തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു


Spread the love

ഡല്‍ഹി: തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമന്നയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ ഒരു വെബ് സീരീസ് ചിത്രീകരണത്തിലായിരുന്നു താരം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് കോവിഡ് 19 ന്റെ നേരിയ ലക്ഷണങ്ങള്‍ കാണിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനുശേഷം, സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തമന്ന തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റില്‍, തമന്നയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ വീട്ടിലെ എല്ലാവരും ഉടനടി പരിശോധനയ്ക്ക് വിധേയരായി.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close