സോക്‌സ് ചില്ലറക്കാരനല്ല…. ഉറങ്ങുമ്പോഴും ഇട്ടോളൂ


Spread the love

ഇപ്പോള്‍ സാധാരണ ഓഫീസ് ജോലിക്കാര്‍ എല്ലാവരും തന്നെ കാലില്‍ സോക്‌സ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ അവര്‍ അത് മാറ്റുകയും ചെയ്യും. സാധാരണ ആരും തന്നെ സോക്‌സ് വീട്ടില്‍ ഉപയോഗിക്കാറില്ല. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് രാത്രി ഉറങ്ങുമ്പോള്‍ സോക്‌സ് ഉപയോഗിക്കാനാണ്. സാധാരണ ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം നല്ല ഉറക്കമാണ്. നല്ല ഉറക്കം ലഭിക്കാന്‍ സോക്‌സ് ഇട്ട് ഉറങ്ങുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് നിങ്ങളുടെ കാലിന് നല്ല ചൂട് ലഭിക്കുന്നതിനും ശരീരത്തിലെ താപനിലയെ ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്ന് ഉറക്കം വരുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പെട്ടെന്ന് ഉറക്കം വരുന്നതിന് ഇത് സഹായിക്കുന്നുണ്ട്. സോക്‌സ് ഇട്ട് ഉറങ്ങുന്നത് അതുകൊണ്ട് തന്നെ വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ഇത് ശീലിച്ചാല്‍ പിന്നീട് അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളേയും ഇല്ലാതാക്കി നല്ല ഉറക്കത്തിനും സഹായിക്കുന്നു.
ശരീരത്തിന്റെ പല ഭാഗത്തേക്കും കൃത്യമായി രക്തയോട്ടം നടക്കാത്ത അവസ്ഥയാണ് റെയ്‌നോഡ്‌സ്. ഇത് കാലില്‍ തരിപ്പും അതികഠിനമായ വേദനയും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് രാത്രി ഉറങ്ങുമ്‌ബോള്‍ കാലില്‍ സോക്‌സ് ഇട്ട് കിടന്നാല്‍ മതിയാവും. ഇതിലൂടെ ഈ പ്രശ്‌നങ്ങള്‍ എല്ലാവരിലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഈ സോക്‌സ് ഇടുന്നത്.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നമുക്ക് കാലില്‍ സോക്‌സ് ഇട്ട് ഉറങ്ങാവുന്നതാണ്. ഇത് ശരീരത്തിലെ താപനില കൃത്യമാക്കുകയും ശരിയായ രീതിയില്‍ ശരീരത്തിലെ രക്തയോട്ടം സംഭവിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ ഹൃദയ ധമനികളിലേക്കുള്ള രക്തയോട്ടം എളുപ്പത്തിലാക്കുന്നു. ഇത് ആരോഗ്യത്തിനും വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിലുപരി നിങ്ങളുടെ ഹൃദയം സ്മാര്‍ട്ടാവുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
ശരീരത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിന്റെ മറ്റൊരു രൂപം ആണ് ഹോട്ട്ഫഌഷസ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിന് പലപ്പോഴും കൃത്യമായ രൂപം ലഭിച്ചിട്ടില്ല. എന്നാല്‍ ഹോര്‍മോണ്‍ ഇംബാലന്‍സ് കൊണ്ട് ഇത് സംഭവിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ശരീത്തിന്റെ താപനിലയിലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും ഇത് കൃത്യമാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇതിന്റെ ഫലമായി അമിത വിയര്‍പ്പും ശരീരത്തിലും മുഖത്തും ചുവന്ന നിറത്തിലുള്ള പാടുകള്‍ കാണപ്പെടുന്നതും എല്ലാം ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. സോക്‌സ് ഇട്ട് കിടക്കുന്നതിലൂടെ അത് നിങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
ഉറങ്ങുമ്‌ബോള്‍ സോക്‌സ് ധരിച്ച് കിടന്നാല്‍ അത് ഒരു പരിധി വരെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ശരിക്കും ഒരു മാജിക്‌പോലെയാണ് ഇത് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ഇത് വരണ്ടതും പൊട്ടിയതുമായ ചര്‍മ്മത്തെ ഇല്ലാതാക്കി നല്ല ക്ലിയറുള്ള ചര്‍മ്മം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് സോക്‌സ് ഇട്ട രാത്രി ഉറങ്ങാന്‍ ശീലിക്കാം.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close