അധ്യാപികര്‍ക്കെതിരെ അധിക്ഷേപം… കേസെടുത്ത് വനിതാ കമ്മിഷനും സൈബര്‍ പൊലിസും


Spread the love

കൊച്ചി: കോവിഡ് 19 ബാധയെ തുടര്‍ന്ന് ഇത്തവണത്തെ ആദ്യായനവര്‍ഷം ആരംഭിച്ചത് ഓണ്‍ലൈനിലൂടെയാണ്. പരിചിതമല്ലാത്ത മേഖലയിലയിലൂടെയാണ് അധ്യാപകര്‍ പഠിപ്പിക്കല്‍ ആരംഭിച്ചതെങ്കിലും അവര്‍ അവരവരുടെ കഴിവിലൂടെ കുട്ടികളെ കൈയ്യിലെടുത്തു. എന്നാല്‍ ഈ ആപത്ത് ഘട്ടത്തിലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് കരുതി ഇത്തരത്തില്‍ ഒരു സൗകര്യം ഒരുക്കിയപ്പോള്‍ അതിലും കുറ്റങ്ങള്‍ കണ്ട് പിടിച്ച് അക്ഷേപിക്കുകയാണ് ചിലര്‍. എന്നാല്‍ വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്ക് ക്ലാസെടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ സൈബര്‍ പൊലിസും കേസെടുത്തു. നേരത്തെ വനിതാ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. വനിതാ കമ്മിഷന്‍ അംഗം ഡോ ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് വനിതാകമ്മിഷന്റെ നടപടി.
സമൂഹമാധ്യമങ്ങളില്‍ ചിലര്‍ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. സാക്ഷരതയിലും സാംസ്‌കാരിക നിലവാരത്തിലും മുന്നിലാണെന്ന് പറയുന്ന ജനതയ്ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലിസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഡോ ഷാഹിദ കമാല്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ ശിശുവികസന മന്ത്രി കെ കെ ശൈലജ അറിയിച്ചു. ലോകമാകെ സ്തംഭിച്ച് നില്‍ക്കുമ്‌ബോള്‍ നമ്മുടെ കുട്ടികളുടെ പഠനം മുങ്ങിപ്പോകാതിരിക്കാന്‍ ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ വകുപ്പ് കാഴ്ച്ചവച്ചത്. ഓണ്‍ലൈന്‍ ക്ലാസ് വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്.ഈ അധ്യാപകര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്ത് ക്ലാസുകളെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close