
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. മുന്‍ വര്‍ഷം 98.11 ആയിരുന്നു വിജയ ശതമാനം. 2015 ഇല് കിട്ടിയ 98.57 ശതമാനമായിരുന്നു നേരത്തെയുളള റെക്കോഡ് വിജയം. ഇതാണ് മറികടന്നത്. 41906 പേര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പേര് എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. വിജയ ശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 4,27,092 പേരില്‍ 4,17,101 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .71 ശതമാനമാണ് വിജയം കൂടുതല്‍.
എസ്എസ്എല്‍സി വിജയശതമാനം 98.82; എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 41,906 പേര്
നൂറു ശതമാനം വിജയം നേടിയത് 1,837 സ്കൂളുകളാണ്. ഇതില്‍ 637 എണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. 796 എയ്ഡഡ് സ്കൂളുകളും 404 അണ്‍എയ്ഡഡ് സ്കൂളുകളും ഇക്കൂട്ടത്തില്‍ പെടുന്നു. കുട്ടനാട്ടില്‍ നൂറ് ശതമാനം വിജയമാണ് നേടിയത്. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും. സേ പരീക്ഷയുടെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. മൂന്ന് വിഷയം വരെ പരീക്ഷ എഴുതാത്തവര്‍ക്കും അവസരം. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സേ പരീക്ഷക്ക് ശേഷം നല്‍കും. ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് മന്ത്രി രവീന്ദ്രനാഥ്.
മാര്‍ച്ച് പത്തിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. പിന്നീട് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്. നാലുലക്ഷത്തില്‍ അധികം പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 2019ല്‍ മെയ് ആറിനായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം നടന്നത്. 97.84 ശതമാനമായിരുന്നു വിജയം. 98.9 ശതമാനം പേര് വിജയിച്ച എറണാകുളം ജില്ലയായിരുന്നു വിജയശതമാനത്തില്‍ മുന്നില്‍.
ഫലമറിയാവുന്ന വെബ്സൈറ്റുകള്‍
www.prd.kerala.gov.in
http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.sietkerala.gov.in