
ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയ്ക്ക് ലോകരാജ്യങ്ങൾക്ക് മുന്നിൽ അഭിമാനത്തോടെ പറയാവുന്ന ബ്രാൻഡാണ് 1945-ൽ മുംബൈ ആസ്ഥാനമായി ടാറ്റാ ശ്രേണിയിൽ നിന്നും പിറവികൊണ്ട “ടാറ്റാ മോട്ടോർസ്“. സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിത്വത്തിന് ഉടമയായ രത്തൻ ടാറ്റാ എന്ന ദീർഘവീക്ഷിയുടെ ഉടമസ്ഥതയിൽ ടാറ്റാ മോട്ടോർസ് ആഡംബര വാഹനം മുതൽ സാധാരണക്കാരിൽ സാധാരണക്കാർക്ക് സ്വന്തമാക്കാൻ കഴിയുന്ന തരം വാഹനവും വിപണിയിലെത്തിക്കുന്നു. ഇന്ത്യയിലെ തിരക്കുള്ള നഗരങ്ങൾക്കും ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കും അനുയോജ്യമാം വിധം ടാറ്റാ മോട്ടോർസ് അവതരിപ്പിച്ച ഹാച്ച് ബാക്ക് മോഡലിലെ ചെറു കാറായിരുന്നു ടാറ്റാ നാനോ. 1 ലക്ഷം രൂപ അടിസ്ഥാനവിലയിൽ അവതരിപ്പിച്ച നാനോ എന്ന കുഞ്ഞൻ കാർ, ഇന്ത്യയിലെ സാധാരണക്കാരിൽ തുടക്കത്തിൽ മതിപ്പുണ്ടാക്കി. പക്ഷെ ആ കുഞ്ഞൻ കാറിന് അധിക കാലം ഇന്ത്യൻ വിപണിയിൽ നിറഞ്ഞു നിൽക്കാൻ സാധിച്ചില്ല. എന്നാൽ ടാറ്റാ മോട്ടോഴ്സിന്റെ നാനോ പ്ലാറ്റ്ഫോം എന്ന കുഞ്ഞൻ കാർ ശ്രേണിയിലെ വാഹനങ്ങൾ അവസാനിപ്പിക്കാതെ, യൂറോപ്പ്യൻ രാജ്യങ്ങളിൽ പരിചിതമായ ടാറ്റാ പിക്സെൽ എന്ന ചെറു കാർ, ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് രത്തൻ ടാറ്റയുടെ കീഴിലെ ടാറ്റാ മോട്ടോർസ്.
ടാറ്റാ നാനോയെ പോലെ ഹാച്ച് ബാക്ക് മോഡലിൽ തന്നെ അവതരിപ്പിക്കുന്ന ടാറ്റാ പിക്സെൽ എന്ന കുഞ്ഞൻ വാഹനത്തിൽ ഉൾക്കൊളിച്ചിരിക്കുന്ന സവിശേഷതകൾ നിരവധിയാണ്. അവയിൽ പ്രധാനം വാഹനത്തിൽ രണ്ടു വശങ്ങളിലുമായി ഓരോ ഡോറുകളാണ് ഘടന ചെയ്യപ്പെട്ടിരിക്കുന്നത് എന്നുള്ളതാണ്. അത്തരം ഡോറുകൾ മുയൽ ചെവി മോഡലിൽ, മുകളിലോട്ട് ഉയർത്തി തുറക്കുന്ന തരത്തിൽ ആകർഷണീയമായി ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നു. നാലു പേരടങ്ങിയ കുഞ്ഞ് കുടുംബത്തിന് സുഖപ്രദമായ് യാത്ര ചെയ്യാൻ കഴിയുന്ന ടാറ്റാ പിക്സെലിനെ മുൻഭാഗത്തെ പരത്തി ഫിനിഷ് ചെയ്തിരിക്കുന്ന ഹെഡ് ലാംബ് മനോഹരമാക്കുന്നു. വാഹനത്തിന്റ സാങ്കേതികവശങ്ങൾ പരിശോധിക്കുകയാണെകിൽ 1.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന്റെ സഹായത്തിൽ, 65 bhp കരുത്തിൽ കുതിയ്ക്കാൻ ഈ കുഞ്ഞൻ കാറിനാകുന്നു. ഇടത്തരം വരുമാനക്കാർക്ക് സഹായകരമാകും വിധം 1 ലിറ്ററിൽ കുറഞ്ഞത് 20 km സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് വാഹനത്തിന്റെ മൈലേജ് പ്രതീക്ഷിക്കുന്നത്. ടാറ്റാ പിക്സെൽ ഒരു കുഞ്ഞൻ കാർ ശ്രേണിയിൽ ഉൾപ്പെട്ടതാണെങ്കിലും, അവയ്ക്ക് 105km/h പരമാവധി വേഗതയിൽ സഞ്ചരിയ്ക്കാൻ സാധിക്കുന്നു എന്നത് മികച്ച നേട്ടമാണ്. ഫോർ സ്പീഡ് മാന്വൽ ഗിയർ ബോക്സുകൾ, എ ബി എസ് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയവ വാഹനത്തിന് മികച്ച സ്ഥിരതയും നിയന്ത്രണവും നൽകുമ്പോൾ പുറകിലെ കോയിൽഡ് സ്പ്രിങ് സസ്പെൻഷൻ സിസ്റ്റം ടാറ്റാ പിക്സെൽ എന്ന കുഞ്ഞൻ കാറിലെ യാത്രാനുഭവം സുഗമമാക്കുന്നു.
എഞ്ചിൻ ഭാഗം പുറകുവശത്തായ് ഘടന ചെയ്യപ്പെട്ടിരിക്കുന്ന ടാറ്റാ പിക്സെലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ‘സീറോ ടേൺ ഡ്രൈവ്’ എന്നതാണ്. വളരെ ഇടുങ്ങിയ സ്ഥലങ്ങളിലും അനായാസം പാർക്ക് ചെയ്യാൻ സാധിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. ഇത്തരത്തിൽ ടാറ്റാ പിക്സെൽ തിരക്കുള്ള ഇന്ത്യൻ നഗരങ്ങളിലെ യാത്രകൾക്ക് അനുയോജ്യമാകുന്നു. സാധാരണക്കാർക്ക് സ്വന്തമാക്കാൻ കഴിയുന്നവിധം 2 ലക്ഷം മുതൽ 2.5 ലക്ഷം വരെയാണ് ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ അടിസ്ഥാന വിലയായി പ്രതീക്ഷിക്കാവുന്നത്. വിവിധ തരം ജനപ്രിയ മോഡലുകൾ അവതരിപ്പിച്ച ടാറ്റാ മോട്ടോഴ്സിന്റെ നാനോ പ്ലാറ്റ്ഫോമിലെ മറ്റൊരു കുഞ്ഞൻ വാഹനമായ ടാറ്റാ പിക്സെൽ ഇന്ത്യൻ വിപണിയിൽ വൈകാതെ തന്നെ സ്ഥാനമുറപ്പിക്കും എന്ന് പ്രതീക്ഷിക്കാം.
Read also : നിസ്സാൻ ജോങ്ക -ഇന്ത്യൻ ആർമിയുടെ പഴയ പടക്കുതിര
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2