ഇന്ത്യൻ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തി സ്റ്റാർബക്സ്. കോഫിയുടെ കൂടെ ഇനി ഇന്ത്യൻ മസാല ചായയും..


Spread the love

കോഫിയിൽ തീർത്ത വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കോഫി  പ്രേമിയും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് സ്റ്റാർബക്സ്. ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്ന സ്റ്റാർബക്സ് ശൃംഖലയിൽ ലഭിക്കാത്ത കോഫികൾ ഇല്ലെന്ന് തന്നെ പറയാം. അത്രയധികം വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് സ്റ്റാർബക്സ് മെനു. ഇപ്പോൾ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ തരംഗം സൃഷ്ടിക്കാൻ സ്റ്റാർബക്സ് അവരുടെ മെനുവിൽ മസാല ചായയും ഫിൽട്ടർ കോഫിയും ചേർക്കുവാൻ പോകുകയാണ്. സ്റ്റാർബക്സിന്റെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗഹാർദ്ദപരവും ഇഷ്‌ടകരവുമായ വിഭവങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യാനാണ് കമ്പനി ഇതുവഴി ലക്ഷ്യമിടുന്നത്.

മസാല ചായയും ഫിൽട്ടർ കോഫിയും കൂടാതെ മറ്റു ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകളും സ്റ്റാർബക്സ് മെനുവിൽ ഉൾപെടുത്താൻ കമ്പനി ആലോചിക്കുന്നുണ്ട്. ഇപ്പോൾ സ്ട്രീറ്റ് സ്റ്റൈൽ ഫ്രെഷായി അവതരിപ്പിച്ച സാൻവിച്ചുകൾ, മിൽക്ക് ഷേക്കുകൾ,  വലിപ്പം നന്നേ കുറഞ്ഞ ലഘുഭക്ഷണങ്ങൾ, ചെറിയ കപ്പിൽ നിറച്ച പാനീയങ്ങൾ, എന്നിവയാണ് മെനുവിൽ ഉൾപ്പെടുത്തുന്നത്. ബെംഗളൂരു, ഗുർഗവ്, ഭോപ്പാൽ, ഇൻഡോർ എന്നീ നാല് നഗരങ്ങളിലെ സ്റ്റാർബക്സ് ഔട്ട്ലെറ്റുകളിലാണ് പുതിയ മെനു പരീക്ഷിക്കുന്നത്.

സ്റ്റാർബക്സ് കമ്പനിയുടെ ഈ ചുവടുവെപ്പ് വരും കാലങ്ങളിൽ കമ്പനിക്ക് കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഗുണം ചെയ്യും. പുതിയ ഉപഭോക്താക്കളെ സ്റ്റാർബക്സിലേക്ക് ആകർഷിപ്പിക്കാനും നിലവിലെ ഉപഭോക്താക്കളെ കൂടുതൽ കാലത്തേക്ക് നിലനിർത്താനും ഈ മാറ്റം സഹായിക്കുമെന്നാണ് ടാറ്റാ സ്റ്റാർബക്സ് സി.ഇ.ഒ സുശാന്ത് ദാഷ് അഭിപ്രായപ്പെടുന്നത്. നൂതനമായ മാറ്റങ്ങൾ എപ്പോളും ആസ്വദിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ ഈ ആശയം കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാണ് സാധ്യത.

ഇന്ത്യയിൽ വിജയകരമായി പ്രവർത്തിക്കുന്ന മറ്റ് ഇന്റർനാഷണൽ കമ്പനികളും ഇന്ത്യൻ വിഭവങ്ങൾ അവരുടെ മെനുവിൽ ഉൾപെടുത്താറുണ്ട്. ഉദാഹരണത്തിന് ലോകത്തെമ്പാടും രുചിയേറിയ പിസ്സ വിളമ്പുന്ന ഡോമിനോസ് കമ്പനി പനീറും ചിക്കൻ ടിക്കയുമൊക്കെ ഇന്ത്യൻ ഔട്ലെറ്റുകളിലെ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൻ ചിന്തകൾ പ്രാവർത്തികമാക്കുന്ന കമ്പനികൾക്ക് കൂടുതൽ  പ്രേക്ഷകപ്രീതി ലഭിക്കുന്ന ഈ കാലത്ത് സ്റ്റാർബക്സ് മുന്നോട്ടു വെച്ച ആശയം തികച്ചും പ്രശംസനീയമാണ്.

English summary :- starbucks to introduce indian foods like masala chai filter coffee to menu.

http://Read more കരുത്തുറ്റ ഹൈബ്രിഡ് ടെക്നോളജിയുമായി ഗ്രാൻഡ് വിറ്റാര. വിതരണം ജൂലൈ 20 ന് https://exposekerala.com/vitara/

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close