
ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് രാജ്യത്ത് ഒരുദിവസം രോഗബാധിതര്‍ 10000 കടക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,535 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 396 പേരാണ് കോവിഡ് ബാധയേറ്റ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8497 ആയി. 1,47,194 പേര് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി.
ലോകത്തെ കോവിഡ് രോഗികളുടെ കണക്ക് വച്ച് നോക്കുമ്പോള്‍ ഇന്ത്യ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്പെയിനിനേയും മറികടന്നാണ് നാലാം സ്ഥാനത്ത് എത്തിയത്. നിലവിലെ രീതിയിലെ കോവിഡ് ബാധ ആരോഗ്യസംവിധാനത്തിന് വെല്ലുവിളിയാണെന്ന് ഡല്‍ഹി ,മഹാരാഷ്ട്ര, തമിഴ്നാട് ,ഗുജറാത്ത് ,ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
അതേസമയം കേരളത്തില്‍ ആദ്യമായി കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് സജ്ജീകരിച്ച് പത്തനംതിട്ട ജില്ല. തിരുവല്ലയിലെ എന്‍എംആര്‍ ഫൗണ്ടേഷനാണ് റാപ്പിഡ് ടെസ്റ്റ് വാഹനം തയ്യാറാക്കിയത്. തിരുവല്ല സബ് കലക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവ എഞ്ചിനിയര്‍മാരാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. ജില്ലയിലെ ക്വാറന്റീന് കേന്ദ്രങ്ങളിലും ക്ലസ്റ്ററുകളിലുമെത്തി സ്രവ പരിശോധന നടത്താനാണ് പദ്ധതി. ആശുപത്രികളിലും മറ്റ് കേന്ദ്രങ്ങളിലും പോകുമ്ബോഴുണ്ടാകുന്ന രോഗ വ്യാപനം തടയാനും ഇതിലൂടെ ലക്ഷ്യം.
പദ്ധതി നടപ്പിലാകുന്നതോടെ സാമ്ബിള്‍ ശേഖരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയുമായി കൂടുതല്‍ അടുത്ത് ഇടപഴുകുന്നത് ഒഴിവാക്കാനും കഴിയുന്നു. കുറഞ്ഞ സമയത്തിനകം കൂടുതല്‍ സാമ്ബിള്‍ ശേഖരിക്കാമെന്നത് പരിശോധനയുടെ എണ്ണം കൂട്ടും. ഏത് കാലാവസ്ഥയിലും എവിടെയും എത്തി ചേരാനാകുമെന്നതാണ് വാഹനത്തിന്റെ പ്രത്യേകത.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2