സണ്ണി ലിയോണിന്റെ ജീവിതകഥയിലെ രണ്ടാം ഭാഗം എത്തി


Spread the love

പോണ്‍ താരമായിരുന്ന സണ്ണലിയോണ്‍ ഇപ്പോള്‍ ബോളിവുഡ് താരമാണ്. സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന കരണ്‍ജിത് കൗര്‍ അണ്‍റ്റോള്‍ഡ് സ്‌റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്ബര സംവിധാനം ചെയ്യുന്നത്. പോണ്‍ സിനിമാമേഖലയിലെ സണ്ണിയുടെ യാത്രകലാണ് രണ്ടാം ഭാഗത്തില്‍ പറഞ്ഞിരിക്കുന്നത്. കാനഡയില്‍ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരണ്‍ജീത് കൗര്‍ എന്ന പെണ്‍കുട്ടിയില്‍ നിന്ന് സണ്ണി ലിയോണിലേക്കുള്ള മാറ്റം പറയുന്ന വെബ് പരമ്ബരയില്‍ സണ്ണി ലിയോണ്‍ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്.
റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്‌സീരിസിന്റെ പ്രത്യേകത. ആദ്യ സീസണ് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. രാജ് അര്‍ജുന്‍, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവര്‍ പരമ്ബരയില്‍ അഭിനയിക്കുന്നു. സെപ്തംബര്‍ 18 മുതല്‍ രണ്ടാം സീസണ്‍ സീ5ല്‍ സംപ്രേഷണം ആരംഭിക്കും.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close