പതിനെട്ട് തേജസ്‌ വിമാനങ്ങൾ മലേഷ്യയ്ക്ക് വിൽക്കാൻ ഒരുങ്ങി ഇന്ത്യ.


Spread the love

ഇന്ത്യൻ ഫൈറ്റർ ജെറ്റായ തേജസ്‌ എയർക്രാഫ്റ്റുകൾ മലേഷ്യയ്ക്ക് വിൽക്കാൻ പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു. 18 തേജസ് എയർക്രാഫ്റ്റുകളാണ് ഇന്ത്യ മലേഷ്യയ്ക്ക് നൽകാൻ പോകുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് അർജന്റീന, ഓസ്‌ട്രേലിയ, ഈജിപ്ത്, യു.എസ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും തേജസ്‌ ജെറ്റുകൾ സ്വന്തമാക്കാൻ  താൽപ്പര്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ തന്നെ നിർമ്മിച്ച 83 തേജസ് വിമാനങ്ങളുടെ വിതരണവകാശം സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ കൈവശമാണുള്ളത്. ഈ കാര്യവുമായി ബന്ധപ്പെട്ടിട്ടുള്ള കരാർ കഴിഞ്ഞ വർഷമേ സർക്കാർ അംഗീകരിച്ചിരുന്നു. അടുത്ത വർഷം മുതൽ കരാറിൽ ഉൾപ്പെടുന്ന തേജസ് വിമാനങ്ങൾ ഉപയോഗിക്കാനാകും.

ഇന്ത്യൻ യുദ്ധവിമാനങ്ങളുടേയും ആയുധങ്ങളുടേയും കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ഉള്ളത്. ഇന്ത്യൻ സമ്പത്ത്ഘടന ഇതുവഴി ഉയർത്താൻ കഴിയുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഏകദേശം ആറു ബില്യൺ ഡോളറിന്റെ കരാറാണ് മലേഷ്യയുമായി ഇപ്പോൾ ഒപ്പുവെച്ചത്. ആയുധമേഖലയിൽ കൂടുതൽ അഴിച്ചുപണികൾ നടത്തികൊണ്ട് വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ മുന്നോട്ട് പോകാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനു വേണ്ടി വിമാനങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള പല നയതന്ത്ര ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. 1983 ലാണ് തേജസ് ജെറ്റ് വിമാനം പുറത്തിറങ്ങുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട് തേജസിന് ഒട്ടനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യൻ നാവികസേന തന്നെ തേജസിന്റെ ഭാരക്കൂടുതൽ ചൂണ്ടികാണിച്ചുകൊണ്ട് നിരസിച്ചിരുന്നു. അപ്പോളാണ് റോയൽ മലേഷ്യൻ എയർഫോഴ്‌സ്‌ കഴിഞ്ഞ വർഷം ഒക്ടോബറിൽ 18 ജെറ്റുകളുടെ ആവിശ്യകതയുമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിനെ സമീപിച്ചത്. അതിൽ തേജസ്‌ ജെറ്റിന്റെ ടു-സീറ്റർ പതിപ്പ് നൽകാമെന്ന് പ്രതിരോധ മന്ത്രാലയം ഉറപ്പുനൽകിയിരുന്നു.

രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായ അജയ് ഭട്ട് മറ്റു പല രാജ്യങ്ങളും ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾക്കായി ആവിശ്യപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ രാജ്യങ്ങളിൽ അമേരിക്കയുൾപ്പെടെ, അര്‍ജന്‍റീന, ഓസ്ട്രേലിയ, ഈജിപ്ത്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുമുണ്ട്. കൈവശമുള്ള യുദ്ധവിമാനം വിൽക്കുക മാത്രമല്ല, കൂടുതൽ കാര്യക്ഷമതയുള്ള പുതിയ ജെറ്റുകൾ നിർമ്മിക്കാനും പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

English summary :- 18 indian tejus jets selling to malaysia.

Read alsoരാജ്യത്തിനു മീതെ പറക്കാൻ ഒരു വിമാന കമ്പനി കൂടി.;ആകാശ എയർ അടുത്ത മാസം മുതൽ സർവീസ് നടത്തും.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close