സ്മാർട്ട്‌ഫോണുകളിലെ സെൻസറുകൾ


Spread the love

നിരവധി സെന്സറുകളുടെ കൂട്ടായ്മയാണ്‌ ഒരു സ്മാർട്ട്‌ ഫോണിന്റെ പ്രവർത്തനം സാധ്യമാക്കുന്നത്, അവയെ കുറിച്ചുള്ള വിവരങ്ങൾ വളരെ ലളിതമായി താഴെ വിവരിച്ചിരിക്കുന്നു.

1. പ്രോക്സിമിറ്റി സെൻസർ – മൊബൈൽ ഫോണുകളുടെ മുൻപിലെ ക്യാമറയുടെ വശങ്ങളിലായാണ് ആണ് സാധാരണയായി പ്രോക്സിമിറ്റി സെന്സേഴ്സ് കാണപ്പെടുന്നത്. ഒരു കോൾ സ്വീകരിക്കുവാനായി ചെവിയിലേക്ക് ഫോൺ അടുപ്പിക്കുമ്പോൾ ഡിസ്പ്ലേ ഓഫ് ആവുന്നതും അതുവഴി ബാറ്ററി പവർ സേവ് ചെയ്യുക എന്നതാണ് ഇവയുടെ ധർമ്മം. വാട്സാപ്പിൽ ശബ്ദ സന്ദേശങ്ങൾ കേൾക്കുവാനായി ഫോൺ ചെവിയിലേക്ക് അടുപ്പിക്കുമ്പോൾ സ്പീക്കറിൽനിന്നും ഇയർ പീസിലേക്ക് വോയിസ് മാറുന്നത് പ്രോക്സിമിറ്റി സെൻസറിന്റെ പ്രവർത്തനഭലമായാണ്. ഒരു ഫോണിൻറെ ബാറ്ററി പവർ സേവ് ചെയ്യുവാനായി പ്രോക്സിമിറ്റി സെൻസർ വളരെയധികം സഹായിക്കുന്നു.

2. ആമ്പിയൻറ് ലൈറ്റ് സെൻസർ – ഒരു സ്മാർട്ട് ഫോണിൻറെ ചുറ്റുപാടുമുള്ള വെളിച്ചത്തിന്റെ തീവ്രത അളക്കുവാനായി അതിലെ ആമ്പിയന്റ് ലൈറ്റ് സെൻസർ ഉപയോഗിച്ചു വരുന്നു. ആമ്പിയന്റ് ലൈറ്റ് സെൻസറിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചാണ് സ്മാർട്ട്ഫോണിൻറെ ഓപ്പറേറ്റിംഗ് സിസ്റ്റം അതിൻറെ ഡിസ്പ്ലേയുടെ പ്രകാശ തീവ്രത സ്വയം നിയന്ത്രിക്കുന്നത്. മിക്ക സ്മാർട്ട് ഫോണുകളിലും ക്യാമറയുടെ അടുത്തു തന്നെ ആയിരിക്കും ഇവ സ്ഥാപിച്ചിരിക്കുന്നത്. ഫോണിൻറെ ബ്രൈറ്റ്നസ് ഓട്ടോ മോഡിൽ ആണെങ്കിൽ ആവശ്യാനുസരണം ഡിസ്‌പ്ലേയുടെ ബ്രൈറ്റ്നസ് സ്വയം ക്രമീകരിക്കപ്പെടുന്നത് ആമ്പിയൻറ് ലൈറ്റ് സെൻസറിൻറെ സഹായത്താലാണ്. ഇവ ഫോണിൻറെ ബാറ്ററി പവർ സേവ് ചെയ്യുവാൻ വളരെയധികം സഹായിക്കുന്നുണ്ട്.

3. ആക്‌സിലറോമീറ്റർ സെൻസർ – സാധാരണയായി വീഡിയോ കാണുന്നവർ ലാൻഡ്സ്കേപ്പ് മോഡലിലാണ് ഫോൺ പിടിക്കുന്നത്, പോർട്രേറ്റ് മോഡിൽ നിന്ന് ലാൻഡ് സ്കേപ്പ് മോഡിലേക്കും, ലാൻഡ്സ്കേപ്പ് മോഡിൽ നിന്നും പോട്രേറ്റ് മോഡിലേക്ക് സ്മാർട്ട്ഫോൺ തിരിച്ചു പിടിക്കുമ്പോൾ സ്ക്രീനിലെ പിക്ചർ ഓറിയന്റേഷൻ ഫോണിൻറെ ചലനങ്ങൾക്ക് അനുസൃതമായി മാറ്റുവാനായി ഫോണിൻറെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക എന്നതാണ് ആക്സിലെറോമീറ്ററിന്റെ ധർമ്മം.

4. പെഡോമീറ്റർ – ഇവ വില കൂടിയ സ്മാർട്ട് ഫോണുകളിൽ മാത്രം ഉപയോഗിച്ചുവരുന്നു. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർക്ക് പെഡോമീറ്റർ ഉള്ള സ്മാർട്ട് ഫോൺ ഉപകാരപ്രദമായിരിക്കും. ഫോൺ ഉപയോഗിക്കുന്ന വ്യക്തി എത്ര സമയത്തിനുള്ളിൽ എത്ര കിലോമീറ്റർ നടന്നു എന്നുള്ളത്, നടക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ചലനങ്ങളിൽ നിന്ന് പെഡോമീറ്റർ സെൻസറുകൾക്ക് മനസ്സിലാക്കുവാൻ കഴിയും. ഒരു ദിവസം ഒരു വ്യക്തി എത്ര കിലോമീറ്റർ നടന്നുവെന്നും അതിനായി ശരീരം എത്ര കലോറി ഉപയോഗിച്ചുവെന്നും കണക്കുകൂട്ടി പറയുവാനും ഈ സെൻസറുകളുടെയും അതിനോട് അനുബന്ധിച്ചുള്ള മൊബൈൽ ആപ്പ്കളുടെയും സഹായത്താലാണ് സ്മാർട്ട്ഫോണിന് കഴിയുന്നത്.

5. ഗൈറോസ്കോപിക് സെൻസർ – ഒരു സ്മാർട്ട് ഫോണിൽ 360 ഡിഗ്രീ വിഡിയോകൾ, വിർച്യുൽ റയിലിറ്റി , ഓഗ്മെന്റഡ് റിയാലിറ്റി എന്നിവ പ്രായോഗികം ആകണമെങ്കിൽ ആ ഫോണിൽ ഗൈറോസ്കോപിക് സെൻസർ ആവശ്യമാണ്. ഗൈറോസ്കോപിക് സെൻസറുകൾ അംഗുലർ വെലോസിറ്റി സെൻസറുകൾ എന്നും അറിയപ്പെടുന്നു.

6. മാഗ്‌നെറ്റോ മീറ്റർ – സ്മാർട്ട് ഫോണിലെ കോമ്പസ് അതായത് വടക്കുനോക്കി യന്ത്രം ആണ് മാഗ്നെറ്റോമീറ്റർ.ഗൂഗിൾമാപ്പ് ഉപയോഗിച്ചു യാത്ര ചെയ്യുന്നവരെ ദിശ മനസ്സിലാക്കുവാൻ സഹായിക്കുന്നത് ഫോണിലെ മാഗ്‌നെറ്റോ മീറ്റർ ആണ്.

7. ബാരോമീറ്റർ – സ്മാർട്ട് ഫോണിലെ ജീ.പി.എസ്.ൻറെ കൃത്യതക്ക് വേണ്ടിയാണ് ബാരോമീറ്റർ ഉപയോഗിച്ചുവരുന്നത്. ഇവ ആൾട്ടിമീറ്റർ എന്നും അറിയപ്പെടുന്നു. അന്തരീക്ഷ മർദ്ധം, ഫോൺ സമുദ്രനിരപ്പിൽ നിന്നും എത്ര ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളതിന് ആനുപാതികമായിട്ടായിരിക്കും. സ്മാർട്ഫോൺ സമുദ്രനിരപ്പിൽ നിന്നും എത്ര ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എന്നുള്ള വിവരങ്ങൾ ബാരോമീറ്റർ ജി.പി.എസ്. സിസ്റ്റത്തിന് കൊടുക്കുകയും ചെയ്യുന്നു. ബാരോമീറ്ററിനൊപ്പം ഫോണിലെ പലവിധ സെൻസറുകളുടെ ഏകോപിപിച്ചുള്ള പ്രവർത്തനം വഴിയാണ് ജി.പി.എസ്. ഒരു സ്മാർട്ട് ഫോണിൽ പ്രവർത്തിക്കുന്നത്.

8. ഫിംഗർ പ്രിന്റ് സെൻസർ – ബയോമെട്രിക് ആയി ഒരു സ്മാർട്ട്ഫോണിനെ ലോക്ക് ചെയ്യുവാനും, അൺലോക്ക് ചെയ്യുവാനും ആണ് ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിക്കുന്നത്. ഇത് സാധാരണയായി കണ്ടുവരുന്നത് ക്യാമറയുടെ താഴെയും ചില ഫോണുകളിൽ കോൾ ബട്ടണ് ഒപ്പവും, ചില ഫോണുകളിൽ ടച്ച് സ്ക്രീനിലും ആണ്.

10. ഫേസ് റീഡ് സെൻസർ – ഫെയ്സ് സെൻസറുകളുടെയും, ക്യാമറകളുടെയും, പ്രോജെക്ടറിന്റെയും സംയോജിത പ്രവർത്തനഭലമായാണ് ഫേസ് ഡിറ്റക്ഷൻ സാധ്യമാകുന്നത്. ഇവ ട്രൂ ഡെപ്പ്ത് ക്യാമെറ സിസ്‌റ്റം എന്നും അറിയപ്പെടുന്നു. ഈ സെൻസറുകൾ സാധാരണയായി ഡിസ്‌പ്ലേയുടെ മുകൾ ഭാഗത്തായാണ് കാണപ്പെടുന്നത്. ഫേസ് സ്കാൻ നിർദേശം നൽകുമ്പോൾ ഡി.ഓ.റ്റി പ്രോജെക്ടർ സ്കാൻ ചെയ്യേണ്ട വ്യക്തിയുടെ മുഖത്തേക്ക് മുപ്പതിനായിരത്തോളം അദൃശ്യ ഡോട്ടുകൾ അയക്കുന്നു. അതേസമയം തന്നെ ഒരു ഇൻഫ്രാറെഡ് ക്യാമറ ആ വ്യക്തിയുടെ മുഖത്തിൻറെ ബയോമെട്രിക് വിവരങ്ങൾ ഫോണിൽ ശേഖരിക്കുകയും ചെയ്യും. പിന്നീട് എപ്പോൾ ഫേസ് സ്കാൻ നിർദേശം ലഭിച്ചാലും പുതിയതായി ലഭിക്കുന്ന ബയോമെട്രിക് ജ്യോമട്രിയെ മുൻപ് ശേഖരിച്ചിരുന്ന ഡാറ്റ യുമായി താരതമ്യം ചെയ്യുകയും, അവയുമായി സാമ്യമുണ്ടെങ്കിൽ മാത്രം ഫോണിന്റെ ലോക്ക് തുറക്കപ്പെടുകയും ചെയ്യുന്നു.

10. ഹാർട്ട് റേറ്റ് മോണിറ്റർ സെൻസർ – വില കൂടിയ സ്മാർട്ട് ഫോണുകളിൽ കാണപ്പെടുന്ന ഒരു സെൻസറാണ് ഹാർട്ട് റേറ്റ് മോണിറ്റർ സെൻസർ. ഫോൺ ഉപയോഗിക്കുന്ന വ്യക്തിയുടെ ഹൃദയസ്പന്ദനങ്ങൾ നിരീക്ഷിക്കുകയും, എന്തെങ്കിലും അസാധാരണത്വം വരികയാണെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യുകയാണ് ഇവയുടെ ധർമ്മം.

11. തെർമോമീറ്റർ സെൻസർ
സ്മാർട്ട്ഫോണിൽ സാധാരണയായി കാണപ്പെടുന്ന ഒരു സെൻസറാണ് തെർമോമീറ്റർ, ഇവ ഫോണിലെ പ്രോസെസ്സറിന്റെയും ബാറ്റെറിയുടെയും ഊഷ്മാവ് അളക്കുകയും താപനില മുൻപ് സെറ്റ് ചെയ്തിരിക്കുന്ന പരിധി കടക്കുകയാണെങ്കിൽ ഫോണിൻറെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ സഹായത്താൽ അതിനെ ഷട്ട് ഡൗൺ ചെയ്യുവാനും അതുവഴി ഫോണിന്റെ ഊഷ്മാവ് ഉയർന്ന് കേടാകുന്നതിൽ നിന്നും സ്വയം സംരക്ഷിക്കുയും ചെയ്യുന്നു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close