മടങ്ങി എത്തിയ പ്രവാസികൾക്ക് സപ്ലൈകോ പ്രവാസി സ്റ്റോർ തുടങ്ങാം


Spread the love

അടുത്തിടെ മടങ്ങി എത്തിയ പ്രവാസികൾക്കും അന്യ സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്തിരുന്നവർക്കും പുത്തൻ തൊഴിൽ അവസരം നൽകി സംസ്ഥാന സർക്കാർ. കേരളത്തിലെ സാധാരക്കാരായ ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ ഏറെ ആശ്രയിക്കുന്ന ഒരു ഇടമാണ് സപ്ലൈകോ. ജോലി നഷ്ടപ്പെട്ട മടങ്ങി എത്തിയ എൻ.ആർ.ഐ (നോൺ റസിഡന്റ് ഇന്ത്യൻ), എൻ.ആർ.കെ (നോൺ റസിഡന്റ് കേരളൈറ്റ് ) വിഭാഗത്തിൽ പെട്ടവർക്കാണ്  സപ്ലൈകോ ഫ്രാഞ്ചൈസി തുടങ്ങുവാനുള്ള അവസരം. 

80 ലക്ഷത്തിൽ അധികം ജനങ്ങളാണ് നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കുന്നത്. പുതിയ ഫ്രാഞ്ചൈസികൾ ആരംഭിച്ചു കൂടുതൽ ഉപഭോക്താക്കളിൽ സാധനം എത്തിക്കുവാനാണ് സപ്ലൈകോ ശ്രമിക്കുന്നത്. അടുത്തിടെ മടങ്ങി എത്തിയ പ്രവാസികൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന ലഭിക്കുക.

നിബന്ധനകൾ 

 • ഫ്രാഞ്ചൈസി തുടങ്ങാൻ ആവശ്യമായ സ്ഥലവും കെട്ടിടവും ഉടമ സ്വയം കണ്ടെത്തണം. 
 • മുൻകൂട്ടി നിശ്ചയിച്ച തുകയ്ക്ക് 15 ദിവസത്തെ ക്രെഡിറ്റിൽ ആണ് സപ്ലൈകോ സാധനങ്ങൾ നൽകുന്നത്. ഈ തുക അടവാക്കിയ ശേഷം മാത്രമായിരിക്കും അടുത്ത ചരക്ക് നൽകുന്നത്. 
 • സാധനങ്ങളുടെ വില്പന വില സപ്ലൈകോ തീരുമാനിക്കുന്ന പ്രകാരമാണ്.
 • കെട്ടിടത്തിന് ആവശ്യമായ ഫർണിഷിങ് ഫ്രാഞ്ചൈസി ഉടമ ചെയ്തിരിക്കണം. 
 • നിലവിലെ സപ്ലൈകോ ഔട്ലെറ്റിൽ നിന്നും പ്രവാസി സ്റ്റോറിലേക്കുള്ള ദൂരപരിധി തീരുമാനിച്ചിട്ടുണ്ട്. 
 • ഗ്രാമപഞ്ചായത്ത്‌  പ്രദേശങ്ങളിൽ സപ്ലൈകോ ഔട്ലെറ്റിൽ നിന്നും 5 കിലോമീറ്റർ മാറിയും, മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ 4 കിലോമീറ്റർ മാറിയും, കോർപറേഷൻ പരിധിയിൽ 3 കിലോമീറ്റർ മാറിയും ഫ്രാഞ്ചൈസി ആരംഭിക്കാം. 
 • പ്രവാസി സ്റ്റോറുകൾ തമ്മിലുള്ള അകലം 3 കിലോമീറ്റർ ആയിരിക്കും. 
 • കെട്ടിടത്തിന് അനുസരിച്ചാണ് ഷോപ്പ് തരം തിരിക്കുന്നത്. 
 • 700 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങൾക്ക് മാവേലി സ്റ്റോർ മാതൃകയിലും, 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് സൂപ്പർ മാർക്കറ്റ് മാതൃകയിലും അനുമതി ലഭിക്കും. 
 •  15 ദിവസത്തെ ക്രെഡിറ്റായി നൽകുന്ന ചരക്കിന്റെ വിലയ്‌ക്ക് അനുസൃതമായ തുക ബാങ്ക് ഗ്യാരന്റി നൽകേണ്ടി വരും. 
 •  കുറഞ്ഞത് 3 വർഷത്തേക്ക്‌ എങ്കിലും പ്രവാസി സ്റ്റോർ പ്രവർത്തിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. 
 • കച്ചവടം തുടങ്ങിയ ശേഷം സപ്ലൈകോ ഉത്പന്നങ്ങൾ കൂടാതെയുള്ള വസ്തുക്കളും വിൽക്കുവാൻ അപേക്ഷ നൽകാവുന്നതാണ്. 
 • കൂടാതെ വില്പനയ്ക്കായി സപ്ലൈകോയുടെ നിലവിലുള്ള ഒ.എം.എസ് സോഫ്റ്റ്‌വെയറും നൽകുന്നതാണ്.

പ്രവാസി സ്റ്റോർ തുടങ്ങുവാൻ ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാകുന്നുള്ള നടപടിയും സർക്കാർ മുൻപോട്ട് വയ്ച്ചിട്ടുണ്ട്. പ്രവാസി സ്റ്റോർ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് നോർക്കയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് ലോൺ ലഭ്യമാകും.

അപേക്ഷ ഓൺലൈനായും തപാൽ മുഖേനയും നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ സപ്ലൈകോ മാർക്കറ്റിംഗ് മാനേജരുമായി ബന്ധപ്പെടാം. 

ഫോൺ നമ്പർ :- 0484 2207925 

ജോലി നഷ്ട്ടപെട്ടു നാട്ടിൽ എത്തിയ ധാരാളം പ്രവാസികൾക്ക് ആശ്വാസമേകുന്ന ഒന്നായിരിക്കും പ്രവാസി സ്റ്റോർ എന്നത് തീർച്ചയാണ്. 

Read also :- പ്രവാസി സംരംഭകർക്ക് ആശ്വാസമേകാൻ നോർക്ക ലോൺ 

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close