എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം നടത്തില്ല….


Spread the love

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം. മാറ്റിവച്ച പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം ഉണ്ടാകും. ലോക്ഡൗണ്‍ കാലത്ത് പരീക്ഷകള്‍ നടത്തരുതെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പരീക്ഷകള്‍ ഈ മാസം തന്നെ നടത്തുമെന്ന ഉറച്ചതീരുമാനത്തിലായിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്താന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതുമാണ്. അതിനുശേഷമാണ് ഈ മനംമാറ്റം.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close