ലോകത്തെമ്പാടും ഉപയോക്താക്കളുള്ള ടെലിഗ്രാം എന്ന മെസ്സേഞ്ചിങ് അപ്പ് പുതുതായി ഒരു പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനം അവതരിപ്പിച്ചിരിക്കുന്നു. പണം അടച്ചുകൊണ്ട് കൂടുതൽ ഫീച്ചറുകൾ നേടാൻ ഇതുവഴി ഉപയോക്താക്കൾക്ക് പറ്റും. നിലവിലുള്ള സേവനങ്ങൾ എല്ലാം അതേപടി സൗജന്യമായി തന്നെ ലഭിക്കും. പ്രീമിയം ഫീച്ചർ ഔദ്യോഗികമായി പുറത്ത് എത്തിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിൽ ആണ് ടെലിഗ്രാം. ലോകത്തെമ്പാടുമുള്ള ടെലിഗ്രാം ഉപയോക്താക്കൾക്ക് ഈ മാസം തന്നെ പ്രീമിയം ഫീച്ചർ ഉപയോഗിക്കാനാവും.
പ്രീമിയം സ്റ്റിക്കർസ്, അൺലിമിറ്റഡ് ഫയൽ കപ്പാസിറ്റി പ്രൈവറ്റ് ഗ്രൂപ്പ്, തുടങ്ങിയ ഫീച്ചറുകൾ ടെലിഗ്രാം പ്രീമിയത്തിൽ ഉണ്ടാകുമെന്നാണ് അനൗദ്യോഗിക റിപോർട്ടുകൾ പറയുന്നത്. ടെലിഗ്രാം ആപ്പിന് 500 മില്യൺ ആക്റ്റീവ് യൂസേഴ്സ് നിലവിലുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ഡൌൺലോഡ് ചെയ്ത ആപ്പുകളുടെ ആദ്യ പത്തു സ്ഥാനത്തു ടെലിഗ്രാം ഇടം പിടിച്ചിട്ടുണ്ട്. മികച്ച പ്രൈവസി ടെർമ്സ്, ക്ളൗഡ് സ്റ്റോറേജ്, അപ്ലോഡിങ് സ്പീഡ് തുടങ്ങിയവയിൽ മികവ് കാട്ടാൻ ടെലിഗ്രാമിന് പറ്റിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മറ്റു മെസ്സഞ്ചർ ആപ്പുകളിൽ നിന്നും ടെലിഗ്രാം ഒട്ടേറെ സുതാര്യവും കാര്യക്ഷമവുമാണ്.
ടെലിഗ്രാം എന്ന നെറ്റ്വർക്കിംഗ് മെസ്സഞ്ചറിന്റെ ഉടമ പാവൽ ദുറോവാണ് പുതിയ പ്രീമിയം പ്ലാനിനെ കുറിച്ച് പുറത്തു പറയുന്നത്. സൗജന്യ ഫീച്ചറുകൾ പേയ്മെന്റ് നിയന്ത്രണങ്ങളാൽ ബന്ധിപ്പിക്കപ്പെടില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. പ്രീമിയം സബ്സ്ക്രിപ്ഷനിലെ സവിശേഷതകളുമായി കൂട്ടിയിണക്കികൊണ്ടാണ് ഇനി ടെലിഗ്രാം പ്രവർത്തിക്കുക. നിലവിലുള്ള എല്ലാ ഫീച്ചറുകളും സൗജന്യമായി തുടരുന്നതിനു കൂടെ പുതിയ ഫീച്ചറുകളും വരും അപ്ഡേറ്റിൽ ടെലിഗ്രാം അവതരിപ്പിക്കും. കൂടാതെ, ടെലിഗ്രാം പ്രീമിയം പ്ലാൻ സബ്സ്ക്രൈബ് ചെയ്യാത്ത ഉപയോക്താക്കൾക്കും അതിന്റെ ചില ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും. ഉദാഹരണത്തിന് പ്രീമിയം ഉപയോക്താക്കൾ അയച്ച വലിയ സൈസ് ഉള്ള ഡോക്യുമെന്റുകൾ, മീഡിയ, സ്റ്റിക്കറുകൾ എന്നിവ കാണാനാവും. പുതിയ പ്ലാൻ വരുന്നുവെന്ന വാർത്ത അറിഞ്ഞത് മുതൽ ടെലിഗ്രാം ഉപയോക്താക്കൾ ആശങ്കയിൽ ആയിരിന്നു. പക്ഷെ ഒരുതരത്തിലും ആശങ്കപെടാനുള്ള സാഹചര്യം നിലവിൽ ഇല്ല എന്നാണ് ടെലിഗ്രാം അധികൃതർ വ്യക്തമാക്കുന്നത്.
English summary :- telegram moving to premium. Paided users will get plenty of features