സ്നൈപ്പർ റൈഫിൾ: കൂടുതൽ അറിയാം.


Spread the love

‘സ്നൈപ്പർ റൈഫിൾസ്’ എന്ന തോക്കിനെ കുറിച്ച് കെട്ടിട്ടുള്ളവർ ആണ് നമ്മളിൽ പലരും. സിനിമകളിലും, ഗേമുകളിലും എല്ലാം വ്യാപകം ആയി കേട്ട് വരുന്ന ഒരു പേര് ആണ് ഇത്. അതിനാൽ തന്നെ കൊച്ചു കുട്ടികൾ മുതൽ, മുതിർന്നവർ വരെ കേട്ട് പരിചയം ഉള്ള ഒരു പേര് ആയിരിക്കും സ്നൈപ്പർ റൈഫിൾസ് എന്നത്. എന്നാൽ, ‘സ്നൈപ്പർ റൈഫിൾ’ എന്ന പേരിൽ ഉപരി, ഇതിനെ കുറിച്ചു അഗാധമായ അറിവ് ഉള്ളവർ താരതമ്യേനെ നമ്മുടെ ഇടയിൽ കുറവ് ആയിരിക്കും.

18 ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധീന ഇന്ത്യയിലെ പട്ടാളക്കാരുടെ ഇടയിൽ നിന്നാണ് ‘സ്നൈപ്പർ’ എന്ന വാക്ക് രൂപം കൊണ്ടത്. ‘സ്നൈപ്’ എന്ന പക്ഷിയിൽ നിന്ന് ആയിരുന്നു ഈ വാക്കിന്റെ ഉത്ഭവം. ഒളിച്ചിരിക്കുവാൻ വളരെ അധികം വൈദഗ്ധ്യം ഉള്ളതും, പെട്ടന്ന് ആർക്കും പിടി കൊടുക്കുവാത്ത രീതിയിൽ വളഞ്ഞും, തിരിഞ്ഞും പറക്കുന്നതും ആ ഒരു തരം പക്ഷി ആയിരുന്നു സ്നൈപ്. ഇവയെ പിടികൂടുക എന്നത് അത്യധികം ശ്രമകരവും, പ്രവർത്തി പരിചയവും വേണ്ടതും ആയ ഒരു മേഖല ആയിരുന്നു. അതിനാൽ തന്നെ ഇവയെ പിടി കൂടുന്ന കഴിവുറ്റ പട്ടാളക്കാരെ ‘സ്നൈപ്പറുകൾ’ എന്നു വിളിക്കുവാൻ ആരംഭിച്ചു. എന്നാൽ, പിന്നീട് പല രാജ്യങ്ങളിളെയും സായുധ സേനകളിൽ, സ്നൈപ്പർ എന്നത് ഒരു സേന വിഭാഗം ആയി മാറുക ആയിരുന്നു.

സ്നൈപ്പറുകൾ ഉപയോഗിക്കുന്ന തോക്കുകൾ ആണ് ‘സ്നൈപ്പർ റൈഫിൾ’. യുദ്ധ വേളയിൽ വൈദഗ്ധ്യത്തോടെ ഒളിഞ്ഞിരുന്നു, ശത്രു സൈന്യത്തിന് നേരെ വെടിയുതിർത്തു, വിജയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു കൂട്ടം സൈനികരെ സ്നൈപ്പറുകൾ എന്നു വിളിക്കുവാൻ ആരംഭിച്ചു. ഇതിനായി പ്രത്യേക പരിശീലനം പട്ടാളക്കാർക്ക് നൽകുന്നു. ശത്രുവിന്റെ സ്ഥാനം, ശക്തി, ലക്ഷ്യം എന്നിവ രഹസ്യമായി മനസ്സിലാക്കി എടുക്കുന്ന ഈ കൂട്ടർ, പലപ്പോഴും ഒരു യുദ്ധത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന വിഭാഗക്കാർ ആണ്. ഈ ഒളിപ്പോര് നടത്തുവാൻ ഇവരെ സഹായിക്കുന്നത് സ്നൈപ്പർ എന്ന റൈഫിൾ ആണ്. വളരെ ദൂരത്തു നിന്ന് കൊണ്ട് തന്നെ ലക്ഷ്യം വെച്ച് വെടിയുതിർക്കാം എന്നത് ആണ് സ്നൈപ്പർ റൈഫിളിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇത് ഉപയോഗിച്ച് ഏകദേശം 3 കിലോമീറ്റർ ദൂരത്തു നിന്ന് കൊണ്ട് തന്നെ, പ്രവർത്തി പരിചയം ഉള്ള ഒരു ആൾക്ക് കൃത്യമായും ലക്ഷ്യ സ്ഥാനം ഭേദിക്കുവാൻ സാധിക്കുന്നത് ആണ്. ഇത് വരെ ഉള്ളതിൽ ഏറ്റവും ദൈർഖ്യം ഏറിയ സ്നൈപ്പർ ഷൂട്ട്, 2017 ൽ, കാനേഡിയൻ സായുധ സേനയുടെ ‘ജോയിന്റ് ടാസ്ക് ഫോഴ്സ് 2’ ലെ സൈനികൻ ഉതിർത്ത 3. 54 കിലോമീറ്റർ ദൂരം സഞ്ചരിച്ചു എതിരാളിയിൽ തുളച്ചു കയറിയ ഷോട്ട് ആയിരുന്നു. ഇറാക്കിലെ മുസ്സോളിന് പുറത്ത് വെച്ച് ഒരു ഐ. എസ്. ഐ. എസ് തീവ്രവാദിയെ ആയിരുന്നു ഈ ഷോട്ട് വഴി വക വരുത്തിയത്. ‘മാക് മിലൻ ടാക് 50’ എന്ന റൈഫിൾ ആയിരുന്നു ഈ ഷോട്ടിന് ഉപയോഗിച്ചിരുന്നത്. ഈ റൈഫിളിൽ ഘടിപ്പിച്ചിരിക്കുന്ന ദൂരദർശിനിയുടെ സഹായത്താൽ ആണ്, ദൂരെ നിന്ന് പോലും കൃത്യം ആയി ലക്ഷ്യം കാണുവാൻ സഹായകം ആകുന്നത്. ഇത് ഉപയോഗിച്ച് ലക്ഷ്യം കണ്ട്, കൃത്യമായി വെടിയുതിർക്കുവാൻ, വ്യക്തമായ പരിശീലനം അത്യാവശ്യം ആണ്.

ബോൾട്ട് ആക്ഷൻ റൈഫിളുകൾ ആണ് സ്നൈപ്പർ റൈഫിളുകൾ. അതായത് ഓരോ തവണ വെടിയുതിർത്തതിന് ശേഷവും സ്നൈപ്പർ റൈഫിളുകൾ വീണ്ടും ബുള്ളറ്റ് ലോഡ് ചെയ്യേണ്ടി വരുന്നു. ബ്രിട്ടീഷ് എഞ്ചിനീയർ ആയിരുന്ന സർ ജോസഫ് വിറ്റ്വർത്ത് ഡിസൈൻ ചെയ്ത, ‘വിറ്റ്വർത്ത് റൈഫിൾ’ ആയിരുന്നു ആദ്യത്തെ സ്നൈപ്പർ റൈഫിൾ. ഇന്ന്, 8000 മുതൽ 15000 ഡോളർ വരെ ആണ് സ്നൈപ്പർ റൈഫിളുകളുടെ വില വരിക. ഡ്രാഗുനോവ്, ബാരറ്റ് എം 82, എസ്. ആർ 25, L42A1, എം. 40, എം. 24 തുടങ്ങിയവ ഇന്ന് വ്യാപകം ആയി ലോക രാജ്യങ്ങളിൽ ഉപയോഗിച്ച് വരുന്ന സ്നൈപ്പർ റൈഫിളുകൾ ആണ്. ലോക രാജ്യങ്ങളിൽ എല്ലാവരും തങ്ങളുടെ സേനയുടെ പ്രധാന ബലങ്ങളിൽ ഒന്ന് ആയി കണക്കാക്കിയിരിക്കുന്ന ആയുധങ്ങളിൽ ഒന്ന് ആണ് സ്നൈപ്പർ റൈഫിളുകൾ. കൃത്യമായ പരിശീലനം ഉണ്ട് എങ്കിൽ, ലക്ഷ്യം ഭേദിച്ചു തുളച്ചു കയറുവാൻ സ്നൈപ്പർ റൈഫിളിനോളം മിടുക്കൻ വേറെ ഇല്ല എന്ന് തന്നെ പറയാം.

ഫയർ അലാറം കോഴ്സ്- ജോലി സാധ്യതകൾ

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close