
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിയെത്തുന്നതായി സൂചന. താരത്തെ കേരള ക്രിക്കറ്റ് ടീമിലേക്കു ക്ഷണിച്ചതായി കേരള ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. സെപ്റ്റംബറോടെ വിലക്ക് നീങ്ങുന്ന ശ്രീശാന്തിനെ കേരള രഞ്ജിട്രോഫി ടീമിൽ ഉൾപ്പെടുത്തുമെന്ന് കെസിസി അറിയിച്ചു. കായിക ക്ഷമത കൂടി പരിശോധിച്ച ശേഷമേ ഈ 37കാരന് ക്രിക്കറ്റ് ലോകത്തേക്കുള്ള വാതിൽ തുറന്നു കൊടുക്കുകയുള്ളൂ. 2013ൽ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിൽ അംഗമായിരിക്കുമ്പോഴാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തിൽ ഉൾപെടുന്നതും ഇന്ത്യൻ ക്രിക്കറ്റിൽ നിന്നു ബഹിഷ്കരിക്കപ്പെടുന്നതും.വീണ്ടും ക്രിക്കറ്റിലേക്കു തിരിച്ചെത്താൻ ശ്രമിച്ചു കൊണ്ടിരുന്ന ശ്രീശാന്ത് ഇടക്ക് സിനിമ മേഖലയിലും ചുവട് വച്ചിരുന്നു. ഇന്ത്യയുടെ പ്രധാനപെട്ട 2007 ടി20 കപ്പ് , 2011 ഏകദിനകപ്പ് എന്നിവ നേടുന്നതിൽ ശ്രീശാന്ത് പങ്ക് വഹിച്ചിട്ടുണ്ട്.മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം നേരിടുന്ന കേരള ടീമിനൊപ്പം ചേർന്ന് കഴിവ് തെളിയിക്കാനും അതുവഴി വീണ്ടും ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്തിച്ചേരാൻ ശ്രീശാന്തിന് കഴിയുമെന്നും പ്രത്യാശിക്കാം.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2