സൂപ്പർ സ്പ്രെഡ് നടന്ന് കഴിഞ്ഞു, ഇനി സമൂഹവ്യാപനത്തെ ഭയക്കണമെന്ന് മുഖ്യമന്ത്രി


Spread the love

സംസ്ഥാനത്ത് സൂപ്പര്‍ സ്പ്രെഡ് നടന്നു ‌കഴിഞ്ഞുവെന്നും ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്‍റെ ഘട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധത്തിന് കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിദിന കൊവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്ന്. 488 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് പടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിന്‍റെ പേരിലായാലും സമരങ്ങള്‍ അനുവദിക്കാനാവില്ലെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സമരം കുറ്റകരമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിൻ ശക്തമായി മുന്നോട്ട് പോകണം. സാമൂഹിക അകലം കർശനമായി പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗം പ്രധാനപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ബിജെപിയും വ്യാപക പ്രതിഷേധ പ്രകടനങ്ങളാണ് സംസ്ഥാനത്തിലുടനീളം നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് കൊവിഡ് രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ആളുകൾ കൂടി നിൽക്കുന്നതും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നും സംസ്ഥാനത്തുടനീളം സമരവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്നത് അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ആശങ്ക വർധിക്കുന്നു; 
ഇന്ന് 488 പേർക്ക് കൊവിഡ്
കൂടുതൽ അറിയുവാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യു. 
https://exposekerala.com/covid-update-3/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close