
ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. 34313 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. എറണാകുളം ജില്ലയിലാണ് വിജയശതമാനം(99.12) കൂടുതല്‍. കുറവ് വയനാട് (93.84). വിജയശതമാനം കൂടിയ വിദ്യാഭ്യാസജില്ല മൂവാറ്റുപ്പുഴ. നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 54 കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയ ക്യാംപുകള്‍ നടന്നത്.