നാല് പതിറ്റാണ്ടിന്റെ വിജയ കഥയുമായി മൈക്രോസോഫ്റ്റ്


Spread the love

ഒരുകാലത്ത് കമ്പ്യൂട്ടറിന്റെ പര്യായമായിരുന്നു ‘മൈക്രോസോഫ്റ്റ്’.ലോക ജനജീവിതത്തെ ഇത്രമാത്രം സ്വാധീനിച്ച ഒരു ബ്രാൻഡ് ഉണ്ടാവില്ല എന്ന് തന്നെ പറയാം.ലോകത്തിലെ മികച്ച വിവരസാങ്കേതികവിദ്യ കമ്പനികളിൽ ഒന്നായ മൈക്രോസോഫ്റ്റിന്റെ അപ്ലിക്കേഷനുകൾ ജീവിതത്തിലൊരിക്കലെങ്കിലും ഉപയോഗിക്കാത്തവർ ചുരുക്കമാണ്.അമേരിക്കയിലെ ‘റെഡ്മൗണ്ട്’ ആസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഒ എസ്,മൈക്രോസോഫ്റ്റ് ഓഫീസ് എന്നിവ പരിചയമില്ലാത്തവരായി ആരും തന്നെ കാണില്ല. കമ്പ്യൂട്ടർ വിപണനവുമായി ബന്ധമുള്ള ഓപ്പറേറ്റിങ് സിസ്റ്റം, സുരക്ഷ പ്രോഗ്രാംസ്, ഡാറ്റാ ബേസ്, കമ്പ്യൂട്ടർ ഗെയിം, ഹാർഡ്‌വെയർ തുടങ്ങി എല്ലായിടത്തും ഒരു മൈക്രോസോഫ്റ്റ് ടച്ച് നമുക്ക് കാണാം.

1975 ഏപ്രിൽ നാലിന് സുഹൃത്തുക്കളായിരുന്ന ബിൽഗേറ്റ്സും പോൾ അലനും ചേർന്നാണ് മൈക്രോസോഫ്റ്റ് ആരംഭിക്കുന്നത്. എം എസ്. ഡോസ്. ഒ എസ് പുറത്തിറക്കി കൊണ്ട് മൈക്രോസോഫ്റ്റ് ടെക്ക് ലോകത്ത് അവർ സ്വന്തം കസേര ഉറപ്പിച്ചു.മൈക്രോസോഫ്റ്റിനെ ഏറ്റവും മൂല്യമുള്ള കമ്പനിയായി വളർത്തിയെടുക്കുന്നതിൽ വിജയിച്ച ബിൽ ഗേറ്റ്സ് ഒന്നര പതിറ്റാണ്ടോളം ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദം അലങ്കരിച്ചു. 7.40 ലക്ഷം കോടി രൂപ വരും അദേഹത്തിന്റെ ആസ്തി.ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിച്ച അദ്ദേഹം തന്റെ 64 വയസു വരെ മൈക്രോസോഫ്റ്റിന്റെ പ്രധാന പീഠം അലങ്കരിച്ചു. ലോകവ്യാപകമായി 1.2 ബില്യൺ ആളുകൾ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് ഓഫീസാണ് ലോകത്ത് പ്രസിദ്ധമായതും ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്നതുമായ മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷൻ. ഇതിലെ മൈക്രോസോഫ്ട് വേർഡ്, എക്സൽ, പവർപോയിന്റ് എല്ലാം എല്ലാവർക്കും സുപരിചിതമാണ്. ലോകത്തെ 90 ശതമാനം കംപ്യൂട്ടറുകളും പ്രവർത്തിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഒ എസിലാണ്. 1 മുതൽ 10 വരെയുള്ള അപ്ഡേഷനുകളിൽ പുറത്തിറങ്ങിയ വിൻഡോസ് അത് കൂടാതെ വിൻഡോസ് എക്സ് പി എന്ന രൂപത്തിലും പ്രീതി നേടി.

ഇന്റെർനെറ്റിന് കൈവരുന്ന പ്രാധാന്യവും പുതിയ സാങ്കേതിക വിദ്യയുടെ ആവിർഭാവവും ഉപഭോക്താക്കൾക്കു മുന്നിലെത്തുന്ന പുത്തൻ സാധ്യതയും പ്രതിഫലിപ്പിക്കുന്നതായിരുന്നു മൈക്രോസോഫ്റ്റിന്റെ ഓരോ പുതിയ ഉല്പന്നവും. സിസ്റ്റം റീ സ്റ്റോർ എന്ന നഷ്ടപെട്ട ഡാറ്റകൾ തിരിച്ചെടുക്കുന്ന സംവിധാനം ഉപഭോക്താക്കളെ വളരെ അധികം ആകർഷിക്കാൻ കാരണമായി. പക്ഷെ എല്ലാ ആപ്ലിക്കേഷനുകളും വിൻഡോസ് സ്റ്റോറിൽ നിന്നു മാത്രമേ ഡൌൺലോഡ് ചെയ്യാനാകൂ എന്ന ഉപഭോക്തൃ പരാതി നില നിൽക്കുമ്പോൾ വൈറസ് അറ്റാക്കുകളൊന്നും തങ്ങളുടെ ഉത്പന്നത്തെ ബാധിക്കാത്തതിന് കരണമിതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കമ്പനി.

ഡസ്ക് ടോപ് കംപ്യൂട്ടറുകളുടെ ശോഭ കുറഞ്ഞു വരികയും മൊബൈൽ ഫോൺ, ടാബ്‌ലറ്റ്, പേർസണൽ കമ്പ്യൂട്ടർ യുഗം ആരംഭിച്ചതും മൈക്രോസോഫ്റ്റിന് ചെറിയ രീതിൽ വിഷമം ഏർപ്പെടുത്തി. കംപ്യൂട്ടഷന്റെ സ്വഭാവം മാറിതുടങ്ങിയപ്പോൾ ടാബ്‌ലറ്റ് യുഗത്തിൽ വിൻഡോസ് ആപ്ലിക്കേഷൻ പലർക്കും സ്വീകാര്യമായി തോന്നുന്നില്ല. ഗാലക്സി, ആപ്പിൾ തുടങ്ങിയവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം വ്യത്യസ്തമാണ്. മാത്രമല്ല ഇപ്പോൾ ഗൂഗിൾ നിർമിക്കാൻ പോകുന്ന ഓൺലൈൻ ഓപ്പറേറ്റിംഗ് സിസ്റ്റം, ക്രോം മൈക്രോസോഫ്റ്റിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. പക്ഷെ ടെക് ലോകത്ത് എന്നും ഉപഭോക്താവിന്റെ മനസ്സറിഞ്ഞു ഒരു മുഴം മുൻപേ കയറെറിഞ്ഞുള്ള മൈക്രോസോഫ്ട് അങ്ങനെ എളുപ്പത്തിൽ പരാജയം സമ്മതിച്ചു തന്നിട്ടുള്ള ചരിത്രമില്ല. ഇനിയും എന്തെല്ലാം വിസ്മയങ്ങളാണ് ശാസ്ത്ര സാങ്കേതിക വിദ്യയിൽ മൈക്രോസോഫ്ട് അവതരിപ്പിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

കൂടുതൽ വാർത്തകൾക്കും അറിവുകൾക്കുമായി ലൈക്‌ ചെയ്യുക, https://bit.ly/2BHDSaj

Ad Widget
Ad Widget

Recommended For You

About the Author: admin

Close