പ്രത്യേക വിവാഹ നിയമം(Special Marriage act)


Spread the love

എല്ലാ ഇന്ത്യൻ പൗരന്മാർക്കും ജാതിമതഭേദമില്ലാതെ ഒരുപോലെ ബാധകമായ പ്രത്യേക വിവാഹ നിയമം 1954ൽ നിലവിൽ വന്നു.ഈ നിയമപ്രകാരം സബ്രജിസ്ട്രാർ ഓഫീസിലെ നിയമിതനായ സബ് രജിസ്ട്രാറാണ് വിവാഹ ഓഫീസർ. ഇന്ത്യൻ പൗരത്വമുള്ള ഏതെങ്കിലും ഒരു പുരുഷനും സ്ത്രീക്കും തമ്മിൽ ഈ നിയമപ്രകാരം വിവാഹിതരാകുന്നത് തടസ്സമില്ല.
പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹം ചെയ്യുവാൻ ആഗ്രഹിക്കുന്ന വധൂവരന്മാർ ജില്ലയിലെ വിവാഹ ഓഫീസർക്ക് നിർദ്ദിഷ്ട ഫോറത്തിൽ നോട്ടീസ് നൽകണം.രണ്ടു പേരിൽ ഏതെങ്കിലും ഒരാൾ നോട്ടീസ് തീയതി തൊട്ട് 30 ദിവസം മുമ്പുവരെ താമസിച്ചിരുന്ന ജില്ലയിലെ ഓഫീസർ മുമ്പാകെയാണ് നോട്ടീസ് നൽകേണ്ടത്. നോട്ടീസ് കൈപ്പറ്റിയ വിവാഹ ഓഫീസർ നോട്ടീസിലെ വിവരങ്ങൾ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പ്രസ്തുത നോട്ടീസുകൾ തന്നെ ഓഫീസ് റെക്കോർഡുകളുടെ ഭാഗമായി സൂക്ഷിക്കുകയും വേണം. ഇത് രജിസ്റ്റർ ഫീസ് നൽകാതെ പരിശോധിക്കുവാൻ ഏതൊരാൾക്കും അവകാശമുണ്ട്.

വിവാഹ നോട്ടീസിന്റെ ഒരു പകർപ്പ് ഓഫീസർ കാര്യാലയത്തിന്റെ ഏതെങ്കിലും ഭാഗത്ത് പൊതുജനങ്ങൾക്ക് കാണത്തക്ക രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കണം. വധൂവരന്മാരിൽ ഒരാൾ വേറെ ജില്ലയിൽ സ്ഥിരതാമസമുള്ള ആളാണെങ്കിൽ നോട്ടീസ് സ്വീകരിച്ച് ഓഫീസർ പ്രസ്തുത ജില്ലയിലെ ഓഫീസർക്ക് നോട്ടീസിന്റെ ഒരു കോപ്പി അയച്ചു കൊടുക്കുകയും,ആ ഓഫീസർ അത് തന്റെ കാര്യാലയത്തിൽ പൊതുജനങ്ങൾക്ക് കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കുകയും വേണം. നോട്ടീസിൽ പറഞ്ഞിട്ടുള്ള വ്യക്തികൾ തമ്മിലുള്ള വിവാഹത്തിന് ആക്ഷേപമുള്ള ഏതൊരാൾക്കും നോട്ടീസ് പരസ്യം ചെയ്ത് 30 ദിവസത്തിനുള്ളിൽ ഓഫീസർ മുമ്പാകെ ആക്ഷേപം ബോധിപ്പിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് വിവാഹ ഓഫീസർ അന്വേഷണം നടത്തണം. ആക്ഷേപം ശരിയല്ലെന്നു കണ്ടാൽ നിയമപ്രകാരം വിവാഹം നടത്തി കൊടുക്കാം.

നിബന്ധനകൾ

വിവാഹസമയത്ത് പുരുഷന് ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ സ്ത്രീക്ക് ജീവിച്ചിരിക്കുന്ന മറ്റൊരു ഭർത്താവ് ഉണ്ടായിരിക്കരുത്.
മനോരോഗികൾക്ക് വിവാഹം ചെയ്യുന്നതിന് തടസ്സം ഉണ്ട് . തുടർച്ചയായുള്ള ചിത്തഭ്രമം അയോഗ്യതയാണ്. വിവാഹസമയത്ത് വരന് 21 വയസ്സും, വധുവിന് 18 വയസ്സും പൂർത്തിയായിരിക്കണം.

നോട്ടീസ് നൽകിയ പ്രകാരം, ഓഫീസർ മുമ്പാകെ, മൂന്നു സാക്ഷികളുടെ സാന്നിധ്യത്തിൽ ഓഫീസിലോ, മറ്റേതെങ്കിലും സ്ഥലത്തോവച്ച് വിവാഹം നടത്താവുന്നതാണ്. അതിനുശേഷം വിവാഹ ഓഫീസർ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകുന്നതുമാണ്.

മനുഷ്യാവകാശ കമ്മീഷനെ കുറിച്ച് വായ്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു
മനുഷ്യാവകാശ കമ്മീഷൻ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close