പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്; തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം


Spread the love

പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് നടന്നുവെന്ന് വ്യക്തമാക്കി മേയർ കെ ശ്രീകുമാർ. പുന്തുറയിലെ സ്ഥിതി ഗുരുതരമാണ്. ഒരാളിൽ നിന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് മേയർ വ്യക്തമാക്കി. അതേസമയം പൂന്തുറയിൽ കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 5 ദിവസങ്ങളില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേരുടെ ഫലം പോസിറ്റീവായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 120 പേരാണ്. സെക്കന്‍ഡറി പട്ടികയില്‍ 150 പേരും. ഇദ്ദേഹം കന്യാകുമാരിയില്‍ പോയ ശേഷം മടങ്ങിയെത്തുകയും പിന്നീട് ഇദ്ദേഹത്തിന് പിന്നാലെ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൂന്തുറയില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം മുന്നൂറ് കടന്നിരിക്കുകയാണ്. ഇതിൽ 64 പേർ തലസ്ഥാന നഗരിയിലാണ്. തിരുവനന്തപുരത്തെ 64 രോഗികളിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പൂന്തുറ, വലിയതുറ മേഖലകളിലാണ് ഏറ്റവും കൂടുതൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ തലസ്ഥാന നഗരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചിട്ടുണ്ടെങ്കിലും ചില ഇളവുകൾ നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കൊവിഡ് കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/covid-update/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close