സ്റ്റാൻഡ് അപ്പ്‌ ഇന്ത്യ പദ്ധതി വഴി വായ്‌പ


Spread the love

ഇന്ത്യൻ ധന മന്ത്രാലയത്തിന് കീഴിൽ  2016 ഏപ്രിലിൽ ആണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഗവൺമെന്റിന്റെ  തന്നെ ‘മേക്ക് ഇൻ ഇന്ത്യ’ പോലത്തെ ഒരു  പദ്ധതിയാണ് ഇതും. പ്രധാനമായും ഒരു ഗ്രീൻഫീൽഡ് എൻറർപ്രൈസസ് ആരംഭിക്കാൻ നൽകപ്പെടുന്ന ലോൺ പോളിസി ആണിത്. എസ്.സി / എസ്.ടി വിഭാഗത്തിൽ ഉള്ളവരെയും, സ്ത്രീ സംരംഭകരെയും ഉദ്ദേശിച്ചുള്ളതാണ് ഈപദ്ധതി.

ഉത്പാദന, സഹകരണ, വ്യാപാര മേഖലകളിലുള്ള  സംരംഭകർക്ക് ഇതിന്റെ ഗുണം ലഭിക്കും. മൊത്തം മുടക്ക് മുതലിന്റെ 75% വരെ ലോൺ ഇനത്തിൽ ലഭിക്കും. ബാക്കി പണം സംരംഭകൻ കണ്ടെത്തേണ്ടതുണ്ട്. ഒന്നിലധികം പേർക്ക് ഉടമസ്ഥ അവകാശമുള്ള സംരംഭം ആണെങ്കിൽ ഓഹരിയുടെ 51% എസ്.സി/എസ്.ടി/സ്ത്രീ സംരംഭകരുടെ ഉടമസ്ഥതയിൽ ആയിരിക്കണം. ഇന്ത്യയിൽ സ്ഥിരതാമസം ആയിട്ടുള്ളവർക്ക് മാത്രമേ ഈ ലോണിന് അർഹതയുള്ളൂ. അപേക്ഷകൻ 18 വയസ്സ് പൂർത്തിയായ വ്യക്തി ആയിരിക്കണം. വിവിധ ബാങ്ക്  ബ്രാഞ്ചുകളിൽ നിന്ന് നേരിട്ടോ, സ്റ്റാൻഡ്അപ് പോർട്ടൽ വഴിയോ,  ലീഡ് ഡിസ്ട്രിക്ട് മാനേജർ മുഖാന്തരമോ ഈ ലോണിന് അപേക്ഷിക്കാവുന്നതാണ്

10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് വായ്പാ തുകയായി ലഭിക്കുക. ബാങ്കിന്റെ MCLR + 3 ശതമാനം+ ടെന്വർ  പ്രീമിയം എന്ന രീതിയിൽ ആണ് പലിശ നിരക്ക് കണക്കാക്കുന്നത്. എല്ലാ വാണിജ്യ ബാങ്കുകളും ഈ സ്കീമിന് കീഴിൽ ലോൺ നൽകുന്നുണ്ട്. ഉദാരമായ തിരിച്ചടവ് കാലാവധിയും ഈ ലോണിന്റെ പ്രത്യേകതയാണ്. ഏഴ് വർഷം വരെയാണ് തിരിച്ചടവ് കാലാവധി.

പൂരിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ രേഖകൾ പാൻ കാർഡ്, ബാങ്ക് സ്റ്റേറ്റ്മെൻറ്, അപേക്ഷകൻ/ അപേക്ഷക യുടെ ഫോട്ടോ എന്നിവ ആവശ്യമാണ്. പാർട്ണർഷിപ് സംരംഭം ആണെങ്കിൽ എങ്കിൽ അതിന്റെ രേഖയും സമർപ്പിക്കണം. ഒപ്പം കമ്പനി ബാലൻസ് ഷീറ്റും നിർബന്ധമാണ്. നബാർഡ് ന്റെ ആഭിമുഖ്യത്തിൽ സംരംഭം തുടങ്ങാൻ ആവശ്യമായ പരിശീലനവും ലഭ്യമാണ്.

വിവിധ സബ്സിഡികൾ ലഭിക്കുന്നു എന്നതാണ് ഈ ലോണിൻറെ മറ്റൊരു മേന്മ. പ്ലാൻറും മെഷീനുകളും വാങ്ങാനായി 25% സബ്സിഡിയും ഉറപ്പാക്കുന്നുണ്ട്. ബി.പി.എൽ ലിസ്റ്റിൽ ഉള്ളവർക്കും, ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന്  കീഴിൽ വരുന്നവർക്കും 10000 രൂപയോ, യൂണിറ്റ് തുകയുടെ 50 ശതമാനമോ സബ്സിഡിയായി ലഭിക്കും.

Read also : എല്ലാവിധ സബ്സിഡികളോടും കൂടി മുദ്രാലോൺ 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close