
സിനിമാ രംഗത്ത് സര്‍ജറി ചെയ്ത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് സാധാരണയാണ്. പലരും അത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാറില്ല. എന്നാല്‍ താരങ്ങളുടെ രൂപമാറ്റം എളുപ്പത്തില്‍ ആരാധകര്‍ കണ്ടെത്തും. ഏറ്റവും ഒടുവില്‍ ബോളിവുഡില്‍ നിന്നും പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തതായി ആരാധകര്‍ കണ്ടെത്തിയത് ശ്രീദേവിയെയാണ്.
മൂക്ക് പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയമാക്കിയ ശേഷം ഇക്കുറി ശ്രീദേവി കത്തിവെച്ചത് തന്റെ ചുണ്ടുകള്ക്കായിരുന്നു. എന്നാല്‍ ഇത്തവണ സംഗതി കൈയ്യില്‍ നിന്ന് പോയി എന്നാണ് ശ്രീദേവി ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സുന്ദരമായിരുന്ന ചിരിക്ക് പ്ലാസ്റ്റിക്ക് സര്‍ജറിയോടെ കോട്ടം സംഭവിച്ചെന്ന് ആരാധകവൃദ്ധം പറയുന്നു. സര്‍ജറിയില്‍ സംഭവിച്ച പിഴവാകാനാണ് സാധ്യത. എന്നാല്‍ താന്‍ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തിയെന്ന് സമ്മതിച്ച് തരാന്‍ ശ്രീദേവി ഇനിയും തയ്യാറായിട്ടില്ല.