ഇന്ത്യൻ ആർമിയുടെ പടക്കുതിര :സ്റ്റാല്ലിയോൺ ട്രെക്കുകൾ


Spread the love

ഇന്ത്യൻ ആർമിയുടെ പടക്കുതിരകളാണ് അശോക് ലെയ്ലാന്ഡിന്റെ സ്റ്റാലിയോൺ ട്രക്കുകൾ. മധ്യപ്രേദേശിലെ വെഹിക്കിൾ ഫാക്ടറി ജബൽപൂരിലാണ് ഓർഡിനൻസ് ഫാക്ടറി ബോർഡിന് കീഴിൽ അശോക് ലെയ്ലാൻഡ് ഡിഫൻസ് സിസ്റ്റം (A.L.D.S) നൽകുന്ന സ്റ്റാലിയോൺ ട്രക്കുകളുടെ കിറ്റുകൾ കൂട്ടി യോജിപ്പിച്ചു ട്രക്ക് നിർമാണം നടത്തി വരുന്നത്.ഇന്ത്യൻ മിലിട്ടറിയുടെ തന്ത്രപരവും, സങ്കീർണവുമായ സൈനിക ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലാണ് സ്റ്റാലിയോൺ നിർമിക്കപ്പെട്ടിട്ടുള്ളത്. ചെങ്കുത്തായ മലനിരകളെയും, ദുർഘടമായ പാതകളെയും അനായാസം കീഴടക്കുന്നതിൽ പേരുകേട്ടവയാണിവ.

4X4, 6X6 എന്നീ ശ്രേണികളിൽ ഇറങ്ങുന്ന സ്റ്റാലിയോൺ ട്രക്കുകളാണ് നിലവിൽ ഇന്ത്യൻ ആർമിയുടെ ലോജിസ്റ്റിക്ക്സ് ആവശ്യങ്ങൾ മിക്കവാറും നിറവേറ്റുന്നത്.മഞ്ഞു പുതഞ്ഞ, ചെങ്കുത്തായ ഹിമാലയൻ പർവ്വതനിരകളും, സമുദ്രനിരപ്പിൽ നിന്നും 5500 മീറ്റർ വരെ ഉയരത്തിൽ, അന്തരീക്ഷമർദ്ദം വളരെ കുറഞ്ഞ പ്രതികൂല സാഹചര്യങ്ങളിൽ പോലും ലക്ഷ്യം പ്രാപിക്കുവാൻ അസാധാരണ ശേഷിയുള്ളവയാണ് സ്റ്റാലിയോൺ ട്രക്കുകൾ.നിലവിൽ 60000 ത്തോളം സ്റ്റാലിയോൺ ട്രക്കുകൾ ഇന്ത്യൻ ആർമിയുടെ ഉപയോഗത്തിലുണ്ട്. പല വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ സേന ഇവയെ ഉപയോഗപ്പെടുത്തുന്നു.

ഉപയോഗം അനുസരിച്ചു വ്യത്യസ്തങ്ങളായ രീതിയിൽ നിർമിച്ചിട്ടുള്ള സ്റ്റാലിയോൺ വാഹനങ്ങൾ 2010 മുതലാണ് ഇന്ത്യൻ ആർമിയുടെ അഭിഭാജ്യ ഘടകമാകുന്നത്. ജർമനിയിലെ M.A.N ന്റെ സാങ്കേതിക സഹായത്താൽ VFJ നിർമിച്ചിരുന്ന ശക്തിമാൻ ട്രക്കുകൾ കലഹരണപെട്ടപ്പോൾ അവയ്ക്ക് പകരക്കാരനായാണ്‌ സ്റ്റാല്ലിയൺ എത്തിയത്.അശോക് ലെയ്ലാന്ഡിന്റെ 4X4 ശ്രേണിയിൽ നിർമിക്കപ്പെട്ട , യൂദ്ധമുഖത്തേക്കു സൈനികരെയും ആയുധങ്ങളും എത്തിക്കുന്ന ആർമെർഡ് പേഴ്‌സണൽ കാരിയർ ആണ്
‘സ്റ്റാലിയോൺ കവച് ‘
ഭാരം കൂടിയ ആയുധങ്ങൾ വഹിക്കുന്നതിനായി ഫീൽഡ് ആർട്ടിലെറി ട്രാക്ടർ എന്ന മോഡലും ഇന്ത്യൻ ആർമി ഉപയോഗിക്കുന്നുണ്ട്. 6X6 ഗണത്തിൽ പെടുന്ന അത്യാധുനിക വാഹനങ്ങളാണിവ.

നിയന്ത്രിക്കാനുള്ള അനായാസത, വിശ്വാസ്യത എന്നീ ഗുണങ്ങൾ കൊണ്ട് തന്നെ തന്ത്രപരമായ ഓഫ്‌ റോഡ് നീക്കങ്ങൾക്കും പ്രതിരോധത്തിനുമായാണ് ഇവ ഉപയോഗപ്പെടുത്തുന്നത്. ഏത് പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്യാനുള്ള കഴിവ്, കുറഞ്ഞ മെയ്ന്റനൻസ് ചിലവ് തുടങ്ങിയ ഗുണങ്ങൾ ഇന്ത്യൻ ആർമിയെ സ്റ്റാലിയണിനോട് അടുപ്പിച്ചു നിർത്തുന്നു.പ്രവർത്തനരീതി അനുസരിച് വ്യെത്യസ്ത ആവശ്യങ്ങൾക്കുള്ള സ്റ്റാലിയോൺ മോഡലുകളാണ് നിർമ്മിക്കപ്പെടുന്നത്. ലെഫ്റ്റ് ഹാൻഡ്, റൈറ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ, എൻജിൻ പവർ ട്രാൻസ്മിഷൻ ഓട്ടോമാറ്റിക്കയോ മാന്വൽ ആയോ ഓപ്പറേറ്റ് ചെയ്യുന്ന തരത്തിലുള്ളവ, വെടിയുണ്ടകളെ പ്രതിരോധിക്കാൻ കവചങ്ങളോട് കൂടിയവ, മൈൻ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ സാധിക്കുന്നവ എന്നിങ്ങനെ സ്റ്റാലിയോൺ വ്യത്യസ്ത ആവശ്യങ്ങൾക്കനുസൃതമായി നിർമിക്കപെടുന്നുമുണ്ട്.

അശോക് ലെയ്ലാൻഡ് സ്റ്റാലിയോണിനാൽ നൈജീരിയ, സാംബിയ, മൊസാമ്പിക് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളുടെ പ്രതിരോധരംഗത്തെ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നുണ്ട്.യുദ്ധ ഭൂമിയിലേക്ക് സേനയെ വഹിക്കുക, ക്രൈനുകൾ വഹിക്കുക, സേനക്കാവശ്യമായ ഇന്ധനം, ശുദ്ധജലം മുതലായവ എത്തിക്കുക, തുടങ്ങി റിക്കവറി വാഹനങ്ങളായും അഗ്നിശമനാ വാഹങ്ങളായും ഇവയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.ഇന്ത്യ – ചൈന സംഘർഷം രുക്ഷമായിരിക്കുന്ന വേളയിൽ ഇന്ത്യൻ സേനക്ക് കരുത്ത് പകർന്നു ചൈനീസ് സേനയുടെ മുട്ടിടിപ്പിക്കുവാൻ സ്റ്റാല്ലിയണിനു കഴിയും എന്ന് നിസ്സംശയം പറയാം

Read also എന്താണ് ബ്ലാക്ക് ബോക്സ്‌ :ചരിത്രവും പ്രവർത്തനവും

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Vishnu Krishna

Close