സോളാർ പവ്വർ ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയാകുമെന്നു National Council of Educational Research And Training (N.C.E.R.T.) പഠന റിപ്പോർട്ട്.


Spread the love

സൗരോർജത്തെ സോളാർ പാനലുകളുടെ സഹായത്താൽ വൈദ്യുതി ആക്കി മാറ്റുന്നതിനുള്ള സജീകരണമാണ് സോളാർ പവർ സിസ്റ്റം. ലോകമെമ്പാടും ഈ മേഖല അതിവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. വികസിത രാജ്യങ്ങളെല്ലാം തന്നെ ന്യൂക്ലിയർ പവർ പ്ലാൻറ്റുകൾ അടച്ചുപൂട്ടി സൗരോർജത്തിലേക്കു തിരിയുകയാണ്. ജർമ്മനി തങ്ങളുടെ രാജ്യത്തുള്ള 17 ന്യൂക്ലിയർ പവർ പ്ലാൻറ്റുകൾ 2022 അവസാനത്തോടെ ഡി – കമ്മീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരുകളും, സ്വകാര്യ സ്ഥാപനങ്ങളും സോളാർ മേഖലയുടെ വളർച്ചയെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വർധിച്ചു വരുന്ന വൈദ്യുതി ബില്ല് ഇന്ന് സാധാരണക്കാരെ പോലും വീടുകളിൽ സോളാർ പാനൽ സ്ഥാപിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു. ഒരു വീട് വെയ്ക്കുമ്പോൾ എ.സി യും, വാട്ടർപമ്പുമൊക്കെ ഘടിപ്പിക്കുന്നത് പോലെ തന്നെ ഇന്ന് സോളാർ പാനലുകൾ സ്ഥാപിക്കുന്നത് സാധാരണമായിക്കഴിഞ്ഞു .

കൊച്ചിൻ മെട്രോ തങ്ങളുടെ പ്രവർത്തന ആവശ്യങ്ങൾക്കുള്ള വൈദ്യുതി കണ്ടെത്തുവാനായി നിലവിലുള്ള സോളാർ വൈദ്യുതി ഉത്പാദനം വർധിപ്പിക്കുവാൻ പോകുന്നു.മെട്രോ സ്റ്റേഷനുകളുടെ മുകളിലും അനുബന്ധ കെട്ടിടങ്ങളിലും, ട്രാക്കുകളിലും എല്ലാം സോളാർ പാനലുകൾ ഘടിപ്പിച്ചു, ഇതിൽ നിന്നും തങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കുക എന്ന ലക്ഷ്യം ആണ് പദ്ധതിയ്ക്ക് ഉള്ളത്. ഇതിനായി സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലികൾ കൊച്ചിൻ മെട്രോ ആരംഭിച്ചു കഴിഞ്ഞു. വരുന്ന നവംബർ – ഡിസംബർ മാസത്തോട് കൂടി പണി പൂർത്തിയാക്കി പൂർണ്ണ തോതിൽ വൈദ്യുതി ഉത്പാദനം ആരംഭിക്കും എന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. വൈദ്യുതിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടുന്നത്തോട് കൂടി കൊച്ചിൻ മെട്രോ ലാഭകരം ആകും എന്ന് പ്രതീക്ഷിക്കാം. പൂർണ്ണമായും സോളാർ പവറിൽ പ്രവർത്തിച്ചു വരുന്ന ലോകത്തിലെ ആദ്യ എയർപോർട്ട് എന്ന നേട്ടം നെടുമ്പാശ്ശേരി എയർപോർട്ട് C.I.A.L. 2015 ൽ കൈവരിച്ചിരുന്നു. അതിന് പിന്നാലെ ആണ് ഇപ്പോൾ മറ്റു മെട്രോകൾക്ക് മാതൃക ആയി കൊച്ചി മെട്രോ ‘വൈദ്യുതി സ്വയം പര്യാപ്ത മെട്രോ’ എന്നൊരു ആശയവും ആയി മുന്നോട്ട് വന്നിരിക്കുന്നത്.
2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യത്തെതും, ഏറ്റവും വലുതും ആയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാൻറ്റ് വയ്യനാടിലെ ബാണാസുരസാഗർ ഡാമിൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ മിക്ക ഡാമുകളിലും, കനാലുകളുടെ മുകളിലുമെല്ലാം സോളാർപാനലുകൾ ഇടം പിടിച്ചുകഴിഞ്ഞു

2021 സെപ്തംബറിൽ ഇന്ത്യക്ക് 101.53 ജിഗാവാട്ട് (GW ) റിന്യൂവബിൾ ഊർജ്ജ ശേഷിയുണ്ടായിരുന്നു, ഇത് മൊത്തം സ്ഥാപിതമായ ഊർജ്ജ ശേഷിയുടെ ~38% ആണ്. 2030-ഓടെ രാജ്യം ഏകദേശം 450 ജിഗാവാട്ട് (GW) റിന്യൂവബിൾ ഊർജ്ജ ശേഷി ലക്ഷ്യമിടുന്നു – ഏകദേശം 280 GW (60% ത്തിലധികം) സോളാറിൽ നിന്ന് പ്രതീക്ഷിക്കുന്നു. 2020-ലെ കണക്കനുസരിച്ച് വിൻഡ് പവർ ജനറേഷനിൽ നാലാമതും സോളാർ പവർ ജനറേഷനിൽ അഞ്ചാമതും ആണ് ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം.

ലോകമെമ്പാടും ഇപ്പോൾ പാരമ്പര്യേതര ഊർജ്ജ ശ്രോതസ്സ് ആയ സൗരോർജ്ജത്തെ പ്രോത്സാഹനം നൽകിവരികയാണ്. ബഹുരാഷ്ട്ര കമ്പനികളായ ഏ.ബി.ബി , സീമെൻസ്, പാനാസോണിക്, ക്യോസെറാ എന്നിവ മുതൽ ഇന്ത്യൻ കമ്പനികൾ ആയ ടാറ്റ സോളാർ, അദാനി ഗ്രൂപ്പ്, കിർലോസ്കർ, പോളിക്യാബ്, ഹാവെൽസ് മുതലായ കമ്പനികളും സോളാർ വിപണിയിൽ സജീവം ആണ്. വലിയ തോതിലുള്ള ഉത്പാദനവും, അതിനോടൊപ്പം തന്നെ ഈ രംഗത്തെ കടുത്ത മത്സരവും കൂടി വന്നതോടു കൂടി സോളാർ പവർ സിസ്റ്റംസ് ഇപ്പോൾ സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാണ്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്ന ഒരു മേഖല കൂടി ആണ് സോളാർ ഊർജ്ജ നിർമ്മാണം. ഓരോ വീടുകളും അവർക്ക് ആവശ്യം ആയ വൈദ്യുതി സ്വയം ഉത്പാദിപ്പിക്കുവാൻ പ്രാപ്തമാകുക എന്നതാണ് സർക്കാരിൻറ്റെ ലക്ഷ്യം. ഇതിനായി കേന്ദ്ര സർക്കാരിനു കീഴിലുള്ള സൗര എന്ന പദ്ധതി ഇപ്പോൾ നിലവിൽ ഉണ്ട്. ഈ പദ്ധതിയിലൂടെ സോളാർ പവർ സിസ്റ്റത്തിൻറ്റെ നിർമാണം വവർധിപ്പിക്കുവാനായി കെ.എസ്.ഇ.ബി യും (K. S. E. B) , എൻ. ഇ. ആർ. ടി (N. E. R. T) യും ചേർന്ന് 3 പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

സൗജന്യമായി സോളാർ പാനലുകൾ സ്ഥാപിച്ചു നൽകുന്നതാണ് ഇതിൽ രണ്ട് പദ്ധതികൾ. വീടിനു മുകളിൽ സോളാർ പാനൽ ഘടിപ്പിക്കുന്ന പദ്ധതികൾ ആണ് ഇവ മൂന്നും. കെ. എസ്. ഇ. ബി യുടെ വെബ്സൈറ്റിൽ ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നത് ആണ്. രജിസ്റ്റർ ചെയ്തു കുറച്ചു ദിവസങ്ങൾക്കുള്ളിൽ കെ.എസ്.ഇ.ബി യിൽ നിന്നും ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന സമയം, ഈ പദ്ധതികളെ കുറിച്ച് അന്വേഷിച്ചു, ഇഷ്ടാനുസരണം ഏത് മോഡൽ വേണമെങ്കിലും ഉപഭോക്താവിന് തിരഞ്ഞെടുക്കാവുന്നതാണ്.

ഇന്ന് ലോകമെമ്പാടും അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സൗരോർജ്ജ വ്യവസായം. 2018 ഡിസംബർ 31 ലെ കണക്കനുസരിച്ചു ഇൻഡ്യയുടെ സൗരോർജ്ജ സ്ഥാപിത ശേഷി 25.21 ജിഗാ വാട്ടിലേക്ക് എത്തിയിട്ടുണ്ട്. 2022 ഓട് കൂടി ഇത് 20 ജിഗാ വാട്ട് ശേഷി എന്നതിൽ കൊണ്ട് എത്തിക്കുക എന്നത് ആയിരുന്നു ഇന്ത്യ ഗവൺമെന്റിന്റെ ലക്ഷ്യം. എന്നാൽ 5 വർഷം മുന്നേ തന്നെ ഈ ലക്ഷ്യം മറികടക്കുവാൻ രാജ്യത്തിന് കഴിഞ്ഞു. കൂടി വരുന്ന വൈദ്യുതി ബില്ല് ഓരോ സാധാരണക്കാരനെയും ഇന്ന് സ്വന്തം വീടിന് മുകളിൽ സോളാർ പ്ലാൻറ്റ് സ്ഥാപിക്കുന്നതിന് പ്രേരിപ്പിക്കുന്നു. പണ്ടുകാലങ്ങളിൽ സോളാർ സിസ്റ്റത്തിനു വേണ്ടി മുടക്കേണ്ടിവരുന്ന ഉയർന്ന പണച്ചിലവ് ആയിരുന്നു പലരെയും അതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാർ സബ്‌സിഡി കൂടി ലഭ്യമായതിനാൽ ഈ മേഖലയിൽ ഒരു വിപ്ലവത്തിന് തന്നെയാണ് നമ്മുടെ നാട് സാക്ഷ്യം വഹിക്കുന്നത്.

സോളാർ പവർ യൂണിറ്റുകളുടെ എണ്ണം കൂടി വരുന്നതിനൊപ്പം തന്നെ സോളാർ പവർ സിസ്റ്റം ടെക്നീഷ്യന്മാർക്കും, എൻജിനിയർമാർക്കും ജോലി സാധ്യത ഏറി വരുന്നു. വരുംകാലത്ത് ടെക്‌നിഷ്യൻമാർക്കും, എൻജിനിയർമാർക്കും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു മേഖലയായിരിക്കും സോളാർ പവർ സിസ്റ്റത്തിൻറ്റേത് എന്ന് National Council of Educational Research And Training (N.C.E.R.T.) നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. S.S.L.C, മുതൽ എൻജിനീയറിങ് വരെ പഠിച്ച ഏതൊരാൾക്കും അനായാസം പഠിക്കാവുന്ന ഒരു ഷോർട്ട് റ്റേർമ് ജോബ് ട്രെയിനിങ് കോഴ്‌സാണ് സോളാർ പവർ ട്രെയിനിങ്. സോളാർ പവർ മേഖലയിൽ ട്രെയിനിങ് നൽകുന്നതോടൊപ്പം 100% പ്ലേസ്മെൻറ്റും ഉറപ്പ് നൽകുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് I.A.S.E. കൂടുതൽ വിവരങ്ങൾക്കായി സ്ഥാപനത്തിൻറ്റെ website www.iasetraining.org സന്ദർശിക്കുക. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി വിളിക്കുക 7025570055.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close