സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൗമാരക്കാര്‍ക്ക് ദോഷമോ?


Spread the love

ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരും തന്നെ ഇല്ല. ഇപ്പോഴുള്ളവരില്‍ പലരും സ്മാര്‍ട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്. ഒന്നിലധികം ഫോണുകള്‍ ഉപയോഗിക്കുന്നവരും ഉണ്ട്. ഇപ്പോള്‍ ഇറങ്ങുന്ന സ്മാര്‍ട് ഫോണുകളും ആപ്ലിക്കേഷനുകളും ഏത് പ്രായക്കാര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അമിത സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ മാനസിക നിലയെ ബാധിക്കുമെന്നാണ് പറയുന്നത്. ജോലിക്കുപോകുന്നവര്‍ പോലും കുറച്ച് സമയം ഒഴുവ് കിട്ടിയാല്‍ അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വീട്ടുകാരോടൊപ്പം സമയം കണ്ടെത്താന്‍ പോലും ഇപ്പോള്‍ ആരും ശ്രമിക്കാറില്ല. ഇതിന്റെ ഉപയോഗം കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായും പഠനങ്ങള്‍ പറയുന്നു. സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയവയ്ക്കായും ചാറ്റിങ്, വീഡിയോ കോളിങ് എന്നീ കാര്യങ്ങള്‍ക്കായി സകല കാര്യങ്ങളും ഉപേക്ഷിച്ചാണ് ഇപ്പോഴത്തെ തലമുറ സമയം ചെലവഴിക്കുന്നത്. മൊബൈല്‍ ഇല്ലാതെ ജീവിതം മുമ്പോട്ടില്ലെന്ന അവസ്ഥയിലും ചിലരുണ്ടെന്നും പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം വായന, കായിക വിനോദങ്ങള്‍, പരസ്പരം കണ്ടുള്ള സംസാരങ്ങള്‍ തുടങ്ങിയ മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ സന്തോഷത്തിന്റെ അളവ് കൂടുതലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.സന്തോഷവാന്‍മാരായ കൗമാരക്കാരില്‍ ഏറിയ പങ്കും സമൂഹമാധ്യമങ്ങള്‍ ദിവസം ഒരു മണിക്കൂറില്‍ താഴെ മാത്രമേ ഉപയോഗിക്കൂവെന്ന് സാന്‍ഡിയാഗോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജീന്‍ എം.ട്വെംഗ് പറഞ്ഞു. സ്‌ക്രീനിനു മുന്നില്‍ ചെലവഴിക്കുന്ന അധികസമയം സന്തോഷത്തിന്റെ അളവിനെ കുറയ്ക്കുകയാണ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close