‘ഫ്ലിപ്കാർട്ടി’ന്റെ വിജയ കഥ


Spread the love

സച്ചിൻ ബൻസാലിനേയും ബിന്നി ബൻസാലിനേയും അറിയാമോ?അറിയാത്തവർ പക്ഷേ തീർച്ചയായും അവരുടെ സ്റ്റാർട്ടപ്പ് സംരംഭത്തെ കുറിച്ച് അറിയുന്നവരായിരിക്കും. “ഫ്ലിപ്കാർട്ട്”.
നല്ല ശമ്പളം ലഭിച്ചിരുന്ന ഐടി കമ്പനിയിലെ ജോലി രാജി വെച്ചാണ് സച്ചിനും ബിന്നിയും 2007ൽ ഫ്ലിപ്കാർട്ട് ആരംഭിക്കുന്നത്. ബാംഗ്ലൂർ കോറമംഗലയിലിൽ ഒരു ഡബിൾ റൂം അപ്പാർട്മെന്റ് ആയിരുന്നു ഫ്ലിപ്കാർട്ടിന്റെ ആദ്യകാല ഓഫീസ്. ആദ്യകാലത്ത് പുസ്തകങ്ങൾ വിൽക്കാൻ വേണ്ടി മാത്രം ആരംഭിച്ച ഫ്ലിപ്കാർട്ട് ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്ന ഇന്നത്തെ ഫ്ലിപ്കാർട്ടിന്റെ തുടക്കം അത്ര മധുരതരം അല്ലായിരുന്നു.
തുടക്കത്തിൽ ഓർഡറുകൾ കിട്ടാൻ ഒരുപാട് വിഷമിച്ച ഇവരുടെ ആദ്യ കസ്റ്റമറും വെബ് കൺസൽട്ടന്റും കൂടിയായ വിവികെ ചന്ദ്രയെ കുറിച്ച് സച്ചിൻ ബൻസാൽ അടുത്തിടെ പറയുകയുണ്ടായി.’ജോൺ വുഡ്സിന്റെ’ പുസ്തകമായ ‘ലീവിങ് മൈക്രോസോഫ്ട് ടു ചേഞ്ച്‌ ദി വേൾഡ്’ആയിരുന്നു ഇവർ ആദ്യമായി വിറ്റ പുസ്തകം.ഫ്ലിപ്കാർട്ടിന്റെ ലോകവും മാറ്റിമറിച്ച ആദ്യ ഓർഡർ. പുസ്തകം ഡെലിവറി നടത്താൻ അവർ ഒട്ടേറെ ബുദ്ധിമുട്ടിയെങ്കിലും അതോടു കൂടി ഓൺലൈൻ ഷോപ്പിംഗ് ലോകത്തേക്ക് ഫ്ലിപ്കാർട്ട് പിച്ച വച്ച് തുടങ്ങി.പുസ്തക വില്പനയിൽ ആരംഭിച്ച ഫ്ലിപ്കാർട്ട് പിന്നീട് ഇലക്ട്രോണിക് ഉൽപന്നങ്ങൾ, സ്റ്റേഷനറി, ഫാഷൻ, ലൈഫ് സ്റ്റൈൽ എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് തന്റെ വേരുകളാഴ്ത്തി.ഉപഭോക്താക്കളുടെ എണ്ണം കൂടുന്നത് അനുസരിച്ച് ഫ്ലിപ്പ്കാർട്ടിൽ വിശ്വാസമർപ്പിച്ച പല കോർപ്പറേറ്റ് കമ്പനികളും ഈ കമ്പനിയിൽ പണം നിക്ഷേപിച്ചു തുടങ്ങി.എയ്സൽ ഇന്ത്യ,മോർഗൻ സ്റ്റാൻലി, ടൈഗർ ഗ്ലോബൽ തുടങ്ങി പല പ്രമുഖരും മൂല്യ നിക്ഷേപം നടത്തിയതോടെ മറ്റു ചെറുകിട കമ്പനികളെ ഏറ്റെടുത്തു കൊണ്ട് ഫ്ലിപ്കാർട്ട് മുന്നോട്ട് കുതിച്ചു.മൈം 360,ചമ്പക്.കോം, ലെറ്റ്‌സ് ബൈ, മിന്ത്ര തുടങ്ങി ഫാഷൻ കമ്പനികളടക്കം ഫ്ലിപ്കാർട്ടിന്റെ കീഴിലായത് അവർക്കു കൂടുതൽ ഉപഭോക്താക്കളെ നേടിക്കൊടുത്തു.ഇന്ത്യയിൽ അത്ര പുതുമയുള്ള ആശയമല്ല ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് എന്നിരിക്കെ നിലവാരമുള്ള സേവനം നൽകി ഫ്ലിപ്കാർട്ട് ജനപ്രീതി പിടിച്ചുപറ്റി.വിലക്കുറവ്, കുറഞ്ഞ സമയത്തിനുള്ളിലെ ഡെലിവറി എന്നിവ ഫ്ലിപ്കാർട്ടിനെ ജനപ്രിയമാക്കി മാറ്റി. 2018 മെയ് മാസത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കമ്പനിയായി മാറിയിരുന്ന ഫ്ലിപ്പ്കാർട്ടിനെ അമേരിക്കൻ റീട്ടയിൽ കമ്പനിയായ വാൾമാർട്ട് ഏറ്റെടുത്തു.16 ബില്ല്യൻ ഡോളറിന് ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രം കണ്ട ഏറ്റവും വലിയ വിലപേശൽ ആയിരുന്നു അത്. ഇപ്പോൾ അമേരിക്കൻ കോർപറേറ്റ് അധീനതയിലായെങ്കിലും തന്റെ സേവനങ്ങളിലൊന്നും വിട്ടുവീഴ്ച ചെയ്യാതെ ഫ്ലിപ്കാർട്ട് ഇന്നും ഇന്ത്യൻ ജനതക്കിടയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് സൈറ്റായി വിരാജിക്കുന്നു.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close