പാചകം ചെയ്യാൻ  സൗരോർജ അടുപ്പുമായി ഇന്ത്യൻ  ഓയില്‍ കോര്‍പ്പറേഷന്‍


Spread the love

സര്‍ക്കാര്‍ നടത്തുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിഡ് തദ്ദേശീയമായി വികസിപ്പിച്ച സൗര പാചക സംവിധാനം പുറത്തിറക്കി.റീചാര്‍ജ് ചെയ്യാവുന്നതും അടുക്കളയുമായി ബന്ധിപ്പിച്ചതുമായ ഇന്‍ഡോര്‍ സോളാര്‍ പാചക സംവിധാനമാണ് കമ്പനി വിഭാവനം ചെയ്യുന്നത്.  ഈ സോളാര്‍ അടുപ്പിന്  ഇന്ധനമോ മരമോ ആവശ്യമില്ല  സൗരോർജ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പാണ് ‘സൂര്യ നൂതൻ’.  രാജ്യത്ത് 60 സ്ഥലങ്ങളിൽ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംവിധാനം മൂന്നു മാസത്തിനകം വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യൻ ഓയിൽ പുറത്തിറക്കും.  മേല്‍ക്കൂരയിലെ സോളാര്‍ പ്ലേറ്റില്‍ ഘടിപ്പിച്ച കേബിള്‍ വഴി സോളാര്‍ പ്ലേറ്റില്‍  ഉത്പാദിപ്പിക്കുന്ന വൈദ്യതി കേബിളിലൂടെ സ്റ്റോവില്‍   എത്തുന്നു.   ബാറ്ററിയില്‍ സോളാര്‍ പ്ലേറ്റ് സോളാര്‍ എനര്‍ജി സംഭരിക്കുന്നു  അതിന്നാല്‍ ഈ ഊര്‍ജ്ജം ഉപയോഗിച്ച്, രാത്രിയില്‍ ഭക്ഷണം ഉണ്ടാക്കാം. ദീര്‍ഘനേരം സൂര്യന്‍ ലഭ്യമല്ലാത്ത എല്ലാ കാലാവസ്ഥയിലും ഇത്  കറന്റ് ഉപയോഗിച്ച് പാചക സ്റ്റോവ് ആയി  ഉപയോഗിക്കാം.  അറ്റകുറ്റപ്പണികളില്ലാത്ത 10 വര്‍ഷത്തെ ജീവിതമുണ്ട് സ്റ്റോവിന് കൂടാതെ സോളാര്‍ പാനലിന് 25 വര്‍ഷത്തെ ജീവിതമുണ്ട്.  750 വാട്ട് സോളർ പാനലുമായിട്ടാണ് കുക്ക്ടോപ് ബന്ധിപ്പിച്ചിരിക്കുന്നത്. സബ്സിഡി വഴി  ഒരെണ്ണം 10,000 രൂപ മുതൽ 12,000 രൂപ ചെലവിൽ നിർമിക്കാമെന്നാണ് ഇന്ത്യൻ ഓയിലിന്റെ കണക്കുകൂട്ടൽ.

Read more…. 16 വയസ്സ് തികയാത്ത കുഞ്ഞൻ യൂസേഴ്സിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ഇൻസ്റ്റാഗ്രാം.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close