എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇനി വിരല്‍തുമ്പില്‍….


Spread the love

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ച ഉടന്‍തന്നെ എല്ലാവര്‍ക്കും ഫലം അറിയാനുള്ള സംവിധാനമൊരുക്കി കൈറ്റ്. ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈലില്‍ ആപ്പിലും റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭ്യമാകും.ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും’Saphalam 2018′ ആപ് ഡൗണ്‍ലോഡ് ചെയ്യാം. വളരെയെളുപ്പം ഫലം ലഭിക്കാന്‍ പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്ററിവൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ആപ്പിലും ലഭ്യമാക്കും. പ്രൈമറിതലം മുതലുള്ള കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 13787 സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close