ആരാധകരെ ഞെട്ടിച്ച് സണ്ണി വീണ്ടും രണ്ട് കുട്ടികളുടെ കൂടി അമ്മയായി


Spread the love

സണ്ണിലിയോണിനെ അറിയാത്തയായി ആരും തന്നെയില്ല. ആരാധകരെ ഇത്രത്തോളം ഞെട്ടിച്ച താരം വേറെ ഉണ്ടാവില്ല. ആദ്യം മഹാരാഷ്ട്രയിലെ ലൂത്തൂരില്‍ നിന്ന് നിഷ എന്ന 21 മാസം പ്രായമുള്ള കുട്ടിയെ ദത്തെടുത്താണ് സണ്ണി ആരാധകരെ ഞെട്ടിച്ചതെങ്കില്‍ ഇപ്പോള്‍ വീണ്ടും രണ്ട് കുട്ടികളുടെ കൂടി അമ്മയായിരിക്കുകയാണ് ഈ താരം. ഇതോടെ സണ്ണിക്കും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മക്കള്‍ മൂന്നായി. ആഴ്ചകള്‍ മാത്രമേ ആയുള്ളൂ ഈ കുഞ്ഞ് ജനിച്ചിട്ടെന്നും ഇവര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രത്തില്‍ പറയുന്നു. അഷര്‍ സിങ് വെബ്ബര്‍, നോവാ സിങ് വെബ്ബര്‍ എന്നാണ് സണ്ണി തന്റെ പൊന്നോമനകള്‍ക്ക് പേരിട്ടിരിക്കുന്നത്. എന്നാല്‍, സണ്ണിയുടെ ഈ പോസ്റ്റ് കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്. സണ്ണി ഗര്‍ഭിണിയായിരുന്നോ? ഈ ഇരട്ടകളെ സണ്ണി പ്രസവിച്ചതു തന്നെയോ തുടങ്ങിയ സംശയങ്ങള്‍ ഉന്നയിച്ചവര്‍ നിരവധിയാണ്. എന്തായാലും സംഗതി രഹസ്യമായി തുടരുകയാണ്.
ഒരു കുടുംബമുണ്ടാകാന്‍ ഞങ്ങള്‍ കുറെ ഏറെ പരിശ്രമിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബം പൂര്‍ണമായിരിക്കുന്നു ഇവരോടൊപ്പം.
അഷര്‍ സിങ് വെബ്ബര്‍, നോവ സിങ് വെബ്ബര്‍, നിഷ കൗര്‍ വെബ്ബര്‍. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് ഞങ്ങളുടെ മിടുക്കന്മാരായ ആണ്‍കുട്ടികള്‍ ജനിച്ചത്. എന്നാല്‍ ഞങ്ങളുടെ മനസ്സിലും കണ്ണിലും അവര്‍ വര്‍ഷങ്ങളായി ജീവിക്കാന്‍ തുടങ്ങിയിട്ട്. ദൈവം ഞങ്ങള്‍ക്കായി വളരെ പ്രത്യേകമായതെന്തോ കരുതി വച്ചിരുന്നു. അതാണ് ഞങ്ങള്‍ക്ക് ഈ വലിയ കുടുംബത്തിനെ തന്നത്. ഈ മൂന്നു കുസൃതിക്കുടുക്കകളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന മാതാപിതാക്കളാണ് ഞങ്ങള്‍.’

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close