കോവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം


Spread the love

തിരുവനന്തപുരം: ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അതേസമയം കോവിഡ് സ്ഥിരീകരിച്ച എആര്‍ ക്യാമ്ബിലെ പൊലീസുകാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ 28 പേരുണ്ടെന്ന് കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ജൂണ്‍ 28നാണ് ആറ്റിങ്ങല്‍ സ്വദേശിയായ പൊലീസുകാരനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27വരെ കണ്ടെയിന്‍മെന്റ് സോണുകളിലായിരുന്നു ഇദ്ദേഹത്തിന് ഡ്യൂട്ടി. പൊലീസുകാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എആര്‍ ക്യാമ്ബിലെ ക്യാന്റീന്‍ അടച്ചു. പൊലീസുകാരന്‍ 26ന് ആലുവയിലും എത്തിയിരുന്നു. 18ന് സെക്രട്ടറിയേറ്റിലെ രണ്ടാം നമ്ബര്‍ ഗേറ്റിലായിരുന്നു ജോലി.
പാളയെ സാഫല്യം കോംപ്ലക്‌സിലെ കടയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സാഫല്യം കോംപ്ലക്‌സും പാളയെ മാര്‍ക്കറ്റും ഈ ഭാഗത്തെ ഹോട്ടലുകളും അടപ്പിച്ചു.
നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്ബര്‍ വാര്‍ഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്ബര്‍ വാര്‍ഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്ബര്‍ വാര്‍ഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്ബര്‍ വാര്‍ഡായ ഇഞ്ചി വിള എന്നിവ പുതിയതായി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായ ആറ്റുകാല്‍ (വാര്‍ഡ് 70 ), കുരിയാത്തി (വാര്‍ഡ് 73), കളിപ്പാന്‍ കുളം (വാര്‍ഡ് 69) മണക്കാട് (വാര്‍ഡ് 72), തൃക്കണ്ണാപുരംവാര്‍ഡിലെ (വാര്‍ഡ് 48), ടാഗോര്‍ റോഡ്, മുട്ടത്തറ വാര്‍ഡിലെ (വാര്‍ഡ് 78) പുത്തന്‍പാലം എന്നിവിടങ്ങള്‍ ഏഴു ദിവസങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close