എന്താണ് ടേബിൾ ടോപ് വിമാന താവളങ്ങൾ?


Spread the love

കഴിഞ്ഞ ദിവസമാണ് കേരള കരയെ ഞെട്ടിച്ച വിമാന അപകടം കരിപ്പൂർ വിമാന താവളത്തിൽ നടന്നത്. വിമാനം റൺവേയിൽ നിന്നും തെന്നി മാറി 120 അടി താഴ്ച്ചയിലേക്ക് വീണ് രണ്ടായി പിളരുകയായിരുന്നു. ഈ സംഭവത്തിന്റെ വാർത്തകളിൽ ഉടനീളം കേട്ട പദം ആണ് ടേബിൾ ടോപ് വിമാനംതാവളം എന്നുള്ളത്. നമ്മളിൽ പലരും കേട്ട് പരിചിതമായ ഒരു പദം തന്നെ ആണ് ടേബിൾ ടോപ്. അതെ.. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ടേബിളിന്റെ മുകൾ വശത്തിന്റെ രൂപസാദൃശ്യം ആണ് ഇത്തരം വിമാന താവളങ്ങൾക്ക്. കുന്നോ മലയോ ഇടിച്ചു നികത്തി നിർമിക്കുന്ന, അല്ലെങ്കിൽ ഭൂമിയിൽ നിന്നും ഉയരം കൂടിയ സ്ഥലങ്ങളിൽ നിർമിക്കുന്ന വിമാന താവളങ്ങൾക്ക് ആണ് ഈ പേര് പൊതുവെ നൽകുന്നത്. പൊതുവെ ഇത്തരം വിമാന താവളങ്ങളുടെ രണ്ട് വശവും മലയിടിക്കുകളാണ്, അത് കൊണ്ട് തന്നെ ഇത്തരം വിമാനത്താവളങ്ങളുടെ റൺവേയിൽ ലാൻഡ് ചെയ്യാൻ പൈലറ്റിനു വളരെ അധികം ശ്രെദ്ധ ചെലുത്തേണ്ടി വരും. മോശം കാലാവസ്ഥ കൊണ്ടോ, ശക്തമായ മഴ കാരണമോ, വെളിച്ച കുറവ് കൊണ്ടോ പൈലെറ്റിന് റൺവേയിലെക്കുള്ള കാഴ്ചയിൽ ഒപ്റ്റിക്കൽ മിഥ്യ (optical illusion ) സംഭവിച്ചേക്കാം. ഇത് വിമാനത്തിന്റെ കൃത്യമായ ലാൻഡിങ്ങ്നെ ബാധിച്ചേക്കാം. ഇന്ത്യയിൽ നിലവിൽ 5 വിമാനത്താവളങ്ങൾ ആണ് ടേബിൾ ടോപ് വിഭാഗത്തിൽ ഉള്ളത്.

മംഗലാപുരം(കർണാടക ), കോഴിക്കോട് (കേരളം ), ലെങ്പുയി (മിസോറം ), ഷിംല, കുളു (ഹിമാചൽ പ്രദേശ് ) എന്നിവയാണ് ഇന്ത്യയിലെ ടേബിൾ ടോപ് വിമാനത്താവളങ്ങൾ. കർണാടകയിലെ മംഗലാപുരത്തും 10വർഷങ്ങൾക്ക് മുൻപ് സമാനമായൊരു അപകടം നടന്ന് 158 പേർ മരണമടയുകയുണ്ടായി. പലപ്പോഴും സാധാരണ വിമാന താവളങ്ങൾ നിർമിക്കുന്നത് പോലെ നിർമിക്കുവാൻ ഉള്ള സാങ്കേതിക ബുദ്ധിമുട്ടുകളോ, വേണ്ടത്ര സ്ഥലമോ ലഭിക്കാതെ വരുമ്പോൾ ആണ് ടേബിൾ ടോപ് വിമാന താവളം എന്ന നിർമാണ രീതിയിലേക്ക് കടക്കുന്നത്. ഇനി കരിപ്പൂർ നടന്ന വിമാന അപകടത്തിലേക്ക് നോക്കുകയാണെങ്കിൽ അപകടത്തിന്റെ വ്യാപ്തി കൂട്ടുവാൻ ടേബിൾ ടോപ് എന്ന നിർമ്മാണശൈലി ഒരു കാരണം ആയെന്നു തന്നെ പറയാം, മുൻപ് സൂചിപ്പിച്ച പോലുള്ള ഒപ്റ്റിക്കൽ മിഥ്യ, ശക്തമായ മഴ ഇതൊക്കെ വിമാനത്തിന്റെ ആദ്യ ലാൻഡിംഗ് ശ്രമത്തിൽ നിന്നും പൈലറ്റിനെ പിന്തിരിപ്പിച്ചു, തുടർന്ന് അദ്ദേഹം മറ്റൊരു ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു, പക്ഷെ അവിടെയും ശക്തമായ മഴയെ തുടർന്ന് റൺവെയിൽ നിന്ന് വിമാനത്തിന്റെ ചക്രം തെന്നി മാറുകയും പൈലറ്റിനു നിയന്ത്രിക്കാൻ കഴിയാത്ത വിധം മുന്നോട്ട് പോകുകയും ചെയ്തു. വിമാന താവളത്തിന്റെ റൺവേക്ക് നീളം വർധിപ്പിക്കുവാൻ മുൻപ് നിർദേശം നൽകിയതാ‌യാണ് അനൗദ്യോഗിക വിവരങ്ങൾ. ഇനിയെങ്കിലും റൺവേ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു നിർമിക്കുകയും, നിർദേശങ്ങൾ അനുസരിച്ചും വരും കാലങ്ങളിൽ നമ്മുക്ക് ഇത്തരം അപകടങ്ങൾ ഇല്ലാതെ മുൻപോട്ട് പോകുവാൻ കഴിയാം.

Read also: മഴക്കെടുതിയിൽ കേരളം.

എന്താണ് ബ്ലോക്ക്‌ ചെയിൻ.

ബിറ്റ്കോയിൻ അറിയേണ്ടതെല്ലാം …  

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close