യമനില്‍ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നതിന് സ്‌റ്റേ


Spread the love

പാലക്കാട് : യമനില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്‌റ്റേ. ശിക്ഷ നീട്ടി വയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ഭര്‍ത്താവായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്‌ക്കെതിരെയുള്ള കേസ്. നിമിഷ കൊലപാതകം ചെയ്യാനുള്ള സാഹചര്യങ്ങളും തലാല്‍ അബ്ദുവിന്റെ ക്രിമിനല്‍ സ്വഭാവവും കേസില്‍ പരിഗണിക്കണമെന്ന് ഉന്നത കോടതിയോട് അപ്പീലിലൂടെ ആവശ്യപ്പെട്ടു. നിമിഷയുടെ കേസിന്റെ വിധിപ്പകര്‍പ്പ് ഇന്ത്യന്‍ എംബസി വഴി ലഭിച്ചു. തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ‘ബ്ലഡ് മണി’നല്‍കി ശിക്ഷ ഇളവു ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. യെമനിലെ നിയമം അനുസരിച്ച് ബ്ലഡ് മണി കുടുംബം സ്വീകരിച്ചാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാകാം. ജയിലില്‍നിന്ന് മോചിപ്പിക്കാനും കുടുംബത്തിന് കോടതിയോട് ആവശ്യപ്പെടാം. 70 ലക്ഷം രൂപയാണ് ബ്ലഡ് മണിയായി നല്‍കേണ്ടി വരിക. പണം നല്‍കാന്‍ സന്നദ്ധസംഘടനകള്‍ തയാറായിട്ടുണ്ടെങ്കിലും തലാലിന്റെ കുടുംബവുമായി അടുത്തിടെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.2017 ജൂലൈ 25നാണ് നിമിഷ പ്രതിയായ കൊലപാതകം നടന്നത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ നിമിഷ തലാലിന്റെ സഹായം തേടിയിരുന്നു. നിമിഷയുടെ ക്ലിനിക്കിലെ പണം തലാല്‍ തട്ടിയെടുത്തത് ചോദ്യം ചെയ്തത് ശത്രുതയ്ക്കിടയാക്കി. പിന്നീട് ഭീഷണിപ്പെടുത്തി വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്തു ക്രൂരമായി പീഡിപ്പിച്ചു. പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുക, നാട്ടില്‍ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങള്‍ക്ക് നിമിഷ ഇരയായി.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close