തായ്‌ലൻഡിൽ സർക്കാരിനെതിരെ പ്രതിഷേധം മുറുകുന്നു


Spread the love

തായ്‌ലൻഡിൽ സർക്കാരിനെതിരെ യുവജന പ്രതിഷേധം മുറുകുന്നു. ടാബ്ലെറ്റുകൾ ഉയർത്തി പിടിച്ചും, മൊബൈലിലെ ടോർച് ലൈറ്റ് വീശികാണച്ചും നൂറു കണക്കിന് യുവ പ്രധിഷേധക്കാർ വ്യാഴാഴ്ച തായ്‌ലൻഡിൽ റാലി നടത്തി. തായ്ലാൻഡ് സർക്കാർ രാജി വെയ്ക്കുക, പാർലമെന്റ് പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കൊറോണ മൂലം ഏർപ്പെർടുത്തിയ, കൂട്ടം കൂടലിനു മേൽ ഉള്ള നിരോധനം ലംഖിച്ചാണ് യുവ പ്രധിഷേധക്കാർ തെരുവിൽ റാലി നടത്തിയത്.  

 വിദ്യാർത്ഥികളുടെ സംഘടന ആയ ‘ഫ്രീ യൂത്ത്’ ന്റെ വിവിധ ശൃംഗലകൾ ബാങ്കോക് നഗരത്തിലെ പ്രാന്ത പ്രദേശങ്ങളിൽ ഒത്തു കൂടി, രാജ്യത്തെ സർക്കാരിനെതിരെ ശബ്ദം ഉയർത്തി. മുൻ ആർമി ചീഫ് ആയിരുന്ന പ്രായുത് ചാൻ ഓച്ച, ആറു വർഷം മുൻപ് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്തിരുന്നു. ചാൻ ഓച്ച ആണ് ഇപ്പോൾ പ്രധാന മന്ത്രിയുടെ സ്ഥാനം കയ്യേറിയിരിക്കുന്നത്. റാലികൾ നടക്കുന്നത് നിയമ വിരുദ്ധവും, കോവിഡ് പ്രോട്ടോകോൾ ലംഖിച്ചുകൊണ്ടും ആണെങ്കിലും, റാലി നടക്കുന്ന സ്ഥലങ്ങളിൽ ഒന്നും പോലീസ് സാന്നിധ്യം കാണാൻ സാധിച്ചിരുന്നില്ല. വായുവിൽ മൂന്ന് വിരലുകൾ ഉയർത്തി പിടിച്ചുകൊണ്ടാണ് ഒരു വിഭാഗം പ്രതിഷേധക്കാർ തങ്ങളുടെ പ്രതിഷേധം നടത്തുന്നത്. 

 തങ്ങൾ ആവശ്യപ്പെടുന്നത് പുതിയ ഭരണഘടനയ്ക്ക് വേണ്ടിയാണ് എന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇപ്പോൾ ഉള്ള ഭരണഘടന 2014 ലെ സൈനിക അട്ടിമറിയെ തുടർന്ന് ഉണ്ടായതാണ്. ഇപ്പോഴത്തെ ഭരണഘടന തങ്ങൾക്ക് സ്വാതന്ത്ര്യവും, അവകാശങ്ങളും ഉറപ്പ് നൽകുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളർത്തിയെടുക്കുന്നതിൽ പുതിയ സർക്കാർ പരാജയമാണെന്നും, പ്രധിഷേധക്കാരായ ഈ യുവജനത അടുത്ത് തന്നെ ബിരുദ ധാരികൾ ആകുമെന്നും, എന്നാൽ ഇനിയുള്ള ജീവിതം എങ്ങനെ ആണെന്ന് അറിയില്ല എന്നും, ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നീട് തങ്ങൾക്ക് ഒരു ഭാവി ഉണ്ടാകില്ല എന്നും പ്രധിഷേധക്കാരിൽ ഒരാൾ അഭിപ്രായപ്പെട്ടു. 

 മറ്റു പ്രവിശ്യകളായ ഖോൻ കെൻ, പട്ടാണി, സാകോൻ നാഖോൻ, എന്നിവിടങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. വാരാന്ത്യത്തിൽ ബാങ്കോക്കിലും, മറ്റു പ്രവിശ്യകളിലും പ്രകടനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 2500 ഓളം പേർ പങ്കെടുത്ത റാലി കഴിഞ്ഞ ശനിയാഴ്ച നടന്നിരുന്നു. 2014 ൽ പട്ടാള അട്ടിമറി നടന്ന ശേഷം ആദ്യമായി ആണ് വലിയൊരു തെരുവ് പ്രകടനം അരങ്ങേറുന്നത്. ആഗസ്റ്റ് മാസം അവസാനം വരെ തായ്‌ലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വരെ പ്രതിഷേധക്കാർ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

Read also:  തിയറ്ററുകള്‍ ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തിക്കണമെന്ന് പ്രക്ഷേപണമന്ത്രാലയം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു  നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക. തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close