“മക്ഡൊണാൾഡ്സ്”ന്റെ പിന്നിലേ അറിയാകഥ.


Spread the love

ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ എന്നും ഓർക്കപ്പെടുന്ന ഒരു പേര് “മക്ഡൊണാൾഡ്സ്”. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ ശൃംഖലയായ മക്ഡോണാൾഡ്സിനു ഇന്ന് 119 രാജ്യങ്ങളിലായി 69 മില്യൺ ഉപഭോക്താക്കൾ ഉണ്ട്. എന്നാൽ നമ്മിൽ പലർക്കും അറിയാത്ത ഒരു കഥ ഉണ്ട് “മക്ഡൊണാൾഡ്സിനു പിന്നിൽ … ഏവരെയും പ്രചോദിപ്പിക്കുന്ന സംഭവബഹുലമായ കഥ !

“മക്ഡൊണാൾഡ്സ്” 1940-ൽ അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി റിച്ചാർഡ് ആന്റ് മൗറീസ് മക്ഡൊണാൾഡ് സഹോദരന്മാർ സ്വന്തം പേരിലുള്ള ഒരു ബാർബിക്ക്യു റെസ്റ്റോറന്റായാണ് മക്ഡൊണാൾഡ്സ് ആരംഭിക്കപ്പെട്ടത്. പിന്നീട് 1948-ൽ ഇവർ തങ്ങളുടെ സ്ഥാപനത്തെ വളരെ തിരക്കുള്ള ബർഗർ വില്പനശാലയാക്കി മാറ്റിയെടുത്തു. മണിക്കൂറുകൾ കാത്തിരുന്നു ഫുഡ് കഴിച്ചിരുന്ന ആളുകളുടെ ഇടയിലേക്ക് 30 സെക്കൻഡിൽ സ്വാദിഷ്ടമായാ ബർഗർ അതും എവുടെ നിന്നും കഴിക്കാവുന്ന ഡിസ്പോസിബിൾ പേപ്പർ ബാഗിൽ. അതോടെ ഒരു പുതിയ ഭക്ഷണ സംസ്കാരം കാലിഫോർണിയിലെ ജനങ്ങളുടെ മനസ്സിൽ ഇടം നേടി.

1955-ൽ വ്യവസായിയായ റേ ക്രോക്ക് മക്ഡൊണാൾഡ്സിൽ ഒരു ഫ്രാഞ്ചസി ഏജന്റായി ചേർന്നു. ഒരു വിപ്ലവകരമായ മാറ്റത്തിനു തുടക്കം അവുടെ നിന്നും ആയിരുന്നു. ഒന്നാം ലോക മഹായുദ്ധ സമയത്തു ആംബുലൻസ് ഡ്രൈവറായും, പേപ്പർ കപ്പ് വിൽപ്പനക്കാരനായും പിന്നീട് റെസ്റ്റോറെന്റുകളിൽ മിൽക്ക് ഷേക്ക് മെഷീൻ വിൽപ്പനക്കാരനും ആയിരുന്നു റേ ക്രോക്ക്. തന്റെ എങ്ങും എത്താത്ത മിൽക്ക് ഷേക്ക് മെഷീൻ വിൽപ്പന, അതിനു വേണ്ടി മാത്രം ആയിരുന്നു ആദ്യമായി റേ ക്രോക്ക് മക്ഡൊണാൾഡ്സ് സന്ദർശിക്കുന്നത്. അമേരിക്ക മുഴുവൻ സഞ്ചരിച്ചിട്ടുള്ള റേ ക്രോക്ക്നു മക്ഡൊണാൾഡ്സ് ൻറെ പ്രവർത്തനം കണ്ടപ്പോൾ മനസ്സിൽ ഒരു പുത്തൻ ആശയം ഉദിച്ചു. റിച്ചാർഡ് ആന്റ് മൗറീസ് മക്ഡൊണാൾഡ് സഹോദരന്മാരോട് സൗഹൃദം സഥാപിച്ച റേ ക്രോക്ക് മക്ഡൊണാൾഡ്സ്ൻ്റെ ഫ്രാഞ്ചസി ലോകമെങ്ങും വിൽക്കുവാനുള്ള അവകാശം നേടിയെടുത്തു. ആരെയും സ്വാധിനിക്കാൻ കഴിവുള്ള തൻ്റെ വാക് സാമർഥ്യവും, പുതിയ ഭക്ഷണ സംസ്കാരവും വിറ്റഴിക്കുവാൻ തീരുമാനിച്ച റേ ക്രോക്രോക്ക്ന് ഒരു നല്ല തുടക്കം അല്ലായിരുന്നു.പേപ്പർ കപ്പ് വിൽപ്പനക്കാരനും, മിൽക്ക് ഷേക്ക് മെഷീൻ വിൽപ്പനക്കാരനും ഒക്കെ ആയിരുന്ന റേ പുതിയ ഒരു ബിസിനസ് ആശയം കൊണ്ടുവന്നത് ആർക്കും അംഗീകരിക്കാൻ കാഴിയുമായിരുന്നില്ല.

തോറ്റുകൊടുക്കാൻ മനസില്ലായിരുന്ന റേ ക്രോക്ക് തൻ്റെ കഠിന പ്രയത്‌നം കൊണ്ട് തന്റെ ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്തു.പിന്നീട് ഈ ഭക്ഷ്യശൃംഖലയുടെ ആഗോള പ്രാധാന്യം മനസ്സിലാക്കിയ റേ മക്ഡൊണാൾഡ് സഹോദരന്മാരിൽ നിന്ന് കമ്പനി വിലയ്ക്കു വാങ്ങുകയും ആഗോള തലത്തിൽ ശൃംഖലകളാരംഭിക്കുകയും ചെയ്തു.

ഒരുപക്ഷെ റേ ക്രോക്ക് എന്ന വ്യക്തി മക്ഡൊണാൾഡ്സിന് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ലായിരുന്നു എങ്കിൽ ഇന്നും അമേരിക്കയിൽ മാത്രമായി മക്ഡൊണാൾഡ്സ് ഒതുങ്ങി നിൽക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മക്ഡൊണാൾഡ്സ് വിൽപ്പനശാല ചൈനയിൽ വരികയില്ലയിരുന്നു . തന്റെ 52-ആം വയസിൽ റേ ക്രോക്കിന് ഒരു ബിസിനസ് തുടങ്ങുവാനും 30 വര്ഷം കൊണ്ട് 600 ബില്യൺ അമേരിക്കൻ ‌ ഡോളർ സമ്പാദിക്കുവാനും കഴിഞ്ഞത് അവസരങ്ങളെയും, ഭാവിയെയും മുൻകൂട്ടി കാണാൻ ഉള്ള അദ്ദേഹത്തിന്റെ മികവ് ഒന്ന് കൊണ്ട് മാത്രമാണ്.
1996 ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച മക്ഡൊണാൾഡ്സ് ഇന്ന് 430 ൽപരം വിൽപ്പനശാലകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഫാസ്റ്റഫുഡ് ശൃംഖല ആയി നിലകൊള്ളുന്നു.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close