
നമ്മുടെ സ്ഥലപരിമിതിക്ക് ഉള്ളില്‍ നിന്നു കൊണ്ട് തന്നെ സുരക്ഷിതവും ജൈവ രീതിയിലുള്ളതുമായ പച്ചക്കറി നമ്മുടെ മട്ടുപ്പാവില്‍ നിന്നും നമുക്ക് തന്നെ വിളയിച്ചെടുക്കാം. വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, സവോള, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില, പുതിനയില, ഉലുവയില, പാവക്ക, കാബേജ്, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ മട്ടുപ്പാവിൽ കൃഷി ചെയ്യാം.
കൃഷി രീതി
മട്ടുപ്പാവിൽ പച്ചക്കറികൾ വളർത്തുന്നതിനായി മൺചട്ടി, പ്ലാസ്റ്റിക് ഗ്രോ ബാഗ്, പ്ലാസ്റ്റിക് ചട്ടി, പ്ലാസ്റ്റിക് ചാക്ക് തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. മേൽമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ മിശ്രതമാക്കി ചട്ടികളിലും ചാക്കുകളിലും മുക്കാൽ ഭാഗംവരെ നിറക്കുക. ചാക്കുകളും ഗ്രോ ബാഗുകളും രണ്ടോ മൂന്നോ ഇഷ്ടിക ഇട്ട് അതിന്മേൽ വയ്ക്കണം. ഇത് ഈർപ്പം മട്ടുപ്പാവിൽ തട്ടാതെ രക്ഷിക്കും. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറികൃഷിക്ക് ഉത്തമം.
ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന എന്നിവയുടെ വിത്തുകൾ നേരിട്ട് മണ്ണില്‍ നടാം. വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം എന്നിവയുടെ വിത്തുകൾ ഒരു ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണിൽ നടാവുന്നതാണ്.
വെണ്ടയും വെള്ളരിയും പയറും 3-4 ദിവസത്തിൽ മുളക്കും. ബാക്കി ഉള്ളവ ഒരു ആഴ്ചയിൽ മുളച്ചു വരും. പാകമായ തൈകൾ ഒരു ഗ്രോ ബാഗിൽ 2 തൈകൾ എന്ന കണക്കിൽ നടാവുന്നതാണ്.
ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന് പിണ്ണാക്ക് എന്നിവ ഉപയോഗിക്കാവുന്നതാണ്.
വെള്ളരി, മത്തന്‍ തുടങ്ങിയ വിളകള്‍ പടര്‍ന്നുവളരാന്‍ ടെറസ്സില്‍ ഓലവിരിച്ചുകൊടുത്താല്‍ മതിയാകും. ആഴ്ചതോറും ഓരോ പിടി ജൈവവളം ചാക്കിലെ മണ്ണുമായി ഇളക്കിച്ചേര്‍ത്ത് കൊടുക്കുന്നത് വിളവുകൂട്ടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*മട്ടുപ്പാവിൽ ഈർപ്പം തട്ടാതെ ശ്രദ്ധിക്കണം. ഇതിനായി 3-4 പോളിത്തീൻ ഷീറ്റ് മട്ടുപ്പാവിൽ വിരിച്ചിട്ടതിനുശേഷം കൃഷി ചെയ്താൽ മതിയാകും.
*ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം.
*കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ, വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
*രാവിലെയും വൈകുന്നേരവും മുടങ്ങാതെ വെള്ളം ഒഴിച്ചുകൊടുക്കണം.
*തുടര്‍ച്ചയായ മഴയുള്ള സമയം മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമല്ല.
*വളമിട്ടാല്‍ ഉടന്‍തന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം.
*വീട്ടിലെ ജൈവ മാലിന്യങ്ങളില്‍ നിന്നുള്ള കംമ്പോസ്റ്റ്, ചാണകപ്പൊടി, കോഴികാഷ്ഠം എന്നിവ ഉള്‍പ്പെടെയുള്ള ജൈവ വളങ്ങള്‍ മാത്രം മട്ടുപ്പാവിലെ കൃഷിയ്ക്ക് നല്‍കുക.
*ദിവസവും ഓരോ ചെടിയുടെയും ഇലകളുടെയും ഇരുവശങ്ങളും പരിശോധിച്ച് കീടങ്ങളുണ്ടെങ്കില്‍ എടുത്ത് കളയണം.
*മട്ടുപ്പാവ് കൃഷിയ്ക്ക് രാസവളങ്ങൾ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത് കാരണം കോൺക്രീറ്റ് കെട്ടിടത്തിലെ സിമന്റും കമ്പിയുമായി അത് പ്രതിപ്രവർത്തിനിടയാക്കുകയും ചോർച്ച, കമ്പി ദ്രവിയ്ക്കൽ മുതലായവ ഉണ്ടാവാൻ കാരണമാകുകയും ചെയ്യും.
*വീട്ടിൽ നിന്ന് കുറച്ച് ദിവസം മാറിനിൽക്കേണ്ട സാഹചര്യത്തിൽ ഒരു പ്ലാസ്റ്റിക് കവറിലോ ഒരു പാൽ കവറിലോ ഒരു പ്ലാസ്റ്റിക് കുപ്പിയിലോ വെള്ളം നിറച്ച് അതിൽ ചെറിയൊരു സൂചികൊണ്ട് ദ്വാരം ഇടുക. ഇത് ചെടി തളങ്ങളിൽ വായിച്ചു കൊടുത്താൽ മതിയാകും ഒരു മൂന്നു ദിവസത്തേക്കു ചെടി വാടാതെ നിൽക്കാൻ.
കൃഷിക്ക് ഉത്തമായ മാസങ്ങൾ
*ചീര കൃഷിക്ക് ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
*മത്തനു ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം.
*മെയ് മാസമാണ് മുളക് കൃഷിക്കനുയോജ്യം. തണല്‍ ഉണ്ടെങ്കിൽ നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
*ജൂലൈ- ആഗസ്റ് മാസമാണ് അമരപ്പയര്‍ കൃഷിക്കേറ്റവും അനുയോജ്യം.
*ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങളാണ് കുമ്പളം കൃഷിക്ക് ഏറ്റവുമനുയോജ്യം.
*മഴക്കാലത് കൂടുതൽ വിളവ് തരുന്ന ഒന്നാണ് വെണ്ട.
*ജനുവരി, മാർച്ച്, സെപ്റ്റംബർ, ഡിസംബർ തക്കാളി കൃഷിക്ക് ഉത്തമം
*സെപ്തംബര്‍ – ഒക്ടോബര്‍ മാസങ്ങളാണ് തക്കാളി കൃഷിക്ക് ഉചിതമായ സമയം.
*പാവലിനു ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
*വെള്ളരി വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് തൈകൾ നാടാൻ ഉത്തമം.
*വഴുതനക് മെയ് ജൂൺ മാസമാണ് കൃഷിക്ക് ഉത്തമം.ഒരു ചെടിയിൽ നിന്ന് 2 വർഷം വരെ വിളവെടുകാം.
*ചുരക്ക സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
*വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന ഒന്നാണ് പയർ . വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍ മാസങ്ങളിലാണ്.
*പടവലം കൃഷിക്ക് മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
കൃഷി എങ്ങനെ എളുപ്പമാക്കാം എന്ന് നോക്കാം
മട്ടുപ്പാവിൽ മണ്ണ് ചുമന്നു കയറ്റാനും രണ്ടുനേരം നനയ്ക്കാനുമുള്ള ബുദ്ധിമുട്ടായി തോന്നുന്നവർക്ക് മണ്ണില്ലാ കൃഷി പരീക്ഷിക്കാവുന്നതാണ്.
മണ്ണില്ലാ കൃഷി രീതി
ഇതിനായി ഒരു ഗ്രോബാഗിലേക്ക് 1 കിലോ ദിനപ്പത്രം, 2 കിലോ ചകിരിച്ചോറിന്റെ കമ്പോസ്റ്റ്, 2 കിലോ ചാണകപ്പൊടി, 40 ഗ്രാം ഡോളമൈറ്റ് എന്നിവ എടുക്കുക. പത്രങ്ങള്‍ നിവര്‍ത്തി ഒന്നിനു മുകളില്‍ ഒന്നായി ഗ്രോബാഗില്‍ നിറയ്ക്കണം. 2.5- 3 സെന്റീമീറ്റര്‍ ഉയരത്തില്‍ പത്രങ്ങള്‍ നന്നായി അമര്‍ത്തി നിറച്ച ശേഷം 2.5 – 3 സെ.മീ ഉയരത്തില്‍ ചകിരിച്ചോറിന്റെ കമ്പോസ്റ്റ് നിറയ്ക്കണം. അതിനു മുകളിൽ 2.5 – 3 സെന്റീമീറ്റര്‍ ഉയരത്തില്‍ പത്രങ്ങള്‍ നിറയ്ക്കണം. ഇതിന് മുകളിലായി 2.5 – 3 സെ.മീ ഉയരത്തില്‍ ചാണകപ്പൊടി ഇട്ടുകൊടുക്കുക. ഈ രീതിയിലാണ് ഗ്രോബാഗ് നിറക്കേണ്ടത്. ഇതിന് മുകളിലായി 40 ഗ്രാം ഡോളമൈറ്റ് വിതറി ബാഗിലെ മുഴുവന്‍ മിശ്രിതവും നനയുന്ന വിധത്തില്‍ നന്നായി വെള്ളമൊഴിക്കണം. ഏറ്റവും മുകളിലായി ചാണകപ്പൊടി ഇട്ട് നിറക്കണം. ഇത്തരത്തിൽ നിറച്ച ബാഗുകള്‍ ഒരാഴ്ച നന്നായി നനയ്ക്കണം. അതിനുശേഷം തൈകള്‍ നടുന്നതാണ് നല്ല വിളവ് ലഭിക്കാന്‍ അനുയോജ്യം.
ചീര, തക്കാളി, മുളക്, വഴുതന എന്നിവ ഈ രീതിയില്‍ വളരെ എളുപ്പത്തില്‍ വിളയിച്ച് എടുക്കാം. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ കീടങ്ങളുടെ ആക്രമണം കുറവായിരിക്കും.
കൃഷി സ്ഥലം ലഭ്യമല്ലാത്തവർക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഏറെ അനുയോജ്യമാണ് മട്ടുപ്പാവിലെ കൃഷി. കുറഞ്ഞ ചിലവില്‍ ജൈവ പച്ചക്കറികള്‍ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. വീട്ടിലെ ജൈവ മാലിന്യങ്ങള്‍ തന്നെ വളമായും ഉപയോഗിക്കാം.
രാസവളങ്ങള്‍ ഉപയോഗിക്കാത്തതിനാൽ മട്ടുപ്പാവിലെ കൃഷിയിലൂടെ ലഭിക്കുന്ന പച്ചക്കറികള്‍ കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൃഷി ചെയ്യാനുള്ള മനസ് ഉണ്ടെങ്കില്‍ ഒരു തുണ്ട് സ്ഥലത്തുപോലും വീട്ടിലേക്ക് ആത്യാവശ്യമുള്ള പച്ചക്കറികള്‍ സ്വയം കൃഷി ചെയ്യാനാകും.
കാലവർഷവും പച്ചക്കറി കൃഷിയും കൂടുതൽ വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala