കിഴക്കൻ ലഡാക്കിൽ നിന്ന് ചൈനീസ് സൈന്യത്തെ പിൻ‌വലിക്കുന്നു.


Spread the love
ഇന്ത്യയുടെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ നയതന്ത്രപരമായ ചർച്ചയിൽ, കിഴക്കൻ ലഡാക്കിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് പൂർണമായും സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നു. പ്രദേശത്തെ ശാന്തിയും, സമാധാനവും പുനഃസ്ഥാപിക്കാൻ ആണ് സൈന്യത്തെ പിൻവലിക്കുന്നത്. ഇന്ത്യ -ചൈന അതിർത്തി വിഷയങ്ങളിൽ പ്രവർത്തിക്കാൻ വേണ്ടി ഉള്ള W.M.C.C യുടെ ചട്ടപ്രകാരമാണ് ചർച്ചകൾ നടന്നത് എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രണ്ട് രാജ്യങ്ങളും നിയന്ത്രണ രേഖയിലുള്ള പ്രദേശത്തെ മുഴുവൻ സൈന്യത്തെയും പിൻവലിക്കുമെന്നും, അത് വഴി പ്രദേശത്തെ സമാധാനം നിലനിർത്താൻ ശ്രമിക്കുമെന്നും അറിയിച്ചു. ഉഭയകക്ഷി കരാറുകളുടെയും, പ്രോട്ടോകോളുകളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശ കാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറിയും, ചൈനയെ പ്രതിനിധീകരിച്ചു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലും പങ്കെടുത്തു. ഇന്ത്യ -ചൈന അതിർത്തി മേഖലയിലെ സൈന്യത്തെ പിൻവലിക്കൽ നടപടിയുടെ പുരോഗതിയും അവർ പരിശോധിച്ചു.
ഇന്ത്യയുടെയും ചൈനയുടെയും സൈന്യം കഴിഞ്ഞ എട്ട് ആഴ്ചകളായി കിഴക്കൻ ലഡാക്കിന്റെ വിവിധ ഭാഗങ്ങളിൽ ക്ലേശകരമായ സാഹചര്യങ്ങളിൽ നിലയുറപിച്ചിരിക്കുകയാണ്. ഗൾവാനിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 സൈനികർ വീരമൃത്യു അടഞ്ഞിരുന്നു. അതിനു ശേഷമാണ് പ്രദേശത്തു സാഹചര്യം ഗുരുതരമായത്.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടയിൽ ചൈനീസ് സൈന്യത്തെ പ്രധാന ഇടങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു. രണ്ട് രാജ്യവും അനവധി ചർച്ചകൾ സൈനിക തലത്തിലും, നയതന്ത്ര പരമായും നടത്തിയിരുന്നു.
Ad Widget
Ad Widget

Recommended For You

About the Author: admin

Close