എസ്എസ്എൽസി, പ്ലസ്ടു പരീക്ഷഫലങ്ങൾ ഉടനെ പ്രഖ്യാപിക്കും


Spread the love

എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം ജൂണ്‍ 30ന് . ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ജൂലൈ പത്തിന് പ്രഖ്യാപിക്കും. കോവിഡ് രോഗ വ്യാപനവും അതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണും കാരണം ഇത്തവണത്തെ പരീക്ഷാ നടത്തിപ്പ് താളം തേറ്റിയിരുന്നു.മെയ്‌ അവസാനത്തോടെയാണ് കർക്കശ നിയന്ത്രണങ്ങളോടെ അവസാന പരീക്ഷകൾ നടത്തിയത്.ഒട്ടേറെ പ്രതിഷേധങ്ങൾ കോവിഡ് കാലത്തെ പരീക്ഷ നടത്തിപ്പിനെതിരെ ഉയർന്നിരുന്നു. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക ഉയർത്തിയെങ്കിലും പരീക്ഷ സുഗമമായി തന്നെ നടത്തി.അദ്ധ്യാപകരും ആരോഗ്യ വകുപ്പും ഒത്തൊരുമിച്ചു കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരീക്ഷകൾ നടത്തിയത്. പൊലീസിന്റെയും അഗ്നിശമന സേനയുടെയും അടക്കം സേവനം ലഭ്യമാക്കിയിരുന്നു.ഫലങ്ങൾ പുറത്തു വരുന്ന തീയതി പുറത്ത് വിട്ടെങ്കിലും ഉപരിപഠനത്തിനുള്ള നടപടികൾ എങ്ങനെയാണെന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close