ഞായറാഴ്ചകളിലെ സമ്ബൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ചു; ഇനിയില്ല; കണ്ടെയ്ന്‍മെന്റ് സോണിലും പരിസങ്ങളിലും ഇളവുകള്‍ ബാധകമല്ല


Spread the love

തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നസമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. മറ്റുജില്ലകളിലേക്ക് സഞ്ചരിക്കുന്നതില്‍ ഇളവ് നല്‍കിയതിനാല്‍ ഞായറാഴ്ച മാത്രം സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു കൊണ്ട് പ്രയോജനമില്ലെന്ന് കണ്ടതിനാലാണ് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. കണ്ടെയ്ന്‍മെന്റ് സോണിലും പരിസങ്ങളിലും ഇളവുകള്‍ ബാധകമല്ല. അവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രവേശന പരീക്ഷകള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് രോഗം പരടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഉപദേശം മതിയാക്കിയെന്നും ഇനി കര്‍ശന നടപടിയെന്നുമാണ് പൊലീസ് അറിയിപ്പ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കഴിഞ്ഞദിവസങ്ങളിലും കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close