സ്വപ്ന പിടിയിലായതിന് പിന്നാലെ എൻഐഎ സംഘത്തിന് വധഭീഷണി


Spread the love

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളെന്ന് കരുതുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പിടികൂടിയ എൻഐഎ സംഘത്തിന് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. സംഘത്തിലെ മൂന്ന് പേർക്കെതിരെയാണ് വധഭീഷണി ലഭിച്ചിരിക്കുന്നത്. ഇന്റർനെറ്റ് കോളിലൂടെയായിരുന്നു ഭീഷണി. വിദേശത്ത് നിന്നാണ് വധഭീഷണി ലഭിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളെന്ന് കരുതുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്നലെ ബെംഗളൂരുവിൽ നിന്ന് എൻഐഎ പിടികൂടിയിരുന്നു. ഇവരെ എൻഐഎ ഇന്ന് കേരളത്തിലെത്തിച്ചു. ഇവരെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ കൊവിഡ് പരിശോധനകൾക്ക് ശേഷമായിരിക്കും ഇവരെ കോടതിയിൽ ഹാജരാക്കുക.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയതായും റിപ്പോർട്ട് ഉണ്ട് . നേരത്തെ എൻഐഎ ആസ്ഥാനത്തേക്ക് എത്തിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പ്രതികളെ ആലുവ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളെന്ന് കരുതുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊവിഡ് പരിശോധനയ്ക്കായാണ് ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചിരിക്കുന്നത്. കൊവിഡ് പരിശോധനയ്കക് ശേഷം ഇരുവരെയും എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടു പോകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇരുവരെയും ചോദ്യം ചെയ്യുന്നത് കൊച്ചിയിലെ എൻഐഎ ആസ്ഥാനത്തിൽ വെച്ചായിരിക്കും. അതേസമയം എൻഐഎ ആസ്ഥാനത്തിലെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

Ad Widget
Ad Widget

Recommended For You

About the Author: admin

Close