
ഇന്ത്യൻ വ്യവസായ ലോകത്തിന്റെ കുലപതികൾ എന്ന് വിശേഷിപ്പിക്കാവുന്ന വ്യവസായ ഗ്രൂപ്പാണ് ടാറ്റാ. ഇന്ത്യയുടെ പുരോഗതിയിൽ ഇത്രമാത്രം പങ്കുവഹിച്ച ഒരു കമ്പനി വേറെ ഇല്ല എന്ന് തന്നെ പറയാം. സാധാരണക്കാരന് ഒരുപക്ഷേ ടാറ്റാ ഗ്രൂപ്പിൽ പെട്ട കമ്പനികൾ അത്ര പരിചിതമായിരിക്കില്ല. കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ബിസിനസ് വളർത്തുവാൻ ശ്രമിച്ചിട്ടില്ലാത്ത ടാറ്റാ ഗ്രൂപ്പ് രാഷ്ട്രീയക്കാർക്കും, മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവർ അല്ല. അതുകൊണ്ടുതന്നെ 1500 കോടിയോളം രൂപ കൊറോണ പ്രതിരോധത്തിനായി സംഭാവന ചെയ്ത ടാറ്റാ ഗ്രൂപ്പിനെ കുറിച്ച് മിക്കവരും അറിഞ്ഞു തുടങ്ങിയത് സോഷ്യൽ മീഡിയ ചർച്ചകളിലൂടെയാണ്. ഒരുപക്ഷേ ‘നാനോ കാർ’പരിചയപ്പെടുത്തിയ ‘ടാറ്റാ മോട്ടോഴ്സ്’എന്ന കമ്പനി മാത്രമായിരിക്കും ഏവർക്കും പരിചിതം.എന്നാൽ ലോകമെമ്പാടും പരന്നുകിടക്കുന്ന ടാറ്റ ഗ്രൂപ്പിന് കീഴിൽ ഉള്ള ഒരു കമ്പനി മാത്രമാണിത്. ടാറ്റയുടെ വരുമാനത്തിന്റെ 90ശതമാനവും ഇന്ത്യക്ക് പുറത്തു നിന്നുമുള്ള ബിസ്നെസ്സുകളിൽ നിന്നാണ്. ഉപ്പ് നിർമിക്കുന്ന ടാറ്റാ സാൾട്ട് മുതൽ ഇന്ത്യൻ ആർമിക്ക് വേണ്ടുന്ന പൈലറ്റ് ഇല്ലാത്ത നിരീക്ഷണ വിമാനങ്ങൾ നിർമിക്കുന്ന ടാറ്റാ ഏറോസ്പേസ് ആൻഡ് ഡിഫെൻസ് സിസ്റ്റംസ് വരെ ടാറ്റയുടെ ബിസിനസ് സാമ്രാജ്യത്തിലുണ്ട്. നമ്മൾ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും ടാറ്റ ഗ്രൂപ്പ് ആണ് നിർമിക്കുന്നതെന്ന്നുള്ളത് പലർക്കും അറിയാത്ത സത്യമാണ്. ടാറ്റ കെമിക്കൽസ്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ടാറ്റ കൺസൾറ്റൻസി സെർവീസസ്, ടാറ്റ ബിപി സോളാർ, ടാറ്റ ബ്ലൂ സ്കോപ്പ് സ്റ്റീൽ, ടാറ്റ കൺസ്യൂമേർ പ്രോഡക്ടസ്, ടാറ്റ എൽക്സി, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ സ്റ്റീൽ, വോൾട്ടാസ്, ടൈറ്റാൻ വാച്ചസ്, ഫാസ്റ്റ് ട്രാക്ക് , വെസ്റ്റ് സൈഡ്, താജ് ഹോട്ടൽസ്, താജ് എയർലൈൻസ്, ടാറ്റ ഓട്ടോ കോംപോണേന്റ് സിസ്റ്റംസ്, വിസ്താര എയർലൈൻസ്, എയർ ഏഷ്യ, തനിഷ്ക് ജ്വല്ലറി, ജാഗ്വർ & ലാൻഡ് റോവർ, ടാറ്റ ദെയ്വവു കൊമേർഷ്യൽ വെഹിക്കിൾ കമ്പനി,ടാറ്റ സ്റ്റീൽ യൂറോപ്പ് ലിമിറ്റഡ്, ടാറ്റ സ്ട്രക്ചറൽസ്, ടാറ്റ ഹിറ്റാച്ചി, ടാറ്റാ – സീമെൻസ് എന്നിങ്ങനെ 100 ഓളം കമ്പനികൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ. വ്യവസായ ഗ്രൂപ്പ് ആയ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചത് 1868ൽ ജംഷഡ്ജി ടാറ്റയാണ്. 6 വൻകരകളിലെ ഏതാണ്ട് 80 രാജ്യങ്ങളിലായി സ്ഥാപനങ്ങളുള്ള ടാറ്റയുടെ ഉൽപന്നങ്ങളും, സേവനങ്ങളും 140 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത ടാറ്റാ കുടുംബം മുംബൈ ആസ്ഥാനമാക്കിയാണ് ആദ്യം പ്രവർത്തിച്ച് തുടങ്ങിയത്. ഇന്ന് എയർലൈൻ, ഓട്ടോമോട്ടീവ്, സ്റ്റീൽ, ഐടി, ഇലക്ട്രിസിറ്റി, കെമിക്കൽസ്, എൻജിനീയറിങ്, കൺസ്ട്രക്ഷൻ, ഫിനാൻസ്, സർവീസ് എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള ടാറ്റായുടെ കീഴിൽ 455947 ജീവനക്കാരുണ്ട്. വർഷം 100 ബില്യൺ യുഎസ് ഡോളർ വരുമാനമുള്ള ടാറ്റയുടെ ഓഹരികളുടെ 60.8ശതമാനവും ടാറ്റാ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ്.
കൈക്കൂലി വാങ്ങില്ല, കൊടുക്കില്ല എന്ന പ്രഖ്യാപിത നയം ഉള്ള ടാറ്റ ഗ്രൂപ്പ് കൈവയ്ക്കാത്ത ബിസിനസ് മേഖലകളില്ല എങ്കിലും ആൽക്കഹോൾ, പുകയില തുടങ്ങിയ ലഹരി വസ്തുക്കളുടെ വ്യവസായത്തിന് ഇവർ എതിരാണ്.സമൂഹത്തിന് ദോഷം ഉണ്ടാകുന്ന ഒരു ബിസിനെസ്സിനും ടാറ്റ ഇറങ്ങിയിട്ടില്ല. 1932ൽ ‘ടാറ്റാ എയർലൈൻസ് സർവീസ്’ ആരംഭിച്ച ടാറ്റ അത് പിന്നീട് ഗവൺമെന്റിന് വിട്ടുകൊടുത്തു, അതാണ് ഇന്നത്തെ ‘എയർ ഇന്ത്യ’. ഗവൺമെന്റിന് മുന്നേ ഡേകെയർ, പ്രസവാവധി, പിഎഫ്, എന്നിവ ആദ്യമായി നടപ്പിലാക്കിയത് ടാറ്റാഗ്രൂപ്പാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് സൈനികരുടെയും, യുദ്ധബാധിതരുടെയും ചികിത്സക്കായി താജ് ഹോട്ടൽ 600 ബെഡ് ഉള്ള ഹോസ്പിറ്റൽ ആക്കി മാറ്റിയത് ടാറ്റാ ഗ്രൂപ്പിന് സമൂഹത്തോടുള്ള പ്രതിബദ്ധത വിളിച്ചറിയിച്ചു. ടാറ്റായുടെ തന്നെ ‘ടാറ്റാ ഗ്ലോബൽ ബീവറേജ്’ ആണ് ലോകത്തിലെ രണ്ടാമത്തെ വലിയ തേയില ഉത്പാദകർ. ‘ടാറ്റാ കെമിക്കൽസ്’ ലോകത്തിലെ രണ്ടാമത്തെ വലിയ സോഡാആഷ് കമ്പനിയാണ്. ലോകത്തെ രണ്ടാമത്തെ വലിയ ഐടി സർവീസാണ് ‘ടാറ്റാ കൺസൾട്ടൻസി സർവീസസ്’. ജാഗ്വർ, ലാൻഡ് റോവർ എന്നീ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ നഷ്ടം കാരണം അടച്ചു പൂട്ടലിന്റെ വക്കിലായപ്പോൾ അന്ന് രത്തൻ ടാറ്റായുടെ കീഴിലായിരുന്ന ടാറ്റ മോട്ടോർസാണ് ഏറ്റവും ഉയർന്ന തുകക്ക് ആ കമ്പനികൾ സ്വന്തമാക്കിയത്. തെക്കൻ കൊറിയയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ദേവൂ മോട്ടോർസ് നഷ്ടത്തിലായപ്പോൾ 2004 ൽ ടാറ്റ ഗ്രൂപ്പ് ആ കമ്പനിയും ലേലത്തിൽ വാങ്ങി ലാഭകരമായി നടത്തി വരുന്നു. ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ ടാറ്റായുടെ റ്റി.സി.എസ്. ലൊകത്തെ രണ്ടാമത്തെ വലിയ ഐ.റ്റി സ്ഥാപനമാണ്, ടാറ്റ പ്രോജെക്ടസ്, കൺസ്ട്രക്ഷൻ മേഖലയിലെ ലോകത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ്. ടാറ്റ പവർ സ്വകാര്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ പവർ ജനറേഷൻ കമ്പനിയാണ്. ടാറ്റ ഹൌസിങ് രാജ്യത്തെ പ്രമുഖ കോർപ്പറേറ്റ് റെസിഡൻഷ്യൽ പ്രൊജെക്ടുകൾ നടപ്പിലാക്കുന്ന കമ്പനിയാണ്. വിസ്താര എയർലൈൻസ് ടാറ്റാ ഗ്രൂപ്പും, സിംഗപ്പൂർ എയർലൈൻസും ചേർന്നു നടപ്പിലാക്കിയ എയർലൈൻ സർവീസ് ആണ്. ലോകമെങ്ങും കുറഞ്ഞ ചിലവിൽ വിമാനയാത്ര സാധ്യമാക്കിയ എയർ ഏഷ്യയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായും, സാങ്കേതികമായും ടാറ്റ ഗ്രൂപ്പിന്റെ പങ്കാളിത്തത്തിലാണ് നടത്തുന്നത്. സ്വകാര്യ ചാർട്ടേഡ് വിമാന സർവിസുകൾ നടത്തുന്ന താജ് എയർ ലൈൻസ് ടാറ്റായുടെ ഉടമസ്ഥതയിലുള്ളതാണ്. ടാറ്റായുടെ വാണിജ്യ വാഹനങ്ങൾ ഇപ്പോൾ 45 രാജ്യങ്ങളിൽ വില്കപ്പെടുന്നുണ്ട്. വില്പനയുടെ കാര്യത്തിൽ ഇപ്പോൾ ലോകത്ത് ആറാം സ്ഥാനത്താണ്, അത് സമീപ ഭാവിയിൽ തന്നെ മൂന്നാം സ്ഥാനത്തെത്തുമെന്നു കരുതുന്നു. രാജ്യ രക്ഷക്കാവശ്യമുള്ള യുദ്ധോപകരണങ്ങൾ ഇന്ത്യയിൽ തന്നെ വികസിപ്പിക്കണമെന്ന കേന്ദ്ര ഗവണ്മെന്റിന്റെ നയപ്രകാരം മൾട്ടി ആക്സിൽ ട്രക്കുകൾ, കവചിത വാഹനങ്ങൾ, മൈൻ പരിരക്ഷിത വാഹനങ്ങൾ, വൈമാനികർ വേണ്ടാത്ത തരത്തിലുള്ള നിരീക്ഷണ വിമാനങ്ങൾ തുടങ്ങിയവ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറ്റ ഗ്രൂപ്പിന്റെ “ടാറ്റ ഏറോസ്പേസ് & ഡിഫെൻസ്” വികസിപ്പിച്ചുവരുന്നു. ലോകത്തിലെ പ്രമുഖ വിമാന നിർമാതാക്കളായ ബോയിങ്ങുമായി സാങ്കേതിക സഹകരണത്തോടെ ടാറ്റ ഗ്രൂപ്പ് ഹൈദരാബാദിൽ ആരംഭിച്ച “ടാറ്റ ബോയിങ് ഏറോസ്പേസ് ലിമിറ്റഡ്” ഹൈദരാബാദിൽ ആരംഭിച്ച നിർമ്മാണയൂണിറ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നായ “അപ്പാച്ചെ” നിർമിച്ചുവരുന്നു. ഇതിന്റെ 90 % ഘടകങ്ങളും ഇന്ത്യയിലെ പ്രാദേശിക നിർമാതാക്കളാണ് ഉൽപാദിപ്പിക്കുന്നത്. പൂനെ മെട്രോ റെയിൽ പ്രൊജക്റ്റ് ആഗോള ടെൻഡറിലൂടെ 8313 കോടി രൂപക്ക് നേടിയ ടാറ്റാ തങ്ങളുടെ സാങ്കേതിക പങ്കാളിയായി തിരഞ്ഞെടുത്തത് ജർമൻ കമ്പനി ആയ സീമെൻസ് നെ ആണ്. തങ്ങളുടെ വ്യവസായ സംരംഭങ്ങൾ കൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് കൂടി പ്രയോജനമുണ്ടാകണമെന്നു നിർബന്ധമുണ്ടായിരുന്ന ടാറ്റ ഗ്രൂപ്പാണ് ‘കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി’ ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയത്.ഒരു വർഷം 500 കോടിക്ക് മുകളിൽ ലാഭമുള്ള കോർപ്പറേറ്റ് കമ്പനികൾ ലാഭത്തിന്റെ 2 ശതമാനം സിഎസ്ആർ ഇനത്തിൽ ചിലവഴിക്കണം എന്നായിരുന്നു ടാറ്റ നിഷ്കർഷിച്ചത്.വിദ്യാഭ്യാസം,സ്ത്രീ ശാക്തീകരണം, കുഞ്ഞുങ്ങളുടെ അഭിവൃദ്ധി, പരിസ്ഥിതി സംരക്ഷണം,ദാരിദ്ര്യ നിർമാർജനം തുടങ്ങിയ സമൂഹത്തിൻറെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കുന്ന ഈ ഫണ്ട് വഴി തങ്ങളോടൊപ്പം സമൂഹത്തെയും വളർത്തണം എന്നാണ് ടാറ്റ ആഗ്രഹിച്ചത്. ലോകം അത് അനുകരിക്കുകയും രാജ്യങ്ങൾ പിന്നീട് അത് നിയമമാക്കി മാറ്റുകയും ചെയ്തു.
ടാറ്റാ ഗ്രൂപ്പിൽ ഏറ്റവും പ്രശസ്തൻ ആയ ചെയർമാൻ ശ്രീ.രത്തൻ ടാറ്റയാണ്. 1991-2012 കാലയളവിലും 2016-2017 കാലയളവിലും ടാറ്റായുടെ ചെയർമാൻ സ്ഥാനത്ത് അവരോധിക്കപെട്ട ശ്രീ.രത്തൻ ടാറ്റയുടെ എല്ലാവർക്കും താങ്ങുവാനാകുന്ന വിലയിൽ, പൂർണമായും ഇന്ത്യൻ നിർമിതമായ ഒരു കാർ എന്ന സ്വപ്നം നാനോ യുടെ പിറവിയോടെ സാക്ഷാത്കരിക്കപ്പെട്ടു. ഭാരത് രത്ന ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി എന്ന ഖ്യാതിയും 1938-1991ൽ ടാറ്റാ ചെയർമാൻ ആയിരുന്ന ജെആർഡി ടാറ്റയ്ക്ക് ആണ്.ജംഷഡ്ജി ടാറ്റാ മുതൽ സർ ഡോറാബ് ടാറ്റാ, നവറോജി സക്ലത് വാല, ജെ ആർ ഡി ടാറ്റാ, രത്തൻ ടാറ്റാ, സൈറസ് മിസ്ത്രി തുടങ്ങി ഇപ്പോൾ നടരാജൻ ചന്ദ്രശേഖരനിൽ എത്തി നിൽക്കുന്നു ടാറ്റായുടെ ചെയർമാൻ സ്ഥാനം അലങ്കരിച്ചവർ.
ടാറ്റായുടെ ഏറ്റവും പുതിയ ഓൺലൈൻ സംരംഭമാണ് റ്റാറ്റ ക്ലിക്ക്. ഓൺലൈൻ ഷോപ്പിങ്ങും ഇൻസ്റ്റോർ ഷോപിങ്ങിന്റെയും സമന്വയമാണ് ടാറ്റ ക്ലിക്ക്.www.ടാറ്റക്ലിക്.കോം എന്ന വെബ്സൈറ്റിലൂടെയും ആൻഡ്രോയ്ഡ് ആപ്പിലൂടെയും ആദ്യ ദിവസം മുതലേ ഷോപ്പിങ്ങ് നടത്താൻ കഴിയുന്ന ആദ്യത്തെ ഇ കോമേഴ്സ് പോർട്ടൽ ആണ് ടാറ്റാക്ലിക്. ടാറ്റാ പ്രൊഡക്ടുകൾ കൂടാതെ സാധാരണ ഓൺലൈനിൽ ഇത് വരെ ലഭ്യമാകാത്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ,പാദരക്ഷകൾ തുടങ്ങിയവ ടാറ്റാ അവതരിപ്പിക്കുന്നുണ്ട്. 99 രൂപ മുതൽക്കുള്ള 2 ലക്ഷം രൂപ വരെ വിലയുള്ള പ്രൊഡക്ടുകൾ ടാറ്റാ ക്ലിക്കിൽ നിന്നും വാങ്ങാം.
തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം ഇന്ത്യയുടെ വികസന, ക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കുന്ന ടാറ്റാ ഗ്രൂപ്പ് കൊറോണക്കെതിരായിട്ടുള്ള പോരാട്ടത്തിന് 1500 കോടിയാണ് സംഭാവന നൽകിയിരിക്കുന്നത്. മെഡിക്കൽ സ്റ്റാഫുകൾക്ക് PPE കിറ്റുകൾ നൽകുവാനും, ശ്വസന സഹായ സംവിധാനങ്ങൾ, രോഗികൾക്ക് ചികിത്സ സഹായം എന്നിവക്കായി ഈ ഫണ്ട് വിനിയോഗിക്കും. യഥാർത്ഥത്തിൽ ടാറ്റായുടെ ഈ സഹായങ്ങളിൽ നമുക്കും പങ്ക് ചേരാവുന്നതാണ്, ടാറ്റായുടെ വരുമാനം ഇന്ത്യക്കു വേണ്ടി ചിലവഴിക്കപ്പെടുന്നതിനാൽ നമുക്കു എന്ത് ഉൽപന്നം വാങ്ങുകയാണെങ്കിലും ടാറ്റയുടേത് തിരഞ്ഞെടുത്തു വാങ്ങാം. ആമസോൺ, ഫ്ലിപ്കാർട്ട് പോലെയുള്ള വിദേശ രാജ്യങ്ങളുടെ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റുകൾക്ക് പകരം എന്ത് കൊണ്ട് ടാറ്റക്ലിക് ഉപയോഗിച്ച് കൂടാ? ടാറ്റായുടെ ചാരിറ്റബിൾ ട്രസ്റ്റ് വഴി നമ്മുടെ പണം നമ്മുടെ രാജ്യത്തിന് തിരികെ ലഭിക്കുമെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ കഴിയുന്നത്ര ടാറ്റാ ഉത്പന്നങ്ങൾ വാങ്ങുന്നത് വഴിയും ടാറ്റാ സേവനങ്ങൾ സ്വീകരിക്കുന്നത് വഴിയും നമുക്കും ടാറ്റയോടൊപ്പം ഇന്ത്യ പടുത്തുയർത്തുന്നതിൽ ഭാഗഭാക്കുകളാകാം… അതിൽ അഭിമാനിക്കുകയും ചെയ്യാം. ടാറ്റാ ക്ലിക്ക് മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്ത് അതിന് തുടക്കമിട്ടുകൂടെ?
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2