ധിപ്പിച്ചാലാണ് വിഡിയോകളും ഫോട്ടോകളും ഫോണിലെത്തുകയും വേണമെങ്കില്‍ എഡിറ്റിങ്ങും മറ്റും നടത്തി അപ്‌ലോഡ് ചെയ്യാനും സാധിക്കുക.  ഗ്ലാസ് നഷ്ടപ്പെട്ടാലും ഡേറ്റ സുരക്ഷിതമായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.  ഗ്ലാസിന് സ്റ്റോറേജ് ശേഷിയുണ്ടെങ്കിലും മറ്റാരെങ്കിലും അത് വച്ചാലും ഫോട്ടോകളും വിഡിയോകളും കാണാന്‍ സാധിക്കില്ല.

ഉപയോക്താവ് തന്റെ അക്കൗണ്ട് വഴി ഡേറ്റാ തുറന്നു നല്‍കിയാല്‍ മാത്രമാണ് മറ്റാര്‍ക്കെങ്കിലും അത് കാണാനാകുക എന്ന് ഷഓമി പറയുന്നു.    മിജിയാ ഗ്ലാസ് ധരിക്കുന്നയാള്‍ക്കു മാത്രമല്ല അതിനു മുന്നിലെത്തുന്നവര്‍ക്കും ചില സുരക്ഷകള്‍ നല്‍കുന്നു. മിജിയാ വഴി ഫോട്ടോയെ വിഡിയോയോ പകര്‍ത്തുമ്പോള്‍ അതിലുള്ള ചുവന്ന എല്‍ഇഡി പ്രകാശിച്ച് അതിനു മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് നിങ്ങള്‍ റെക്കോഡു ചെയ്യപ്പെടുന്നു എന്ന മുന്നറിയിപ്പു നല്‍കുന്നു.  മിജിയാ സ്മാര്‍ട് ഗ്ലാസിന്  സ്മാര്‍ട് ഗ്ലാസിന് 10w മാഗ്നെറ്റിക് ചാര്‍ജിങ് ആണ് നല്‍കുന്നത്. ഇതു വഴി 0-80 ശതമാനം വരെ 30 മിനിറ്റില്‍ ചാര്‍ജ് ചെയ്‌തെടുക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു.  ഏകദേശം 100 ഗ്രാമാണ് ഗ്ലാസിന്റെ ഭാരം.  ഷഓമിയുടെ ആദ്യത്തെ സ്മാര്‍ട് ഗ്ലാസസ് ഓഗസ്റ്റ് 3 മുതല്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് അറിയിച്ചു.

Read also… 27 ദിവസംവരെ നീണ്ടുനിൽക്കുന്ന ബാറ്ററിയുള്ള 4 ജി ഫോണുമായി നോക്കിയ.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close