
പഞ്ചസാര മധുരം കൂട്ടാന്‍ മാത്രമല്ല മുറിവുണക്കാനും ഉത്തമമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇപ്പോള്‍ പ്രമേഹം ഉണ്ടെങ്കില്‍ മുറിവിനെയും പേടിക്കണം എന്നതാണവസ്ഥ. ചെറിയ മുറിവ് ആണെങ്കില്‍പ്പോലും അത് ഉണങ്ങില്ല. ഇതുമൂലം വര്‍ഷങ്ങളായി മുറിവും വ്രണങ്ങളുമായി ജീവിക്കുന്നവരുമുണ്ട്. ഇവര്‍ക്കെല്ലാം ആശ്വാസമാകുന്ന പഠനഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പ്രമേഹരോഗികളിലെയും ഗുരുതരമായ വ്രണം ബാധിച്ചവരിലെയും മുറിവുണക്കാന്‍ പഞ്ചസാരയ്ക്കു കഴിയുമെന്ന് യുകെയിലെയും പാക്കിസ്ഥാനിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ തെളിഞ്ഞു.
പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകാന്‍ അതായത് ആഞ്ജിയേ ജെനസിസ് എന്ന പ്രക്രിയയ്ക്കു പഞ്ചസാര സഹായിക്കും. ഓക്സിജനും പോഷകങ്ങളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത് രക്തക്കുഴലുകളിലൂടെയാണ്. മുറിവുണങ്ങാന്‍ പുതിയ രക്തക്കുഴലുകള്‍ രൂപപ്പെടേണ്ടത് ആവശ്യമാണ്. ഗവേഷകര്‍ ഇതിനായി ഒരു ഹൈഡ്രോജെല്‍ ബാന്ഡേജിലേക്കു പഞ്ചസാര ചേര്‍ത്തു. വളരെ വേഗത്തില്‍ മുറിവ് ഉണങ്ങുകയും രക്തക്കുഴലുകള്‍ രൂപപ്പെടുകയും ചെയ്തു.
പ്രായമായവരിലും രക്തപ്രവാഹം കുറഞ്ഞവരിലും മുറിവുണങ്ങാന്‍ പ്രയാസമാണ്. ഇത് ചികിത്സിച്ചു ഭേദമാക്കാന്‍ പ്രയാസമാണ്. ഒരു പ്രത്യേക ഗ്രൂപ്പില്‍പ്പെട്ട പഞ്ചസാരയ്ക്ക് മുറിവ് വേഗത്തില്‍ ഉണക്കാന്‍ സാധിച്ചുവെന്ന് ഈ പഠനം തെളിയിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഷെഫീല്‍ഡ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ക്ലിനിക്കല്‍ ഡെന്റിസ്ട്രി, ലാഹോറിലെ കോംസാറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവ സംയുക്തമായി നടത്തിയ പഠനം മെറ്റീരിയല്‍സ് ടുഡേ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.