
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്സ്മാന്മാരിൽ ഒരാളായ സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ റെയ്ന ടെസ്റ്റ്, ഏകദിന, ട്വന്റി ട്വന്റി മത്സങ്ങളിൽ ഇനി കളിക്കില്ല. അതേ സമയം ഐ. പി. എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി തുടരും.
![]() 2018 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സിലെ സഹതാരവും മുൻ ഇന്ത്യൻ ക്യാപ്റ്റനും ഉറ്റ സുഹൃത്തുമായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ഇടം കയ്യൻ ബാറ്റ്സ്മാന്റെ അപ്രതീക്ഷിത തീരുമാനം.
![]() ക്രിക്കറ്റിന്റെ നിലവിലുള്ള മൂന്ന് ഫോർമാറ്റുകളിലും (ടെസ്റ്റ്, ട്വന്റി -ട്വന്റി, ഏകദിനം )സെഞ്ച്വറി തികച്ച ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡിനുടമ. ഇരുപത് ഓവർ കുട്ടി ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയ താരം.ആറാം നമ്പർ ബാറ്സ്മാനായി 13 വർഷത്തോളം ഇന്ത്യൻ ടീമിൽ തിളങ്ങിയ താരമാണ് റെയ്ന. സ്പിൻ ബൗളിങ്ങിനെ അതി വിദഗ്ധമായി നേരിടാനുള്ള കഴിവാണ് ടീമിൽ സ്ഥിരസാന്നിധ്യമാവാൻ സഹായിച്ചത്.
സുരേഷ് റെയ്‌നയുടെ കരിയറിലേക്ക് ഒരെത്തിനോട്ടം.
ബാറ്സ്മാൻ എന്ന നിലയിലെ ഏകദിന മത്സരങ്ങളിലെ പ്രകടങ്ങൾ….
![]() 2005 ജൂലൈ 30ന് പത്തൊമ്പതാം വയസ്സിൽ ആദ്യമായി ഇന്ത്യക്ക് വേണ്ടി ഏകദിന ജഴ്‌സിയണിഞ്ഞു. ശ്രീലങ്കയായിരുന്നു എതിരാളികൾ. 13 വർഷത്തോളം നീണ്ട ഏക ദിന കരിയറിൽ 226 മാച്ചുകളിൽ നിന്ന് 35.31 ശരാശരിയിൽ 5615 റൺസാണ് സമ്പാദ്യം. 5 സെഞ്ചുറികളും 36 അർദ്ധ സെഞ്ച്വറികളും ഇതിൽപ്പെടും.
![]() ഇന്ത്യൻ ടീമിൽ ധോണിയെപ്പോലെ തന്നെ ഫിനിഷറുടെ റോളായിരുന്നു റെയ്‌നയ്ക്കും . മിക്കപ്പോഴും 40-45 ഓവറുകൾക്ക് ശേഷമായിരിക്കും ബാറ്റിംഗിന് ഇറങ്ങേണ്ടി വരിക. വളരെക്കുറച്ച് പന്തുകൾ മാത്രമേ കളിക്കാനാകുള്ളൂ എന്നുള്ളതിനാൽ വലിയ റൺ വേട്ട നടത്താനും കഴിയില്ല. അതുല്യമായ പ്രതിഭ ഉണ്ടായിട്ടും 10000 റൺസ് ക്ലബ്ബിലേക്ക് എത്താനാവാതെ പോയത് അദേഹത്തിന്റെ ബാറ്റിംഗ് പൊസിഷൻ കൊണ്ട് മാത്രമാണ്. ഏകദിനത്തിൽ 93.51 എന്ന മികച്ച സ്ട്രക്ക് റേറ്റുമുണ്ട്. പുറത്താവാതെ നേടിയ 116 റൺസ് ആണ് ഉയർന്ന സ്കോർ.
ട്വന്റി – ട്വന്റി മത്സരങ്ങളെപ്പറ്റി…
![]() 78 അന്താരാഷ്ട്ര ട്വന്റി -ട്വന്റി മത്സരങ്ങളിൽ നിന്ന് 29.16 ശരാശരിയോടെ 1604 റൺസ്. ഇരുപത് ഓവർ ഫോർമാറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ (101*). അഞ്ച് അർദ്ധ സെഞ്ച്വറികളും സ്വന്തമായുണ്ട്. 58 സിക്സെറുകളും 145 ബൗണ്ടറികളുമടങ്ങിയ ട്വന്റി – ട്വന്റി കരിയറിൽ 134.79 ആണ് സ്ട്രൈക്ക് റേറ്റ്.
ടെസ്റ്റ് താരം എന്ന നിലയിൽ..
![]() അക്രമണോൽസക ബാറ്റിംഗ് ശീലമാക്കിയ ബാറ്റ്സ്മാൻ ആയത് കൊണ്ട് തന്നെ വളരെക്കുറച്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധിച്ചിട്ടുള്ളൂ. 18 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 26.48 ശരാശരിയോടെ 768 റൺസാണ് സമ്പാദ്യം. ഒരു സെഞ്ച്വറികളും 7 അർദ്ധ സെഞ്ച്വറികളും ഇതിലൊപെടും.
പാർട്ട് ടൈം ബൗളർ എന്ന നിലയിൽ…
![]() വലം കയ്യൻ ഓഫ് -ബ്രേക്ക് ബൗളർ. 226 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റുകൾ റെയ്‌നയുടെ അക്കൗണ്ടിലുണ്ട്. ടെസ്റ്റിലും ട്വന്റി -ട്വന്റിയിലും 13 വീതം വിക്കറ്റുകളുമാണ് സമ്പാദ്യം.
ഒരു ഫീൽഡർ എന്ന നിലയിൽ റെയ്നയെ ഓർക്കുമ്പോൾ…
![]() ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീൽഡർമാരുടെ പട്ടികയിൽ സുരേഷ് റെയ്നയുടെ പേരുണ്ടാകും എന്നത് പകൽ പോലെ വ്യക്തമാണ്. റിക്കി പോണ്ടിങ്, ആൻഡ്രു സൈമണ്ട്സ്, ഹെർഷൽ ഗിബ്‌സ്, മാർട്ടിൻ ഗുപ്റ്റിൽ, രവീന്ദ്ര ജഡേജ, ബ്രാവോ എന്നിങ്ങനെയുള്ള ലോകോത്തര ഫീൽഡർമാരുടെ സമകാലികനായിട്ട് കൂടി ഒരു ഫീൽഡർ എന്ന നിലയിൽ റെയ്ന ഏറെ ശ്രദ്ധിക്കപ്പെട്ടു.
![]() ബൗണ്ടറി ലൈനിൽ നിന്ന് ചാടി ക്യാച്ചുകൾ എടുക്കുന്നതിലും ഗ്രൗണ്ട് ഷോട്ടുകൾ തടയുന്നതിലും ഡൈവ് ചെയ്യുന്നതിലുമൊക്കെ അസാധാരണ മികവ് കൈ മുതലായുണ്ട്.നേരിട്ടുള്ള ത്രോയിൽ ബസ്മാനെ റണ്ണൗട്ടാക്കുന്ന അപകടകാരി. മുഹമ്മദ് കൈഫിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർ എന്ന് വിലയിരുത്തപ്പെടുന്നു. എല്ലാ ഫോർമാറ്റിലുമായി ആകെയുള്ളത് 167 ക്യാച്ചുകൾ.
ഐ. പി. എല്ലിലെ ചിന്നത്തല.
![]() ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ ( 2008) മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിരുന്നു. ഇടക്ക് വെച്ച് ഗുജറാത്ത് ലയൺസിന് വേണ്ടിയും കളിച്ചു. ആ സീസണിൽ ഗുജറാത്തിന്റെ ക്യാപ്റ്റനുമായിരുന്നു.വിലക്ക് നേരിടുകയായിരുന്ന സി. എസ്. കെ 2018യിൽ വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി യപ്പോൾ റെയ്നയും ചെന്നൈ ക്യാമ്പിലെത്തി.
![]() അന്താരാഷ്ട്ര ക്രിക്കറ്റിലുള്ളതിനേക്കാൾ റെക്കോർഡുകൾ ഐ. പി. എല്ലിലുണ്ട്. ആകെ കളിച്ചിട്ടുള്ള 193 ഐ. പി. എൽ മത്സരങ്ങളിൽ നിന്ന് 33.34 ശരാശരിയോടെ 5368 റൺസ് ആണ് സമ്പാദ്യം. ഒരു സെഞ്ചുറിയും 38 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെയാണിത്. 137.11 കരിയർ സ്ട്രൈക്ക് റേറ്റുള്ള റെയ്‌നയുടെ ഉയർന്ന സ്കോർ 100 റൺസാണ്.
![]() എല്ലാ സീസണിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഗ്യാരണ്ടി ബാറ്റ്സ്മാൻ. റൺ വേട്ടയിൽ ഇന്ത്യൻ ക്യാപ്റ്റനും റൺ മെഷീനുമായ വിരാട് കോഹ്‌ലിക്ക് മാത്രം പിന്നിൽ. ഒരു കൈ നോക്കിയാലോ എന്ന മട്ടിലുള്ള പാർട്ട് – ടൈം ബൗളിങ്ങിലും എണ്ണിപ്പറയാൻ വിക്കറ്റുകളേറെ. പലപ്പോഴും എതിർ ടീമിലെ ബാറ്സ്മാന്മാർ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുമ്പോഴൊക്കെ ക്യാപ്റ്റൻ ധോണി ബ്രേക്ക് ത്രൂ ബൗളർ എന്ന രീതിയിൽ സുരേഷ് റെയ്നയെ ഉപയോഗിച്ചിട്ടുണ്ട്.
![]() വലംകൈയ്യൻ ഓഫ് – ബ്രേക്ക് സ്പിൻ ബൗളിങ്ങിലൂടെ ആകെ നേടിയത് 25 ഐ. പി. എൽ വിക്കറ്റുകൾ. നായകൻ ‘തല’ യ്ക്കൊപ്പം ഉപനായകനായത് കൊണ്ട് തന്നെ സി. എസ്. കെയുടെ ‘ചിന്നത്തല’ എന്നാണ് വിളിപ്പേര്.കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മോശം ഫോമും ടീമിലേക്ക് തിരിച്ചെത്തുന്നതിൽ വിലങ്ങുതടിയായി.
![]() ഏറെ അപ്രതീക്ഷിതമായിരുന്നു വിരമിക്കൽ തീരുമാനം എങ്കിലും നിലവിൽ പ്രതിഭാധനരായ ബാറ്റസ്മാൻമാർ അണിനിരക്കുന്ന ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക അത്ര എളുപ്പമല്ല എന്ന് 33 കാരനായ ഇടം കയ്യന് തോന്നിയിട്ടുണ്ടാകാം.
![]() സുരേഷ് റെയ്‌നയുടെ വിട വാങ്ങലോടെ ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായ താരം കൂടിയാണ് അപ്രതക്ഷ്യമാകുന്നത്. സഹതാരങ്ങൾ ഐ. പി. എല്ലിലെ റെയ്‌നയുടെ ത്രസിപ്പിക്കുന്ന പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക.
|
|
|