
സുരേഷ് ഗോപി എന്ന പേരിൽ സിനിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ് നവാഗതരായ കാര്‍ത്തിക്ക്,സനീഷ് ബോസ് എന്നിവർ. ചിത്രം നിര്‍മ്മിക്കുന്നത് കൃഷ്ണ കാവ്യാ ക്രീയേഷന്സിന്റെ ബാനറില്‍ വി ആര് ഗോപന് നായരാണ്. ഒരു നടന്റെ പേരില്‍ മലയാളത്തില്‍ സിനിമ നിര്‍മ്മിക്കപ്പെടുന്നത്. 2018ല്‍ നടന് മോഹന്‍ലാലിന്റ പേരില്‍ ഒരു സിനിമ റിലീസായിരുന്നു. രാജന് പി ദേവിന്റെ മകന് ജുബില്‍ രാജന് പി ദേവാണ് സുരേഷ് ഗോപി എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന് നിര്‍മല്‍ പാലാഴിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഐ ഫോണ്‍ 11 പ്രൊ മാക്സ് മൊബൈല്‍ ഉപയോഗിച്ചാണ് ഈ ചിത്രം ഷൂട്ടുചെയ്യുന്നത്. ഈ രീതിയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ‘സുരേഷ് ഗോപി’ എന്ന് സമയം റിപ്പോര്‍ട്ട് ചെയ്യുന്നു. സജി സോപാനം, ഷെമീസ് അസ്സീസ്, അനുപമ, മിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപി നായകനാവുന്ന ‘കാവല്‍’ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജുബില്‍ രാജന് പി ദേവാണ്. സുരേഷ് ഗോപി എന്നൊരു പേര് ചിത്രത്തിന് തികച്ചും യാദൃച്ഛികമായിട്ടാണ് നല്‍കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
കട്ടപ്പനയിലും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഈ മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ നിലവില്‍ പുതിയ സിനിമകളുടെ ചിത്രീകരണങ്ങള്‍ ആരംഭിക്കരുതെന്ന് ഫിലിം ചേംബറും ,നിര്‍മാതാക്കളുടെ സംഘടനയും കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നു.
കൊവിഡിനെ ചെറുക്കാന്‍ ജനകീയപ്രതിരോധമെന്ന് മുഖ്യമന്ത്രി
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/covid-death/ ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക